Image

മന്ത്രാലയ ജീവനക്കാരെ മാതൃ രാജ്യത്തേക്ക് മടങ്ങാന്‍ വഴിയൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Published on 23 March, 2020
മന്ത്രാലയ ജീവനക്കാരെ മാതൃ രാജ്യത്തേക്ക് മടങ്ങാന്‍ വഴിയൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്ത് സ്‌കൂള്‍ അവധി ഓഗസ്റ്റ് നാലുവരെ ആക്കിയതിനാല്‍ അധ്യാപകര്‍ക്കും റസിഡന്റ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും മാതൃ രാജ്യത്തേക്ക് മടങ്ങുവാനുള്ള എക്‌സിറ്റ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. സദ് അല്‍ ഹര്‍ബി നിര്‍ദ്ദേശിച്ചു.

ഒന്നുമുതല്‍ 11 വരെ ഗ്രേഡുകള്‍ക്ക് ക്ലാസ് തുടങ്ങുക ഒക്ടോബര്‍ നാലിനു മാത്രമാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. മാര്‍ച്ച് തുടക്കത്തില്‍ ആദ്യം രണ്ടാഴ്ച അവധി പ്രഖ്യാപിക്കുകയും പിന്നീട് രണ്ടാഴ്ച കൂടി നീട്ടുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ വീണ്ടും നീട്ടിയിരിക്കുന്നത്. റസിഡന്റ് അധ്യാപകരുടെ മാനസികവും സാമൂഹികവുമായ അവസ്ഥകളെ വിലമതിക്കുന്നതാണ് ഈ നടപടിയെന്ന് മന്ത്രി പറഞ്ഞു.

എക്‌സിറ്റ് പേപ്പറുകള്‍ മന്ത്രായലത്തില്‍ നിന്നും നേരിട്ട് വാങ്ങേണ്ട ആവശ്യമില്ലെന്നും ജീവനക്കാര്‍ക്ക് എത്തിച്ച് നല്‍കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലോകം കടന്നുപോകുന്ന നിലവിലെ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ എല്ലാ മന്ത്രാലയ ജീവനക്കാരും പൗരന്മാരും വിദേശികളും ആരോഗ്യ മന്ത്രാലയത്തിന്റേയും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക