Image

കുവൈറ്റില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം: നടപടി കര്‍ശനമാക്കുന്നു

Published on 21 May, 2012
കുവൈറ്റില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം: നടപടി കര്‍ശനമാക്കുന്നു
കുവൈത്ത്‌ സിറ്റി: വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത്‌ വ്യാപകമാവുകയും അത്‌ അകപടങ്ങള്‍ക്ക്‌ കാരണമാവുന്ന സന്ദര്‍ഭങ്ങള്‍ വര്‍ധിക്കുകയും ചെയ്‌തതോടെ അതിനെതിരായ നടപടി കര്‍ശനമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

ഇക്കാര്യത്തില്‍ പരിശോധന കര്‍ശനമാക്കാനും പിടികൂടുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും ആഭ്യന്തര മന്ത്രി ശൈഖ്‌ അഹ്മദ്‌ അല്‍ ഹമൂദ്‌ അസ്വബാഹ്‌ ജനറല്‍ ട്രാഫിക്‌ ജനറല്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‌ നേരിട്ട്‌ നിര്‍ദേശം നല്‍കിയിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം ചേര്‍ന്ന സുരക്ഷാ സമിതി യോഗത്തിലാണ്‌ മന്ത്രി ഈ നിര്‍ദേശം നല്‍കിയത്‌.

ഇതേ തുടര്‍ന്ന്‌ ട്രാഫിക്‌ ഡിപ്പാര്‍ട്ടുമെന്‍റ്‌ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്‌. കഴിഞ്ഞ ആഴ്‌ച മാത്രം െ്രെഡവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 277 പേര്‍ക്കെതിരെ ട്രാഫിക്‌ ഡിപ്പാര്‍ട്ടുമെന്‍റ്‌ കേസെടുത്തിട്ടുണ്ട്‌. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ നേരത്തേ തന്നെ രാജ്യത്ത്‌ ട്രാഫിക്‌ നിയമ ലംഘനത്തിന്‍െറ പരിധിയില്‍ വരുന്നതാണ്‌. എന്നാല്‍, പലപ്പോഴും ഇത്‌ കര്‍ശനമായി നടപ്പാക്കപ്പെടാറില്ല. സ്‌ത്രീകളടക്കം വാഹനമോടിക്കുന്ന മിക്കവരും െ്രെഡവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കാറുണ്ട്‌. ഇത്‌ പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നു. സമീപകാലത്ത്‌ ഇത്തരം അപകടങ്ങളുടെ തോത്‌ വര്‍ധിച്ചതാണ്‌ ആഭ്യന്തര മന്ത്രാലയത്തെ കര്‍ശന നടപടിക്ക്‌ പ്രേരിപ്പിച്ചത്‌.

െ്രെഡവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 50 ദീനാര്‍ ആണ്‌ നിലവിലെ പിഴ. ഇത്‌ 150 ദീനാര്‍ എങ്കിലുമായി വര്‍ധിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്‌ ഉദ്ദേശ്യമുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കുന്നു. എന്നാല്‍, ഇതിന്‌ സര്‍ക്കാറിന്‍െറയും പാര്‍ലമെന്‍റിന്‍െറയും അനുമതി വേണം. പല ട്രാഫിക്‌ നിയമ ലംഘനങ്ങളുടെയും പിഴ സംഖ്യ വര്‍ധിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്‌ ഉദ്ദേശ്യമുണ്ട്‌. ഇക്കുട്ടത്തില്‍ ഈ പിഴയും വര്‍ധിപ്പിച്ചേക്കും.

ഈ വര്‍ഷത്തിന്‌ അഞ്ചു മാസം പ്രായം പൂര്‍ത്തിയാവുമ്പോഴേക്കും കാല്‍ ലക്ഷത്തില്‍ കൂടുതല്‍ വാഹനാപകടങ്ങള്‍ രാജ്യത്ത്‌ സംഭവിച്ചതായാണ്‌ കണക്കുകള്‍. ഇതില്‍ ബഹുഭൂരിപക്ഷവും െ്രെഡവര്‍മാരുടെ അശ്രദ്ധ മൂലം സംഭവിച്ചതാണ്‌.ഡ്രൈവര്‍മാരുടെ അശ്രദ്ധയുടെ പ്രധാന കാരണങ്ങളിലൊന്ന്‌ വാഹനം ഓടിക്കുന്നതിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗമാണെന്നാണ്‌ ട്രാഫിക്‌ ഡിപ്പാര്‍ട്ടുമെന്‍റിലെ റിസര്‍ച്ച്‌ സെല്ലിന്‍െറ വിലയിരുത്തല്‍.

മൊബൈലില്‍ സംസാരിക്കുന്നതുപോലെ തന്നെ െ്രെഡവിംഗിനിടെ എസ്‌.എം.എസ്‌ സന്ദേശങ്ങള്‍ വായിക്കാനും അയക്കാനും ശ്രമിക്കുന്നതും അശ്രദ്ധയിലേക്കും അതുവഴി അപകടത്തിലേക്കും നയിക്കുന്നുണ്ട്‌. എന്നാല്‍, ബ്‌ളൂടൂത്ത്‌, ഹാന്‍റ്‌ ഫ്രീ സെറ്റ്‌ എന്നിവ ഉപയോഗിച്ച്‌ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്‌ വിലക്കില്ല.

ഇത്‌ കൂടാതെഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതിന്‍െറ അപകട സാധ്യതയെ കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ ബോധവല്‍ക്കരണ കാമ്പയിനുകള്‍ നടത്താനും ട്രാഫിക്‌ ഡിപ്പാര്‍ട്ടുമെന്‍റിന്‌ പദ്ധതിയുണ്ട്‌. ഇതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന്‌ അധികൃതര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക