Image

സൗദിയില്‍ പുതുതായി 51 പേര്‍ക്ക് കൂടി കോവിഡ്

Published on 23 March, 2020
സൗദിയില്‍ പുതുതായി 51 പേര്‍ക്ക് കൂടി കോവിഡ്

റിയാദ്: രാജ്യത്ത് ഇന്ന് 51 പേര്‍ക്ക് കൂടി പുതുതായി കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോടെ മൊത്തം അസുഖം ബാധിച്ചവരുടെ എണ്ണം 562 ആയി. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്യാത്ത സൗദിയില്‍ 19 പേര് രോഗവിമുക്തി നേടിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

റിയാദില്‍ 18, മക്കയില്‍ 12, തായിഫ് 6, ബിഷ 5, ഖതീഫ് 3, ദമാം 3, ജിസാന്‍ 2 എന്നിവ കൂടാതെ ഖുന്‍ഫുദയിലും നജ്‌റാനിലും ഓരോന്നു വീതവുമാണ് ഇന്നു റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

അതിനിടെ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന കര്‍ഫ്യു ലംഘിക്കുന്നവര്‍ക്ക് പിഴയും തടവ് ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കി. ആദ്യം 10000 റിയാലും രണ്ടാം തവണ 20000 റിയലുമായിരിക്കും പിഴശിക്ഷ. പരമാവധി 20 ദിവസം വരെ തടവും ഉണ്ടാകും. ജലവിതരണം, ഭക്ഷ്യവിതരണം, മരുന്നു ഷോപ്പുകള്‍, സുരക്ഷാ ജീവനക്കാര്‍, ആശുപത്രികള്‍ എന്നീ അവശ്യ സര്‍വീസുകളെയും അടിയന്തര സാഹചര്യത്തില്‍ പുറത്തിറങ്ങുന്നവരെയും കര്‍ഫ്യുവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വൈകുന്നേരം 7 മുതല്‍ രാവിലെ 6 വരെ തുടരുന്ന കര്‍ഫ്യു മൂന്നാഴ്ച നീണ്ടു നില്‍ക്കും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക