Image

മാര്‍ച്ച് 25 ആഗോള പ്രാര്‍ഥന ദിനമാക്കി മാറ്റണമെന്ന് ഫ്രാന്‍സിസ് പാപ്പ

Published on 23 March, 2020
മാര്‍ച്ച് 25 ആഗോള പ്രാര്‍ഥന ദിനമാക്കി മാറ്റണമെന്ന് ഫ്രാന്‍സിസ് പാപ്പ


വത്തിക്കാന്‍സിറ്റി: ആഗോള തലത്തില്‍ മനുഷ്യവംശത്തിനു ഭീഷണിയായ കൊറോണ വൈറസ് എന്ന കോവിഡ് 19 അത്യന്തം ഗുരുതരമായി പടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 25 (ബുധന്‍) പ്രത്യേക പ്രാര്‍ഥനാദിനമായി ആചരിക്കാന്‍ ഫ്രാന്‍സിസ് പാപ്പ ലോകമെന്പാടുമുള്ള ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്തു. ഞായറാഴ്ച അപ്പസ്‌തോലിക് ലൈബ്രറിയില്‍ നടത്തിയ ത്രികാല ജപമാലപ്രാര്‍ഥനയുടെ സമാപനത്തിലാണ് മാര്‍പാപ്പ ഇത്തരമൊരു ആഹ്വാനം നടത്തിയത്.

പരിശുദ്ധ കന്യാമാതാവിനുള്ള ഗബ്രിയേല്‍ മാലാഖയുടെ മംഗളവാര്‍ത്തയുടെ തിരുനാളായി ആഗോള സഭ ആചരിക്കുന്ന ദിനമാണ് മാര്‍ച്ച് 25. അന്നാണ് പ്രത്യേകം പ്രാര്‍ഥന നടത്തുവാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തത്. കൊറോണ എന്ന മഹാമാരിക്കു മുന്നില്‍ മാനവരാശി ഭയന്നിരിക്കുകയാണെന്നും ഈയവസരത്തില്‍, ക്രൈസ്തവസമൂഹം ഒന്നുചേര്‍ന്ന് പ്രാര്‍ഥനകള്‍ നടത്തണമെന്നും മാര്‍പാപ്പ പറഞ്ഞു.

അതേസമയം ഉയിര്‍പ്പ്, ക്രിസ്മസ് തിരുനാളുകളില്‍ മാത്രം നല്‍കുന്ന പ്രത്യേക സന്ദേശമായ 'ഉര്‍ബി ഏത് ഓര്‍ബി' അഥവാ 'നാടിനും നഗരത്തിനും വേണ്ടി' ആശീര്‍വാദം മാര്‍ച്ച് 27നു നല്‍കുമെന്നും പാപ്പ അറിയിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായാണ് ക്രിസ്മസ്, ഈസ്റ്റര്‍ അല്ലാത്ത ദിവസങ്ങളില്‍ 'ഉര്‍ബി ഏത് ഓര്‍ബി' നല്‍കുന്നത്. മാര്‍ച്ച് 27 നു വൈകിട്ട് ആറിനു വത്തിക്കാനില്‍ നിന്നു നല്‍കുന്ന സന്ദേശം വിവിധ ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക