Image

ഞാനും വീട്ടിലാണ്, നമ്മുടെ രാജ്യത്തിന് വേണ്ടി, കുടുംബത്തിന് വേണ്ടി ; ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി ദുല്‍ഖറും

Published on 23 March, 2020
ഞാനും വീട്ടിലാണ്, നമ്മുടെ രാജ്യത്തിന് വേണ്ടി, കുടുംബത്തിന് വേണ്ടി ; ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി ദുല്‍ഖറും

കൊവിഡ് പ്രതിരോധത്തിനായി രാജ്യമൊട്ടാകെ നടപ്പിലാക്കുന്ന ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍. താനും വീട്ടിലാണുള്ളതെന്നും ബാക്കിയുള്ള ആളുകളും അങ്ങനെ തന്നെയാണ് ഈ ദിവസം ചിലവഴിക്കുകയാണെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞ് ദുല്‍ഖര്‍ ഈ ആശയം കൊവിഡിനെ ഒന്നിച്ച് നിന്ന് പ്രതിരോധിക്കാനുള്ള മികച്ച ചുവടുവെപ്പാണെന്നും കൂട്ടിച്ചേര്‍ത്തു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജനതാ കര്‍ഫ്യൂവിന് പിന്തുണ നല്‍കിയത്. ഞാന്‍ വീട്ടിലാണുള്ളത്. നിങ്ങളും അങ്ങനെ തന്നെയാണെന്ന് കരുതുന്നു. രാജ്യത്തെ ഒരുമിപ്പിക്കുന്ന നൂതന ആശയമാണ് ജനതാ കര്‍ഫ്യൂ എന്നത്. ഒന്നിച്ച് നിന്ന് കെറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഇത് മൂലം നമുക്ക് സാധിക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നമുക്ക് എല്ലാവര്‍ക്കും ഒന്നിച്ച് കൈ കൊട്ടി ആരോഗ്യപ്രവര്‍ത്തക്കരെ അഭിനന്ദിക്കാം. 

നേരത്തെ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടയുള്ള താരങ്ങളും ജനതാ കര്‍ഫ്യൂ പിന്തുണയുമായി എത്തിയിരുന്നു. താന്‍ ചെന്നൈയിലെ വീട്ടിലാണെന്നും ഇന്ന് പുറത്തിറങ്ങില്ലെന്നുമാണ് മോഹന്‍ലാല്‍ ജനതാ കര്‍ഫ്യൂവിന് പിന്തുണയറിയിച്ച് പറഞ്ഞത്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക