Image

ഖത്തറില്‍ ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ ലംഘിച്ച 14 പേര്‍ കൂടി അറസ്റ്റില്‍

Published on 23 March, 2020
ഖത്തറില്‍ ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ ലംഘിച്ച 14 പേര്‍ കൂടി അറസ്റ്റില്‍
ദോഹ : ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ ലംഘിച്ച 14 പേര്‍ കൂടി ഖത്തറില്‍ അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 33 ആയി. സ്വദേശി പൗരന്മാരാണ് ഇതുവരെ അറസ്റ്റിലായവര്‍. വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിവര്‍ക്ക് രണ്ടാം ഓപ്ഷന്‍ മാത്രമാണ് ഹോം ക്വാറന്റീന്‍. വീടുകളില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഐസലേഷനില്‍ കഴിയാമെന്ന് എഴുതി ഒപ്പിട്ട് വാങ്ങിയ ശേഷമാണ് ഹോം ക്വാറന്റീന്‍ അനുവദിക്കുന്നത്. ഈ വ്യവസ്ഥകള്‍ പാലിക്കാതെ വീടിന് പുറത്തിറങ്ങുന്നവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ലംഘകരുടെ പേര് വിവരങ്ങള്‍ സഹിതമാണ് പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെ വേഗത്തില്‍ കണ്ടെത്താനാണിത്. സ്വയം സംരക്ഷിക്കപ്പെടുന്നതിനൊപ്പം സമൂഹത്തിലെ അംഗങ്ങളേയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ വ്യക്തികള്‍ക്കും ഉണ്ടെന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചുകൊണ്ടാണ് പൊതുജനാരോഗ്യ മന്ത്രാലയം ലംഘകര്‍ക്കെതിരെ കര്‍ശന നടപടികളിലേക്ക് പ്രവേശിച്ചത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക