Image

'മിസ്‌ ഇന്ത്യ യൂറോപ്പ്‌ 2012' മത്സരത്തിന്‌ അത്ഭുതപൂര്‍വമായ രജിസ്‌ട്രേഷന്‍

Published on 21 May, 2012
'മിസ്‌ ഇന്ത്യ യൂറോപ്പ്‌ 2012' മത്സരത്തിന്‌ അത്ഭുതപൂര്‍വമായ രജിസ്‌ട്രേഷന്‍
ബോഹും: ജര്‍മ്മന്‍ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂണിയന്‍ ഓഫ്‌ ജര്‍മ്മന്‍ മലയാളി അസോസിയേഷന്‍ (ഉഗ്‌മ) യുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ രണ്‌ട്‌, മൂന്ന്‌, നാല്‌ തീയതികളില്‍ ബോഹുമിലെ പെസ്റ്റലസി കോളജ്‌ ഓഡിറ്റോറിയത്തില്‍ നടക്കും.

യൂറോപ്പിന്റെ വിവിധ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളായ പഞ്ചാബ്‌, കര്‍ണാടക, തമിഴ്‌നാട്‌, കേരളം, ഓറീസ, മഹാരാഷ്‌ട്ര, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള യുവസുന്ദരികളാണ്‌ മത്സരത്തിനായി രജിസ്‌ട്രറ്റര്‍ ചെയ്‌തിട്ടുള്ളത്‌. 16 വയസ്‌ മുതലുള്ള സുന്ദരികള്‍ക്ക്‌ സുന്ദരിപ്പട്ടണത്തിനായി മത്സരിക്കാം. മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനായിരിക്കണം.

ഉച്ചകഴിഞ്ഞ്‌ മൂന്നു മുതല്‍ മത്സരത്തിനെത്തുന്ന സുന്ദരികള്‍ റാംപില്‍ ചുവടുകള്‍ വയ്‌ക്കും. വിവിധ വേഷവിതാനങ്ങള്‍, ടാലന്റ്‌ സേര്‍ച്ച്‌, വിജ്ഞാന പരീക്ഷ എന്നീ വിവിധ വിഭാഗങ്ങളിലൂടെയാണ്‌ വിജയിയെ നിശ്ചയിക്കുന്നത്‌.

വിജയികള്‍ക്ക്‌ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ നല്‍കുന്ന ഫ്രീ ടിക്കറ്റിനോടൊപ്പം നിരവധി സമ്മാനങ്ങളും ലഭിക്കും.

വൈകുന്നേരം അഞ്ചിന്‌ ഉദ്‌ഘാടന സമ്മേളനം ആരംഭിക്കും. ആറിന്‌ തമിഴ്‌, മലയാളം ചിത്രങ്ങളിലെ പ്രമുഖ പിന്നണി ഗായകന്‍ ഫ്രാങ്കോയോടൊപ്പം ലണ്‌ടന്‍ റെക്‌സ്‌ ബാന്റിലെ റെക്‌സ്‌ ജോസ്‌, ഡോ. രോഹിണി എന്നിവര്‍ വീഡിയോ പ്രോജക്‌ടിന്റെ സഹായത്തോടെ അവതരിപ്പിക്കുന്ന ഗാനമേള, ഉഗ്‌മയുടെ യുവജന വിഭാഗം അവതരിപ്പിക്കുന്ന ബോളിവുഡ്‌ ഷോ എന്നിവ ഉണ്‌ടായിരിക്കും.

പരിപാടികള്‍ക്ക്‌ പ്രവേശനം സൗജന്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഉഗ്‌ മ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. www.ugma-germany.com, missindiaeuopeegmail.com.
'മിസ്‌ ഇന്ത്യ യൂറോപ്പ്‌ 2012' മത്സരത്തിന്‌ അത്ഭുതപൂര്‍വമായ രജിസ്‌ട്രേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക