Image

കുവൈത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു; പൊതുഅവധി രണ്ടാഴ്ചത്തേക്ക് നീട്ടി

Published on 22 March, 2020
കുവൈത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു; പൊതുഅവധി രണ്ടാഴ്ചത്തേക്ക് നീട്ടി

കുവൈത്ത് സിറ്റി : മനുഷ്യ ജീവനും ആരോഗ്യത്തിനും ഭീഷണിയാവുന്ന കൊറോണയുടെ പാശ്ചാത്തലത്തില്‍ കുവൈത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വൈകുന്നേരം അഞ്ചു മുതല്‍ പുലര്‍ച്ച നാലു വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ അല്‍ സലേ പറഞ്ഞു.

വീടിനുള്ളില്‍ തന്നെ തുടരാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് 11 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 26നു അവസാനിക്കുന്ന സര്‍ക്കാര്‍ പൊതു അവധി രണ്ടാഴ്ചത്തേക്ക് നീട്ടുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളോട് ജനം സഹകരികാത്തതിനെ തുടര്‍ന്ന് കര്‍ഫ്യൂ ഉള്‍പ്പെടെ ശക്തമായ നടപടികള്‍ക്ക് മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് നേരത്തെ പറഞ്ഞിരുന്നു

ആളുകള്‍ സംഘം ചേരുന്നതോ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതോ തടവ് ശിക്ഷയും പിഴക്കും കാരണമാകും. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.നിരോധനാജ്ഞ പ്രഖ്യാപിച്ചതിനുശേഷം രാജ്യത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരും ശിക്ഷാര്‍ഹരാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക