Image

കൊറോണ ; നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി : കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത് ബാബു

Published on 23 March, 2020
കൊറോണ ; നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി : കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത് ബാബു

കാസര്‍കോട് : കോവിഡ് 19 പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടും ചിലര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു. 


ജില്ലയില്‍ രണ്ടാമത് രോഗം സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം 20 മി

നിറ്റ് മാത്രം ഒരുമിച്ച്‌ യാത്രചെയ്തയാള്‍ക്ക് പോലും കൊവിഡ് 19 സ്ഥിരീകരിച്ചു. അതുകൊണ്ട് തന്നെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി .

പ്രവാസികള്‍ നിരവധിയുള്ള ജില്ലയാണ് കാസര്‍കോട് . 


നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടും ചിലര്‍ക്ക് മാത്രം ഇത് മനസിലാകുന്നില്ല. ഇത്തരം ആളുകള്‍ക്കു എതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതായിരിക്കും . വിദേശത്ത് നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ അവര്‍ ഇനി ഗള്‍ഫ് കാണാത്ത തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു .


കാര്യങ്ങള്‍ നിയന്ത്രണവിധേയമാകുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക