Image

ഹൈഡ്രോക്‌സി ക്ലോറിക്വിന്‍ പ്രതിരോധ മരുന്നായി ഉപയോഗിക്കാന്‍ കേന്ദ്ര അനുമതി

Published on 23 March, 2020
ഹൈഡ്രോക്‌സി ക്ലോറിക്വിന്‍ പ്രതിരോധ മരുന്നായി ഉപയോഗിക്കാന്‍ കേന്ദ്ര അനുമതി
കോവിഡ്-19 നെതിരെ ഹൈഡ്രോക്‌സി ക്ലോറിക്വിന്‍ പ്രതിരോധ മരുന്നായി ഉപയോഗിക്കാന്‍ കേന്ദ്ര അനുമതി. ഐസിഎംആര്‍ കര്‍മസമിതിയുടെ ശുപാര്‍ശയാണ് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചത്. ഇതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട മാര്‍ഗരേഖയും സര്‍ക്കാര്‍ പുറത്തിറക്കി.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും എന്നാല്‍, വൈറസ് പിടിപെടാന്‍ അതീവ സാധ്യതയുള്ളവരുമായ ആളുകളില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമായിരിക്കും മരുന്ന് ഉപയോഗിക്കാനാവുക. ഇതുപയോഗിച്ചുവെന്നു കരുതി വൈറസ് പിടിപെടില്ലെന്ന ധാരണ വേണ്ടെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ വിശദീകരിക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക