Image

ഇഎംഎസ് - എകെജി സ്മരണ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഊര്‍ജമാകണം : പി ജയരാജന്‍

Published on 23 March, 2020
ഇഎംഎസ് - എകെജി സ്മരണ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഊര്‍ജമാകണം : പി ജയരാജന്‍


റിയാദ്: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും ജന്മി-നാടുവാഴിത്വത്തിനെതിരെയും ഇ എം എസും എകെജിയും നടത്തിയ പോരാട്ടങ്ങള്‍ പുതിയ കാലഘട്ടത്തില്‍ ഫാസിസ്റ്റു ഭരണകൂടത്തിന്റെ ജനവിരുദ്ധ-വര്‍ഗീയ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജവും വഴിവിളക്കുമാകണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ പറഞ്ഞു.

കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് പൊതുചടങ്ങ് ഒഴിവാക്കി നവോദയയുടെ ജനറല്‍ കൗണ്‍സില്‍ വാട്‌സാപ്പ് ഗ്രൂപ്പ് ഓണ്‍ലൈനില്‍ നടത്തിയ ഇഎംഎസ് - എകെജി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പി. ജയരാജന്‍.

യോഗം കുമ്മിള്‍ സുധീര്‍ ഉദ്ഘാടനം ചെയ്തു. ഹേമന്ദ് അനുസ്മരണ പ്രഭാഷണം നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം ശബാന, നവോദയ മുന്‍ഭാരവാഹികളായ ഉദയഭാനു, നസീര്‍ വെഞ്ഞാറമൂട്, രതീഷ്, ബഷീര്‍ നെട്ടൂരാന്‍, ഫിറോസ് അഞ്ചല്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വിക്രമലാല്‍, സുരേഷ് സോമന്‍, അന്‍വാസ്, പൂക്കോയ തങ്ങള്‍, ഹക്കീം മാരാത്ത്, പ്രതീന ജയ്ജിത്ത്, അഞ്ജു സജിന്‍ എന്നിവര്‍ സംസാരിച്ചു. ഷാജു അനുശോചന പ്രമേയം അവതരിപ്പിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രന്‍ സ്വാഗതവും ബാബുജി നന്ദിയും പറഞ്ഞു. പ്രസിഡന്റ് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക