Image

`സീമ' ചത്തം ഡോക്‌ യാര്‍ഡിലേക്ക്‌ പിക്‌നിക്ക്‌ സംഘടിപ്പിക്കുന്നു

സാബു ചുണ്ടക്കാട്ടില്‍ Published on 21 May, 2012
`സീമ' ചത്തം ഡോക്‌ യാര്‍ഡിലേക്ക്‌ പിക്‌നിക്ക്‌ സംഘടിപ്പിക്കുന്നു
ലണ്‌ടന്‍: സൗത്ത്‌ ഈസ്റ്റ്‌ ഇംഗ്ലണ്‌ട്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ പിക്‌നിക്‌ ജൂണ്‍ അഞ്ചിന്‌ നടക്കും. കെന്റിലെ ചരിത്രപ്രാധാന്യമുള്ള കപ്പല്‍ നിര്‍മാണ കേന്ദ്രമായ ഡോക്‌ യാര്‍ഡ്‌ ചത്തത്തിലേക്കാണ്‌ പിക്‌നിക്ക്‌ സംഘടിപ്പിച്ചിരിക്കുന്നത്‌.

105 സീറ്റുള്ള കോച്ചിലാണ്‌ യാത്ര ക്രമീകരിച്ചിരിക്കുന്നത്‌. മുതിര്‍ന്നവര്‍ക്ക്‌ 16.50 പൗണ്‌ടും കുട്ടികള്‍ക്ക്‌ 11 പൗണ്‌ടുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌. അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക്‌ പ്രവേശനം സൗജന്യമായിരിക്കും. ഭക്ഷണത്തനും യാത്രയ്‌ക്കും മറ്റുമായി പത്ത്‌ പൗണ്‌ട്‌ അധികം നല്‍കണം. എല്ലാവരെയും പിക്‌നിക്കിന്‌ പങ്കെടുക്കാനായി സീമ ഭാരവാഹികള്‍ ക്ഷണിച്ചു.

ഈസ്റ്റ്‌ബോണ്‍, പോള്‍ഗേറ്റ്‌, ബെക്‌സ്‌ ഹില്‍ എന്നിവടങ്ങളില്‍ പിക്‌പോയിന്റ്‌സ്‌ ഉണ്‌ടായിരിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷാജി തോമസ്‌ കരിനാട്ടിനേയോ ജോയ്‌ ഔസേപ്പിനേയോ എന്നിവരുമായി ബന്ധപ്പെടുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക