Image

മധ്യപ്രദേശില്‍ ശിവരാജ് സിങ്ങ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തു; ഒപ്പം ആറ് കോണ്‍ഗ്രസ് വിമതരും

Published on 23 March, 2020
മധ്യപ്രദേശില്‍ ശിവരാജ് സിങ്ങ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തു; ഒപ്പം ആറ് കോണ്‍ഗ്രസ് വിമതരും
ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിങ്ങ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തു. ഭോപ്പാലിലെ ബിജെപി ഓഫീസില്‍ നടന്ന യോഗത്തിനു ശേഷം രാജ്ഭവനില്‍വെച്ച് രാത്രി ഒമ്പത് മണിയോടെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഇത് നാലാം തവണയാണ് അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രാജിവെച്ചതിനു പിന്നാലെയാണ് ശിവരാജ് സിങ്ങ് ചൗഹാന്‍ അധികാരത്തിലെത്തിയത്.

വിശ്വാസവോട്ടെടുപ്പിന് സുപ്രീം കോടതി നല്‍കിയ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ജ്യോതിരാദിത്യസിന്ധ്യയും കോണ്‍ഗ്രസിന്റെ 22 എംഎല്‍എമാരും ബിജെപിയിലേക്ക് കൂറുമാറിയതോടെയാണ് കമല്‍നാഥ് സര്‍ക്കാറിന്റെ ഭൂരിപക്ഷം നഷ്ടമായത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക