Image

ലോക്ക് ഡൗണില്‍ ഡല്‍ഹി, യാത്രകള്‍ക്ക് നിയന്ത്രണമിട്ട് കര്‍ഫ്യു പാസ് ഏര്‍പ്പെടുത്തി

Published on 23 March, 2020
ലോക്ക് ഡൗണില്‍ ഡല്‍ഹി, യാത്രകള്‍ക്ക് നിയന്ത്രണമിട്ട് കര്‍ഫ്യു പാസ് ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി:  കൊറോണ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലൂടെയുള്ള യാത്രകള്‍ക്ക് പാസ് ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ ഭാഗമായ നിയന്ത്രണങ്ങള്‍ ആളുകള്‍ ലംഘിച്ചേക്കുമോയെന്ന ആശങ്കയേ തുടര്‍ന്നാണ് യാത്രാ പാസ് ഏര്‍പ്പെടുത്താന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചത്. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും യാത്ര ചെയ്യുന്നതിനാണ് പാസ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. നടപടി ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ ആകുമെന്ന് ഡല്‍ഹി പോലീസ് 
അറിയിച്ചു. 

ഡല്‍ഹിയില്‍ 29 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതേതുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് മുഖ്യമന്ത്രി അരവന്ദ് കെജ്രിവാള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക