Image

കോവിഡ് 19: മതിയായ കാരണമില്ലാതെ യാത്രചെയ്താല്‍ നടപടി

Published on 23 March, 2020
കോവിഡ് 19:  മതിയായ കാരണമില്ലാതെ യാത്രചെയ്താല്‍ നടപടി
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി പോലീസ്. അടച്ചുപൂട്ടല്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ ഐ.ജിമാര്‍, ഡി.ഐ.ജിമാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ അഞ്ച് മുതല്‍ ശക്തമായ പോലീസ് സന്നാഹം നിരത്തുകളില്‍ ഉണ്ടാകും.

ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അടച്ചുപൂട്ടല്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി  ലോക്‌നാഥ് ബെഹ്‌റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മതിയായ കാരണം ഇല്ലാതെ യാത്രചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും.

അവശ്യ സര്‍വീസായി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമേ ഇളവ് അനുവദിക്കൂ. ഇത്തരം ആള്‍ക്കാര്‍ക്ക് പോലീസ് പ്രത്യേക പാസ് നല്‍കും. പാസ് കൈവശം ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക