Image

കാസര്‍കോട്ടെ കൊറോണ രോഗബാധിതരുടെ എണ്ണം 38 ആയി

Published on 23 March, 2020
കാസര്‍കോട്ടെ  കൊറോണ രോഗബാധിതരുടെ എണ്ണം 38 ആയി
കാസര്‍കോട്:  തിങ്കളാഴ്ച 19 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കാസര്‍കോട് രോഗബാധിതരുടെ എണ്ണം 38 ആയി ഉയര്‍ന്നു. 

സംസ്ഥാനത്ത് തിങ്കളാഴ്ച 28 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അഞ്ചു പേര്‍ കണ്ണൂരും രണ്ടു പേര്‍ എറണാകുളത്തും, പത്തനംതിട്ടയിലും തൃശൂരും ഒരോ ആള്‍ക്ക് വീതവുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ സ്ഥിരീകരിച്ചത് കാസര്‍കോട്ടാണ്. ഇതോടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 
ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കുകയില്ല. സര്‍ക്കാര്‍ ഒപ്പമല്ല മുന്നില്‍ തന്നെയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Join WhatsApp News
Tell the Truth 2020-03-23 15:06:02
ഗള്‍ഫില്‍ നിന്നു വൈറസുമായി കാസര്‍കോട് വന്നയാള്‍ എവിടെയെല്ലാം പോയെന്നു പറയുന്നില്ല: കള്ളക്കടത്തുകാരന്‍? സ്വര്‍ണം കടത്തുന്നയാള്‍?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക