Image

കേന്ദ്രനേതൃത്വത്തിനു കത്തയചു : വി.എസ്‌, കിട്ടി: കാരാട്ട്‌

Published on 21 May, 2012
കേന്ദ്രനേതൃത്വത്തിനു കത്തയചു : വി.എസ്‌, കിട്ടി: കാരാട്ട്‌
ആലപ്പുഴ: താന്‍ സിപിഎം കേന്ദ്രനേതൃത്വത്തിനു താന്‍ കത്തയച്ചതായി വി.എസ്‌. അച്യുതാനന്ദന്റെ മാധ്യമ പ്രവര്‍ത്തകരോട്‌ വെളിപ്പെടുത്തി. വി.എസ്‌. അയച്ച കത്തി കിട്ടിയതായി സിപിഎം കേന്ദ്ര സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ സ്ഥിരീകരിച്ചു.

ദല്‍ഹിയില്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ്‌ കാരാട്ട്‌ കത്ത്‌ ലഭിച്ച കാര്യം അറിയിച്ചത്‌. കത്തിന്റെ വിഷയത്തില്‍ മാധ്യമങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വി.എസ്‌. അയച്ചതായി പറയുന്ന കത്തിനെക്കുറിച്ച്‌ മാധ്യമങ്ങളിലൂടെ വന്ന അറിവ്‌ മാത്രമേ തനിക്കുള്ളൂവെന്നും താന്‍ ഇന്നാണ്‌ ദല്‍ഹിയില്‍ എത്തിയതെന്നതിനാല്‍ കത്ത്‌ വന്നിട്ടുണ്ടോ എന്ന്‌ അറിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

അതിനിടെ നെയ്യറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും പറയുന്നത്‌ ഒന്നല്ല എന്നു വരുത്തി തീര്‍ക്കാനുള്ള മാധ്യമങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണ്‌ കത്ത്‌ വിവാദം എന്ന്‌ സംശയിക്കുന്നതായും പിണറായി പറഞ്ഞു.

പാര്‍ട്ടിവിട്ടവരെ ആയുധം കൊണ്‌ടു നേരിടുക എന്നത്‌ സിപിഎമ്മിന്റെ നയമല്ല. പാര്‍ട്ടി ഒന്നാകെ കൈപ്പിടിയിലുണ്‌ടെന്ന്‌ കരുതിയിരുന്ന എം.വി. രാഘവന്‍ പാര്‍ട്ടി വിട്ടപ്പോള്‍ ഈ പാര്‍ട്ടിക്ക്‌ വലിയ തിരിച്ചടിയേല്‍ക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഒന്നും സംഭവിച്ചില്ല. എം.വി.രാഘവനെ പാര്‍ട്ടി ആയുധംകൊണ്‌ടല്ല നേരിട്ടത്‌. ഗൗരിയമ്മയുടെ കാര്യവും ഇതുപോലെയാണെന്നും പിണറായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക