Image

ബ്ലാക്‌പൂളില്‍ ഇടവക ദിനാഘോഷവും വേദപാഠ വാര്‍ഷികവും ജൂണ്‍ പത്തിന്‌

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 21 May, 2012
ബ്ലാക്‌പൂളില്‍ ഇടവക ദിനാഘോഷവും വേദപാഠ വാര്‍ഷികവും ജൂണ്‍ പത്തിന്‌
ബ്ലാക്‌പൂള്‍: ബ്ലാക്‌പൂള്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഇടവക ദിനാഘോഷവും വേദപാഠ വാര്‍ഷികവും സെന്റ്‌ കെന്റികന്‍സ്‌ ദേവാലയത്തില്‍ വെച്ച്‌ ജൂണ്‍ മാസം പത്താംതീയതി ഞായറാഴ്‌ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ്‌ നാലുമണിക്ക്‌ ലങ്കാഷെയര്‍ രൂപതാ സീറോ മലബാര്‍ ചാപ്ലെയിന്‍മാരായ ഫാ. മാത്യു ചൂരപ്പൊയ്‌കയില്‍, ഫാ. തോമസ്‌ കളപ്പുരയ്‌ക്കല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടക്കും. തുടര്‍ന്ന്‌ പാരീഷ്‌ ഹാളില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍ സെന്റ്‌ കെന്റികന്‍സ്‌ പള്ളി വികാരി ഫാ. ഡേവിഡ്‌ ബേണ്‍സ്‌ സന്ദേശം നല്‍കും. കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധയിനം കലാപരിപാടികളില്‍ ആഘോഷം ഗംഭീരമാക്കും.

വേദപാഠ പരീക്ഷയില്‍ വിവിധ ക്ലാസുകളിലായി ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങുന്ന കുട്ടികള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കി അനുമോദിക്കും. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.
ബ്ലാക്‌പൂളില്‍ ഇടവക ദിനാഘോഷവും വേദപാഠ വാര്‍ഷികവും ജൂണ്‍ പത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക