Image

ദൈവം എവിടെ? അതോ ദൈവം ഇല്ലേ?

Published on 22 March, 2020
ദൈവം എവിടെ? അതോ ദൈവം ഇല്ലേ?
ഇന്ന് ഞായര്‍. വീട്ടിലെ ടീവിയില്‍ യൂടൂബിലൂടെ ഭാര്യ ഇടവക പള്ളിയിലെ കുര്‍ബാനകാണുന്നു. പള്ളിയിലല്ലെങ്കിലും വിശ്വാസത്തിനു ഒരു കുറവും ഇല്ല.

വാട്ട്‌സാപ്പില്‍ ദൈവപ്പുരകള്‍ അടച്ചു പൂട്ടിയതു വായിച്ചു. അവതാരമെന്നു പറയുന്നഅമ്രുതാനന്ദമയി ആലിംഗനം നിര്‍ത്തി. ധ്യാന കേന്ദ്രങ്ങള്‍ അടക്കുകയും 'ധ്യാന കുറുക്കന്മാര്‍' അഥവ ധ്യാന ഗുരുക്കള്‍ ജീവനും കൊണ്ട് ഓടുകയും ചെയ്തു. പള്ളിയും മോസ്‌കും അമ്പലവും അടച്ചു. കൊറോണക്കു മുന്നില്‍ ഒരു ദൈവവും ശക്തനല്ല എന്നു വാട്ട്‌സാപ് സന്ദേശങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ശാസ്ത്രകാരന്റെ പിന്നില്‍ പൂജാരിയും പാതിരിയും മൊല്ലയും പോയി പ്രതീക്ഷയോടെ പഞ്ചപുഛമടക്കികാത്ത് നില്‍ക്കുന്നു.

എവിടെയാണു ദൈവം?

ഇതിനിടെ ക്രിസ്ത്യാനികളെ മൊത്തം നാണം കെടുത്തിക്കൊണ്ട് ചില പുങ്കന്മാര്‍ പറഞ്ഞതും കേട്ടു. ഒരു കത്തനാര്‍ പ്രാര്‍ഥിച്ചതു കൊണ്ടാണ് നിപ്പ വൈറസ് പോയതത്രെ. മറ്റൊരു കക്ഷി കുവൈറ്റിലെ സഭയോട് അലറി പറയുന്നു, കൊറോണയെ നശിപ്പിക്കാന്‍ ആകാശത്തു നിന്നു തീ പുറപ്പെട്ടു കഴിഞ്ഞെന്ന്. ദൈവത്തിനു തീ അയക്കേണ്ട കാര്യമുണ്ടോ ബ്രദറേ? അതു യാത്ര ചെയ്തു വരേണ്ടതുണ്ടോ? പറയുന്നതില്‍ ഒരു യുക്തിയൊക്കെ വേണ്ടേ?

പാതിരിമാരും ബ്രദര്‍മാരും ഇത്തരം വങ്കത്തരങ്ങള്‍ പറഞ്ഞ് ക്രിസ്ത്യാനിയെ നാറ്റിക്കരുത്. പണ്ട് അതൊക്കെ നടന്നു. ഇന്ന് അത് വീഡിയോ ആയി യൂട്യൂബിലും ഫെയ്‌സ്ബുക്കിലുമൊക്കെ വരും. ജനം ചിരിക്കും. ക്രിസ്ത്യാനി മണ്ടനാണെന്നു ജനത്തെ കൊണ്ട് പറയിക്കുന്ന ഇത്തരം തറ ഉഡായിപ്പ് പരിപാടി നിര്‍ത്തണം.വൈറസിനെ 108 കാഞ്ഞിരകുറ്റിയില്‍ തറച്ച് കത്തിച്ചപൂജാരിക്കും കൂപ്പുകൈ ഉണ്ടേ.

സര്‍വവും ദൈവത്തില്‍ നിന്നു വരുന്നു എന്നും ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ലഎന്നും മിക്ക മതങ്ങളും പഠിപ്പിക്കുന്നു. അങ്ങനെ എങ്കില്‍ ഇപ്പോള്‍ സംഭവിക്കുന്നതിനു യുക്തിപരമായ എന്തു വിശദീകരണമാണുള്ളത്? ഒരു പ്രക്രുതി ശക്തി വൈറസിന്റെ രൂപത്തില്‍ മനുഷ്യരാശിയെ ആക്രമിച്ചു കീഴടക്കുന്നു. മരണം വീടുകളില്‍ കയറി ഇറങ്ങുന്നു. ധാരാളം പേര്‍ മ്രുത്യു ഭീതിയില്‍ കഴിയുന്നു.

നിര്‍ഗുണ ബ്രഹ്മം എന്ന ഹൈന്ദവ സങ്കല്പം അറിയാം.ഒന്നിലും ഇടപെടാത്ത, ഒന്നും അറിഞ്ഞതായി ഭാവിക്കാത്ത ബ്രഹ്മം.

ക്രൈസ്തവ സങ്കല്പ്പത്തില്‍ നല്ല പിതാവാണു ദൈവം. കല്ലോ മണ്ണോ പോലെ അചേതന വസ്തുവല്ല ദൈവം. ലോകം മുഴുവന്‍ കേഴ്‌സുമ്പോള്‍ ദൈവം എവിടെ? പണ്ഡിതര്‍ എഴുതട്ടെ 
Join WhatsApp News
josecheripuram 2020-03-22 15:37:45
In India when a child is born,no matter what religion, the parents&religion brain wash them.Before the person is capable of thinking he/she is a slave of a religion.His/her reasoning power is blocked by superstitious belief.However you tries to come out of it,It's drilled in to your mind very deeply.The best thing we can do is not to teach our children such superstitious beliefs.
ദി കംപ്ലീറ്റ് ഇഡിയറ്റ് 2020-03-22 14:54:40
ദി കംപ്ലീറ്റ് ഇഡിയറ്റ്" ചില വ്യക്തികളുടെ ജീവിതകാലത്ത് കൂടെ ജീവിക്കാനാവുക എന്നത് ഒരേ സമയം മഹാഭാഗ്യവും വൻ ദുരന്തവുമാണെന്നു തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള മഹാനടൻ മോഹൻലാലും കലയിൽ പകരം വെക്കാൻ ആളില്ല എന്ന് പറയുമ്പോൾ തന്നെ സാമൂഹ്യ ജീവിതത്തിൽ ഈ ഭൂലോക ദുരന്തങ്ങൾക്ക് പകരം വെക്കാനും ആളില്ല എന്ന് പറയേണ്ടി വരും. മാർപ്പാപ്പ വർച്വൽ കുർബാന ചൊല്ലുന്ന, ഉംറ നിർത്തലാക്കിയ, ശബരിമലയിലും ഗുരുവായൂരിലും ദർശനം തടഞ്ഞ ഒരു കാലത്താണ് ദി കംപ്ലീറ്റ് ആക്ടർ കൈകൊട്ടി മന്ത്രത്തിന്റെ സഹായത്തോടെ വൈറസിനെ നശിപ്പിക്കുന്ന സുവിശേഷം ഉരുവിടുന്നത്. കൊറോണ വ്യാപനം അതിന്റെ ഏറ്റവും തീവ്രഘട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്ന മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുന്ന ഒരവസരത്തിലാണ് ഒരു ജനതയെ ആകെ തെറ്റിദ്ധരിപ്പിക്കുന്ന വിധം ഈ മനുഷ്യൻ വിഡ്ഢിത്തം വിളമ്പുന്നത്. ഭരണകർത്താക്കളടക്കം പമ്പര വിഡ്ഢികൾക്ക് ഒരു പഞ്ഞവുമില്ലാത്ത ഒരു രാജ്യത്താണ് ഈ മഹാന്റെ വിവരക്കേടിന്റെ പ്രഘോഷണം. നിങ്ങൾ കാർക്കിച്ചു തുപ്പിയിരിക്കുന്നത് ഈ കൊച്ചു സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന് നേരേതന്നെയാണ് മിസ്റ്റർ മോഹൻലാൽ. ഭരണകർത്താക്കൾ മാത്രമല്ല, ഡോക്ടർമാരും നഴ്സുമാരും പാരാ മെഡിക്കൽ ജീവനക്കാരും ഫീൽഡ് സ്റ്റാഫും കുടുംബശ്രീയും ആശ വർക്കർമാരും പിന്നെ ജില്ലാ കളക്ടർമാർ തൊട്ട് കീഴോട്ട് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു വലിയ വിഭാഗം ജീവനക്കാരും. കൂടാതെ പൊതുപ്രവർത്തകർ, സാധാരണ ജനങ്ങൾ, മീഡിയ പ്രവർത്തകർ തുടങ്ങി ഒട്ടനവധി പേർ. ഇവർക്കെല്ലാം മീതെയാണ് മിസ്റ്റർ കംപ്ലീറ്റ് ആക്ടർ താങ്കൾ ചാണക വെള്ളവും ഗോമൂത്രവും കൊണ്ട് അഭിഷേകം നടത്തിയിരിക്കുന്നത്. "Common sense is not so common" എന്ന് പറയുന്നത് വെച്ചാണെങ്കിൽ മോഹനൻ വൈദ്യരെക്കാളും തങ്കു ബ്രദറിനെക്കാളും മാരകമായ വൈറസ് ആയി മാറിയ താങ്കളെ ആദ്യം കരുതൽ തടങ്കലിലേക്ക് മാറ്റേണ്ടതുണ്ട്. "Some are born great, some achieve greatness and some have greatness thrust upon them" എന്ന് പറഞ്ഞത് ഷേക്സ്പിയർ ആണെന്ന് തോന്നുന്നു. താങ്കളെപ്പോലുള്ളവർക്ക് കിട്ടുന്ന ചില പദവികൾ മൂന്നാമത്തെ വിഭാഗത്തില്പെട്ടതാണെന്നു പലപ്പോഴും തോന്നാറുണ്ട്. പത്മശ്രീ, പത്മവിഭൂഷൺ, ലഫ്റ്റനന്റ് കേണൽ.. മണ്ണാങ്കട്ടയാണ്. "ഭരത്" പദവി സത്യത്തിൽ താങ്കൾക്കും മറ്റ് പല നടന്മാർക്കുമില്ല, നിർത്തലാക്കിയ ആ പദവി, വെറുതെ അർഹതയില്ലാത്ത അലങ്കാരമായി കൊണ്ടു നടക്കുന്നു എന്ന് മാത്രം. ഇപ്പോഴത്തെ പ്രധാനമന്ത്രി അങ്ങയുടെ കൂട്ടുകാരൻ ആയിരിക്കും. എന്നാലും "scientific temper" എന്ന പദം ഈ നാട്ടുകാരെ ഒരു മന്ത്രോച്ചാരണം പോലെ ഉരുവിട്ടു പഠിപ്പിച്ച മറ്റൊരു പ്രധാനമന്ത്രിയെക്കൂടി താങ്കൾ അറിയണം. കേട്ടിട്ടുണ്ടോ എന്നറിയില്ല, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു. അതിശയമില്ല നടനവൈഭവമേ, നോട്ട് നിരോധന കാലത്ത് പൊരിവെയിലത്ത് നിക്ഷേപിച്ച കാശു തിരിച്ചു കിട്ടാൻ വേണ്ടി ക്യൂ നിന്ന ആയിരക്കണക്കിന് ഇരുകാലികളെ കണ്ടപ്പോൾ അങ്ങേക്ക് ബീവറേജസിലെ ക്യൂ ഓർമ വന്നതിൽ, ഷഷ്ടിപൂർത്തി കഴിഞ്ഞപ്പോൾ ആദ്യമായി വോട്ടു ചെയ്യാൻ തോന്നിയതിൽ, ഈ രാജ്യമാകെ അടുത്തകാലത്ത് എൻ ആർ സി ക്കെതിരെ ഇളകിമറിഞ്ഞപ്പോൾ അണ്ണാക്കിലേക്ക് പഴം തിരുകി ഇരുന്നപ്പോൾ... കാരണം ഇതെല്ലാമാണ് താങ്കൾ. പക്ഷേ താങ്കളെപ്പോലുള്ള പാഴ്ജന്മങ്ങൾക്കു വേണ്ടി പാലഭിഷേകം നടത്തുന്ന പടുവിഡ്ഢികൾ ഈ നാട്ടിൽ ഇനിയും ഉണ്ടാവും എന്നത് ഈ നാടിന്റെ ദുരന്തം. എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, മിസ്റ്റർ മോഹൻലാൽ, താങ്കൾ ഒരു കംപ്ലീറ്റ് ആക്ടർ മാത്രമല്ല, ഒരു കംപ്ലീറ്റ് ഇഡിയറ്റ് കൂടിയാണ്. നന്ദി....
FB post 2020-03-22 14:56:01
ബെന്യാമിൻ FB POST. അതികാലത്തെ എഴുനേറ്റ് ടിവി കാണുന്ന പതിവൊന്നും ഇല്ല. എന്നാൽ ചില പ്രത്യക ദിനങ്ങളിൽ ഉണ്ട് താനും. ഇന്ന് കാലത്ത് ടിവി കണ്ടു. ഇന്നലെ മനോരമ ചാനലിൽ നിന്ന് വിളിച്ച് ജനത കർഫ്യു സംബന്ധിച്ച് ഒരു സന്ദേശം നൽകണം എന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവർ പറയുന്നത് എന്തൊക്കെ എന്നറിയാനാണ് ടിവി കണ്ടത്. എത്ര ലളിതവും മനോഹരവുമായ ഭാഷയിലാണ് ഇന്ദ്രൻസ് അത്‌ പറഞ്ഞത്. അത്‌ കഴിഞ്ഞ് വിളി പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അവർ മോഹൻ ലാലിനെ കണക്ട് ചെയ്യുന്നത്. എന്തുകൊണ്ടും ഈ ആശയം ജനങ്ങളിൽ എത്തിക്കാൻ എന്നേക്കാൾ ആയിരം മടങ്ങ് യോഗ്യനാണ് അദ്ദേഹം. കൂടുതൽ പ്രശസ്തരും ജനപ്രിയരും പറയുമ്പോഴാണ് ജനം കൂടുതൽ ശ്രദ്ധിക്കുക. ( സമയ ദൗർലഭ്യം കാരണം പിന്നെ എന്നെ വിളിച്ചതുമില്ല ) പക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് അക്ഷരാർത്ഥത്തിൽ തരിച്ചിരുന്നുപോയി. പാത്രങ്ങൾ കൊട്ടുന്ന ശബ്ദത്തിൽ വൈറസ് ഇല്ലാതെ ആവുമെന്ന് !! നമ്മുടെ നാട്ടിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ കയ്യടിക്കുകയോ പാത്രങ്ങൾ കൊട്ടുകയോ മണി അടിക്കുകയോ ചെയ്യാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹൻ ലാൽ പോലും മനസിലാക്കിയത് ഈ വിധത്തിൽ ആണെങ്കിൽ നമ്മുടെ കാര്യം കഷ്ടം തന്നെ. ഇന്നത്തെ കർഫ്യുവോടെ വൈറസ്‌ മുഴുവൻ നശിച്ചു പോകും എന്ന് ധരിച്ചിരിക്കുന്ന ബഹുഭുരിപക്ഷം ഉണ്ടെന്ന് ഞാൻ മനസിലാക്കുന്നു. എങ്കിൽ നാം അപകടത്തിലേക്കാണ് നീങ്ങുന്നത് നിശ്ചയം. ശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും പറയുന്നത് ഇത്തിരി കൂടെ ശ്രദ്ധയോടെ കേൾക്കാൻ നാം തയ്യാറാവണം. വട്സപ്പ് യൂണിവേഴ്‌സിറ്റികളിൽ വിശ്വസിക്കാതെ ഇരിക്കുക. ആണു വ്യാപനം ഒരു ദിവസം കൊണ്ട് പിടിച്ചു നിർത്തുവാൻ ആവില്ല. പാത്രം കൊട്ടുന്നത് അതിനുമല്ല. അടുത്ത രണ്ടാഴ്ച സുപ്രധാനം ആണ്. വീട്ടിലിരിപ്പും സാമൂഹിക അകലവും പാലിക്കുക, സ്വയം രക്ഷിക്കുക, നാടിനെ രക്ഷിക്കുക.
George 2020-03-22 16:15:12
ദൈവം ഉണ്ടോ എന്നറിയില്ല, ഇല്ലാതിരിക്കുന്നതാണ് ദൈവത്തിന്റെ അന്തസ്സിനു നല്ലതു (ജൂൾസ് ജിനാർഡ്)
അവിശ്വാസി 2020-03-22 16:30:58
പല രോഗശാന്തി കച്ചവടക്കാരും, ആസ്സാമികളും, തുപ്പൽ മൊല്ലാക്കമാരും ഇപ്പോൾ മാളത്തിൽ ഒളിച്ചിരിക്കയാണ്. ഈ മഹാമാരി അടങ്ങുമ്പോൾ പൂർവാധികം ശക്തിയോടെ പുറത്തു വരും എന്നിട്ടു യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചു പറയും ദൈവത്തിന്റെ ഇടപെടൽ കൊണ്ടാണ് ഇത്രയും ആളുകൾ രക്ഷപെട്ടതെന്നും അതുകൊണ്ടു ദൈവത്തിനു നന്ദി പറയാം, നിങളുടെ ദശാംശം കുടിശ്ശിക അടക്കം കൊടുക്കുക. ശരിക്കും നഷ്ടം ഉണ്ടായത് കേരളത്തിലെ ബിഷപ്പുമാർക്കാണ് ഹാശാ ആഴ്ച അവരുടെ ചാകരക്കാലം ആണല്ലോ ഓസ്ട്രേലിയ ഗൾഫ് യൂറോപ്പ് അമേരിക്ക ഒക്കെയുള്ള വിശ്വാസികൾക്ക് അനുഗ്രഹം ചൊരിയാൻ പറ്റാത്തതിൽ വിഷമിച്ചിരിക്കുകയാണലോ.
vayanakaaran 2020-03-22 19:25:07
പ്രിയ ഇ മലയാളി - നിങ്ങളുടെ സമയവും സ്ഥലവും ദൈവത്തിനുവേണ്ടി കളയരുത്. ഈ മഹാമാരി മാറിയാൽ എല്ല്ലാവരും പള്ളിയിൽ പോകും അമ്പലത്തിൽ പോകും സകല ആരാധനാലയങ്ങളിലും പോകും. പിന്നെന്തിനു ഈ പ്രഹസനം.ആളുകളുടെ വിശ്വസാസം അവർക്ക്. രോഗം മാറുമ്പോൾ അത് വീട്ടിലിരുന്നു പ്രാർത്തിച്ചതുകൊണ്ടാണെന്നു ആളുകൾ വിശ്വാസിക്കും.അമ്പലം,പള്ളി തുടങ്ങിയ പുണ്യസഥലങ്ങളിൽ തിരക്ക് വർധിക്കും. ഇ മലയാളി വേറെ എന്തെങ്കിലും പംക്തി ആരംഭിക്കു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക