Image

സൗത്ത് വെസ്റ്റ് എയർലൈൻസ് 1,000 ദിവസ സർ വീസുകൾ ഞായറാഴ്ച മുതൽ നിർത്തിവച്ചു

പി.പി.ചെറിയാൻ Published on 23 March, 2020
സൗത്ത് വെസ്റ്റ് എയർലൈൻസ് 1,000 ദിവസ സർ വീസുകൾ ഞായറാഴ്ച മുതൽ നിർത്തിവച്ചു

ഡാളസ്:
ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത്-വെസ്റ്റ് എയർലൈൻസ് മാർച്ച് 22 ഞായറാഴ്ച മുതൽ ദിവസേനയുള്ള ആയിരം സർവീസുകൾ ക്യാൻസൽ ചെയ്തു . നാലായിരത്തിലധികം സർവീസുള്ള എയർ ലൈൻസിന്റെ 25% ആണ് വെട്ടിക്കുറയ്ക്കുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു.
   കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ യാത്രക്കാരുടെ കുറവാണ് ഇങ്ങനെയൊരു തീരുമാനം സ്വീകരിക്കുന്നതിന് നിർബന്ധമാക്കിയത്. ഏപ്രിൽ 14 വരെ ഈ സ്ഥിതി തുടരുമെന്നും വക്താവ പറഞ്ഞു.
     അന്തർദ്ദേശീയ തലത്തിലുള്ള വിമാന സർവീസുകളും തൽക്കാലം നിർത്തി വച്ചിരിക്കയാണ്. 170 അന്തർദ്ദേശീയ സർവീസുകളാണ് സൗത്ത് വെസ്റ്റ് എയർലൈൻസ് ഓപ്പറേറ്റ് ചെയ്യുന്നത്. ജീവനക്കാരോടും അവധിയിൽ പ്രവേശിക്കാൻ കമ്പനി നിർദ്ദേശം നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക