Image

ഭയപ്പെടാതിരിക്കുക, കേരളം മുഴുവനും നിങ്ങള്‍ക്ക് ഒപ്പമുണ്ട്; വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി

Published on 23 March, 2020
ഭയപ്പെടാതിരിക്കുക, കേരളം മുഴുവനും നിങ്ങള്‍ക്ക് ഒപ്പമുണ്ട്; വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 രോഗം പടരുന്നത് തടയുന്നതിന്‍്റെ ഭാഗമായി സംസ്ഥാനത്ത് നിരവധിയാളുകള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. കുറച്ചധികം ദിവസങ്ങള്‍ തനിച്ചു ഒരു മുറിയില്‍ കഴിയേണ്ടി വരുന്നത് പലരിലും പല മാനസിക സമ്മര്‍ദ്ദങ്ങളും സൃഷ്ടിച്ചേക്കാം. 


എന്നാല്‍, അതു മറികടക്കാന്‍ നമുക്ക് സാധിക്കും. അതിനായി, നിങ്ങള്‍ക്കു ലഭിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ശ്രമിക്കണമെന്ന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക് പോസ്റ്റിലൂടെ

യാണ് മുഖ്യമന്ത്രി നിര്‍ദ്ദേശങ്ങളായി എത്തിയത്.



വ്യായാമവും കൃത്യസമയത്ത് ഭക്ഷണവും മതിയായ ഉറക്കവും ഉള്‍പ്പെടെ ആരോഗ്യകരമായ ചിട്ടകള്‍ ജീവിതത്തില്‍ കൊണ്ടുവരാനും, വായിക്കാനും എഴുതാനും സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുമൊക്കെ ശ്രമിക്കുക.


 എന്തു പ്രയാസമുണ്ടായാലും സഹായഹസ്തവുമായി ഓടിയെത്താന്‍ ആരോഗ്യപ്രവര്‍ത്തകരൊപ്പമുണ്ടെന്നും അതുകൊണ്ട്, ഭയപ്പെടാതിരിക്കണമെന്നും നിങ്ങളൊറ്റയ്ക്കല്ല, കേരളം മുഴുവനും നിങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക