കോവിഡ് ബാധിച്ച് 70-കാരന് മരിച്ചു; അമേരിക്കയിലെ ആദ്യ ഇന്ത്യാക്കാരന്
Published on 23 March, 2020
സാന്‍ ഫ്രാന്‍സിസ്കോ: കാലിഫോര്ണിയയില്കോവിഡ്-19 ബാധിച്ച് ഇന്ത്യാക്കാരന് മരിച്ചു. കോണ്ട്ര കോസറ്റ കൗണ്ടിയില്‍ ആണു കര്‍ണാടക സ്വദേശിയായ എഴുപതുകാരന് രണ്ടു ദിവസം മുന്‍പ് മരിച്ചത്. അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ്.
അദ്ധേഹത്തിന്റെ 45 വയസുള്ള പുതര്ന്‍ ഐ.സി.യുവിലാണ്. ഭാര്യക്കും കൊച്ചു മക്കള്‍ക്കും വൈറസ് ബാധിച്ചതായി പരിശോധനയില്‍ വ്യക്തമായി.
മരിച്ചയാള്‍ക്ക് മറ്റു അസുഖങ്ങളുണ്ടായിരുന്നു. അടുത്തയിടക്ക് വിദേശ യാത്ര നടത്തിയിരുന്നു. കൗണ്ടിയിലെ ആദ്യ കോവിഡ് മരണമാണ്. ഇന്ത്യാക്കാരന് എന്നത് പിന്നീടാണു സ്ഥിരീകരിച്ചത്
കന്നഡ സംഘടനകള്‍ മേല്‍ നടപടികള്‍ക്കു പ്രവര്‍ത്തിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല