Image

മാനസമൈനേ വരൂ (ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -4:ദേവി)

Published on 23 March, 2020
മാനസമൈനേ വരൂ (ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -4:ദേവി)
കരളിലെ മോഹങ്ങളെ കടലിലെ ഒരിക്കലും ഒടുങ്ങാത്തഓളങ്ങളോടു താരതമ്യം ചെയ്തുകൊണ്ട്, പ്രണയത്തിന്റെ വിഷാദഭാവങ്ങളെ പൂര്‍ണ്ണമായും സാംശീകരിച്ച് ദീര്‍ഘദര്‍ശിയായകവി വയലാര്‍ എക്കാലത്തെയും മികച്ച വിരഹഗാനം ചമച്ചപ്പോള്‍ സലില്‍ ചൗധരി ബാഗേശ്രീ രാഗത്തിന്റെ അകമ്പടിയില്‍ അതിനെ ആര്‍ദ്രതരമാക്കി. മന്നാഡേ എന്ന ബംഗാളി ഗായകന്‍ ആ വിരഹത്തിന്റെ വേദനമുഴുവനും തന്റെ ആത്മാവിലേക്കും സ്വനപേടകത്തിലേക്കും ആവാഹിച്ച് കരളുരുകി പാടിയപ്പോള്‍ മാനസമൈനേ വരൂ... എന്ന ഗാനം മലയാളിയുടെ മനസ്സിലെ മധുരനൊമ്പരമായി മാറി.

ചെമ്മീനിലെ ആ വിരഹഗാനം വരകളിലാക്കാന്‍ ശ്രമിച്ചപ്പോള്‍ .


ഓ... ഓഹോ...

മാനസമൈനേ വരൂ
മധുരം നുള്ളിത്തരൂ
നിന്നരുമപ്പൂവാടിയിൽ നീ
തേടുവതാ‍രേ - ആരെ

മാനസമൈനേ വരൂ
മധുരം നുള്ളിത്തരൂ
നിന്നരുമപ്പൂവാടിയിൽ നീ
തേടുവതാ‍രേ - ആരെ
മാനസമൈനേ വരൂ

നിലാവിന്റെ നാട്ടിലെ
നിശാഗന്ധി പൂത്തല്ലോ
നിലാവിന്റെ നാട്ടിലെ
നിശാഗന്ധി പൂത്തല്ലോ
കളിക്കൂ‍ട്ടുകാരനെ
മറന്നുപോയോ

മാനസമൈനേ വരൂ
മധുരം നുള്ളിത്തരൂ
നിന്നരുമപ്പൂവാടിയിൽ നീ
തേടുവതാ‍രേ - ആരെ
മാനസമൈനേ വരൂ

കടലിലെ ഓളവും
കരളിലെ മോഹവും
കടലിലെ ഓളവും
കരളിലെ മോഹവും
അടങ്ങുകില്ലോമനെ
അടങ്ങുകില്ലാ

മാനസമൈനേ വരൂ
മധുരം നുള്ളിത്തരൂ
നിന്നരുമപ്പൂവാടിയിൽ നീ
തേടുവതാ‍രേ - ആരെ
മാനസമൈനേ വരൂ

മാനസമൈനേ വരൂ (ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -4:ദേവി)മാനസമൈനേ വരൂ (ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -4:ദേവി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക