Image

കടല്‍ക്കൊല: അറസ്റ്റിലായ ഇറ്റാലിയന്‍ മറീനുകളെ വിട്ടയയ്‌ക്കണമെന്ന്‌ ഇറ്റാലിയന്‍ പ്രധാനമന്ത്രി

Published on 21 May, 2012
കടല്‍ക്കൊല: അറസ്റ്റിലായ ഇറ്റാലിയന്‍ മറീനുകളെ വിട്ടയയ്‌ക്കണമെന്ന്‌ ഇറ്റാലിയന്‍ പ്രധാനമന്ത്രി
ന്യൂദല്‍ഹി: കടലില്‍ വെച്ച്‌ രണ്ട്‌ മത്സ്യത്തൊഴിലാളികളെ വെടിവെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ കേരള പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ അറസ്റ്റിലായ ഭടന്മാരെ കൈമാറണമെന്ന്‌ ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ മോണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട്‌ ആവശ്യപ്പെട്ടു.

കേസ്‌ അന്വേഷിക്കുന്ന കേരള പൊലീസിനെ പിന്തുണക്കുന്ന ഇന്ത്യയുടെ കര്‍ക്കശ നിലപാടിനോടില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി പ്രതിഷേധം രേഖപ്പെടുത്തി. ഫോണിലുടെയാണ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ബന്ധപ്പെട്ടത്‌.

ഇറ്റാലിയന്‍ മറീനുകളുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം ഇന്ത്യന്‍ ജലാതിര്‍ത്തിക്ക്‌ പുറത്താണ്‌ സംഭവിച്ചതെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു. കേസിന്റെ നിയമ നടപടികള്‍ ഇറ്റലിയിലാണ്‌ നടക്കേണ്ടതെന്നും അദ്ദേഹം പ്രധാനമന്ത്രിയോട്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക