Image

കൊറോണ : ബാറുകള്‍ അടയ്ക്കും: കൂടുതല്‍ നിയന്ത്രണങ്ങളോടെ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തിക്കും

Published on 23 March, 2020
കൊറോണ : ബാറുകള്‍ അടയ്ക്കും: കൂടുതല്‍ നിയന്ത്രണങ്ങളോടെ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: കൊറോണ വൈറസ്പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു സംസ്ഥാന സര്‍ക്കാര്‍ . സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടും എന്നാല്‍ വിദേശമദ്യ വില്‍പന കേന്ദ്രങ്ങള്‍കടുത്ത നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കും .അതെസമയം പൂര്‍ണ്ണമായും അടച്ചിട്ട കാസര്‍കോട് ജില്ലയില്‍ ബിവറേജസ് ഔട്ട്‌ലറ്റുകളും അടച്ചിടും.


എന്നാല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഒമ്ബത് ജില്ലകളില്‍ മാത്രമാണോ ബാറുകള്‍ അടയ്ക്കുക അതോ എല്ലാ ജില്ലകളിലുമാണോ എന്നതില്‍ തീരുമാനമായിട്ടില്ല .

ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനും ഉന്നതതല യോഗത്തിനും ശേഷമാണ് ഇത്തരത്തിലൊരു തീരുമാനമുണ്ടായത്.


കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടംകൂടുന്ന ഇടങ്ങളായ ബാറുകളും മദ്യശാലകളും അടയ്ക്കണമെന്ന് വിവിധ ഇടങ്ങളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബാറുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക