Image

പ്രമുഖ ചിത്രകാരന്‍ കെ. പ്രഭാകരന്‍ അന്തരിച്ചു

Published on 23 March, 2020
പ്രമുഖ  ചിത്രകാരന്‍ കെ. പ്രഭാകരന്‍ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ചിത്രകാരന്‍ കെ. പ്രഭാകരന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് മരണം. കോഴിക്കോട് കണ്ണാടിക്കലില്‍ പരേതനായ കുന്നുമ്മല്‍ കൃഷ്ണന്‍െറയും ലക്ഷ്മിയുടെയും മകനാണ്.

തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, ബറോഡ എം .എസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനശേഷം ഇന്ത്യന്‍ റാഡിക്കല്‍ പെയിന്‍േറഴ്‌സ് ആന്‍ഡ് സ്കള്‍പ്‌റ്റേഴ്‌സ് അസോസിയേഷന്‍െറ ഭാഗമായി ഇന്ത്യക്കകത്തും പുറത്തുമായി നിരവധി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ബറോഡയിലെ മഹാരാജാ സായാജിറാവു സര്‍വകലാശാലയിലെ ചിത്ര കലാവിഭാഗത്തില്‍ അധ്യപകനായിരുന്നു. ചിന്ത രവിയുടെ സഹോദരനാണ്.

1995ല്‍ കേന്ദ്രസര്‍ക്കാറിന്‍െറ സീനിയര്‍ ഫെലോഷിപ്പും 2000ല്‍ കേരള ലളിതകലാ അക്കാദമിയുടെ മുഖ്യസംസ്ഥാന പുരസ്കാരവും ലഭിച്ചു. പ്രമുഖ ചിത്രകാരി കബിത മുഖോപാധ്യായയാണ് ഭാര്യ. 1985 ല്‍ അജയ് ദേസായിക്കൊപ്പം ബോംബെയിലെ ഗാലറി 7ല്‍ നടന്ന ചിത്ര പ്രദര്‍ശനത്തിലും 1987ല്‍ ഇന്ത്യന്‍ റാഡിക്കല്‍ ഗ്രൂപ്പിന്‍െറ ബറോഡ, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നടന്ന മൂന്ന് പ്രദര്‍ശനങ്ങളിലും പങ്കെടുത്തു. പാരീസ്, വില്‍സ, ജനീവ എന്നിവടങ്ങളില്‍ നടന്ന പ്രദര്‍ശനത്തിലും പങ്കെടുത്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക