Image

ബ്രിട്ടനില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്കും ഭര്‍ത്താവിനും കോവിഡ് 19

Published on 23 March, 2020
ബ്രിട്ടനില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്കും ഭര്‍ത്താവിനും കോവിഡ് 19
ലണ്ടന്‍ : ബ്രിട്ടനില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവിനും രോഗലക്ഷണങ്ങളുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച മലയാളികളുടെ എണ്ണം നാലായി. ഇതിനിടെ വൈറസ് ബാധമൂലം ഇന്നലെ 48 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസഖ്യ 288 ആയി. 665 പേര്‍ക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം അയ്യായിരത്തോട് അടുക്കുകയാണ്.

ഇതിനിടെ ബ്രിട്ടനില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിനുള്ള നടപടികള്‍ അതിശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറുന്നില്ലെന്നു കണ്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ശക്തമായ നിയമനടപടികള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി. രാജ്യത്ത് പതിനഞ്ച് ലക്ഷത്തോളം ആളുകള്‍ എളുപ്പത്തില്‍ രോഗബാധയുണ്ടാകാന്‍ സാധ്യതയുള്ളവരാണ്. വൃദ്ധജനങ്ങളും വിവിധതരം രോഗങ്ങള്‍ അലട്ടുന്നവരുമായ ഇവരെ രോഗബാധില്‍നിന്നും സംരക്ഷിക്കാനുള്ള ചുമതല യുവാക്കള്‍ക്കും കുട്ടികള്‍ക്കുമുണ്ടെന്നും ഇതിനുള്ള ഉത്തരവാദിത്വം എല്ലാവരും കാണിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ബ്രിട്ടനില്‍നിന്നും നാട്ടിലേക്ക് മടങ്ങാനാകാതെ നിരവധി പേരാണ് ദിവസവും ഇന്ത്യന്‍ എംബസിയില്‍ എത്തുന്നത്. ഇവര്‍ക്ക് എംബസി താല്‍കാലിക താമസ സൗകര്യം കണ്ടെത്തി നല്‍കുന്നുണ്ട്. ഇത്തരത്തില്‍ എംബസിയുടെ സംരക്ഷണയില്‍ നിരവധി മലയാളികളും നാട്ടിലേക്കു മടങ്ങാന്‍ കാത്തിരിക്കുന്നുണ്ട്.

Join WhatsApp News
Jose 2020-03-23 10:48:17
Please listen to experts. Follow their guidelines. You are not REQUIRED to criticize anything and everything. That only shows your IGNORANCE. So at least pretend like you are not ignorant and support and encourage the experts in the health care field. Mr. Ninan Mathulla is a good example. He has provided very valuable information. Unselfish Work in the healthcare field itself is a great sacrifice. They risk their lives for you and me. So respect them. Encourage them for giving us timely and valuable information. Stabbing people from the back has become a norm than an exception. So stop this ridiculous criticism and be quiet. People will listen if you make sense. If not people have average intelligence to know what a FOOL you are. The only weapon these fools have is their fake profile name. There is a saying: "LEAD, FOLLOW OR GET OUT OF THE WAY" Can you do that?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക