Image

തമിഴ്‌നാട് അതിര്‍ത്തി അടച്ചു, വ്യാപാരികള്‍ ആശങ്കയില്‍

Published on 23 March, 2020
തമിഴ്‌നാട് അതിര്‍ത്തി അടച്ചു, വ്യാപാരികള്‍ ആശങ്കയില്‍
പാറശാല: കോവിഡ്19 പ്രതിരോധ നടപടികള്‍ക്കായി തമിഴ്‌നാട് അതിര്‍ത്തി അടച്ചു. വെള്ളി അര്‍ദ്ധരാത്രി 1.00മണിയോടെയാണ് കളിയിക്കാവിള, സമീപ ചെക്ക്‌പോസ്റ്റുകള്‍ വഴിയുള്ള ഗതാഗതം തമിഴ്‌നാട് പെ!ാലീസ് തടഞ്ഞത്. ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ രാവിലെ സര്‍വ്വിസ് നടത്തിയെങ്കിലും 11.00മണിയോടെ ആവസാനിപ്പിച്ചു. നാഗര്‍കോവിലിലേയ്ക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ അതിരാവിലെ മുതല്‍ കളിയിക്കാവിളയില്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കി പരിശോധിച്ച ശേഷം തമിഴ്‌നാട് ബസില്‍ യാത്ര തുടരാന്‍ അനുവദിച്ചിരുന്നു.

ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവിലിലേയ്ക്കുള്ള ബസ് യാത്രികരെ കളിയിക്കാവിള ചെക്ക്‌പോസ്റ്റിലിറക്കി പരിശോധിക്കുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ യാത്ര തുടരാന്‍ അനുവദിച്ചു.

ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവിലിലേയ്ക്കുള്ള ബസ് യാത്രികരെ കളിയിക്കാവിള ചെക്ക്‌പോസ്റ്റിലിറക്കി പരിശോധിക്കുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ യാത്ര തുടരാന്‍ അനുവദിച്ചു.

കേരള ബസുകള്‍ വിടാതായതോടെ തിരുവനന്തപുരത്തേയ്ക്കുള്ള തമിഴ്‌നാട് ബസുകള്‍ ഇഞ്ചിവിളയില്‍ തടഞ്ഞ് യാത്രക്കാരെ കെഎസ്!ആര്‍സി അധികൃതര്‍ കേരള ബസുകളില്‍ കയറ്റി വിട്ട് തുടങ്ങിയതോടെ ഇരുവരും അന്തര്‍സംസ്ഥാന സര്‍വ്വിസുകള്‍ നിറുത്തി.ഊരമ്പ്, കന്നുമാമൂട്, നെട്ട, കെ!ാല്ലങ്കോട് എന്നിവിടങ്ങളിലൂടെ തമിഴ്‌നാട്ടില്‍ ജോലിയ്ക്ക് പോകാന്‍ എത്തിയവരടക്കമുള്ള നൂറുകണക്കിന് പേര്‍ കടത്തിവിടാത്തതിനാല്‍ അതിര്‍ത്തിയില്‍ കുടുങ്ങി. കന്നുമാമൂട്ടില്‍ ഗതാഗതം തടയാന്‍ പെ!ാലീസ് റോഡില്‍ ബാരിക്കേഡ് നിരത്തിയിട്ടുണ്ട്.

പാല്‍, പത്രം, ആശുപത്രി വാഹനങ്ങള്‍ എന്നിവ മാത്രമാണ് കടത്തി വിടുന്നത്. ഇരുചക്രവാഹനയാത്രക്കാരെ പോലും വിടാത്തത് ചിലയിടങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കി. അന്യസംസ്ഥാന രജിസ്‌ട്രേഷനുള്ള ഒരു വാഹനങ്ങളും വിടരുതെന്ന് പൊലീസിന് നിര്‍ദ്ദേശം ലഭിച്ചതായി സൂചനകളുണ്ട്. സ്ഥീതി തുടര്‍ന്നാല്‍ ഉപഭോക്ത്യസംസ്ഥാനമായ കേരളത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക