Image

ബലി (സിബി ഡേവിഡ്)

Published on 22 March, 2020
ബലി (സിബി ഡേവിഡ്)

 അടുത്ത സമയം വരെ കേരളത്തിലെ രു വിഭാഗം തൊഴിലാളികൾസമരത്തിലായിരുന്നുതുല്യവേതനം ആവശ്യപ്പെട്ടുകൊണ്ട്സർക്കാരിതര സ്ഥാപനങ്ങളിൽഅവർ നേരിടുന്ന അസമത്വങ്ങൾക്കെതിരെയുംഅനീതിക്കെതിരെയും അവർ ശക്തമായിപോരാടിഅവസാനം ഒരു ഒത്തുതീർപ്പു രീതിയിലുള്ള ഒരു സന്ധിക്ക് അവർനിർബന്ധിതരായി


മറ്റാരുമല്ല ആശുപത്രികളിൽ നീണ്ട  മണിക്കൂറുകൾ രോഗികളുടെ ശുശ്രൂഷയ്ക്കായി സ്വന്തംജീവൻ ബലിയർപ്പിക്കുന്ന നഴ്‌സുമാരാണ് ഇക്കൂട്ടർ.

നീതിയില്ലാത്ത ഒരു ലോകത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്ഇന്നത്തെ എല്ലാപ്രശ്നങ്ങളുടെയും  കാരണവും സമൂഹത്തിൽ നില നിൽക്കുന്ന അനീതിയാണ്നമ്മൾചെയ്യേണ്ടുന്ന ഒരു കാര്യം നീതിപൂർവം ചെയ്താൽ അതിന്റെ പിന്നാലെ ഒരു ആക്ഷേപത്തിന്വഴിയില്ലഎന്നാൽ അതില്ലാത്തതാണ് മനുഷ്യകുലത്തിന്റെ ഇന്നത്തെ അപചയംകുടുംബംനയിക്കുന്ന മാതാപിതാക്കൾ മുതൽ രാജ്യം ഭരിക്കുന് ഭരണകർത്താക്കൾ വരെ നീതിപാലിച്ചാൽ  ഭൂമിയിൽ സമാധാനം ഉറപ്പാണ്.


എന്തുകൊണ്ടാണ് കേരളത്തിലെ നഴ്‌സുമാർ മാന്യമായ വേതനത്തിനുവേണ്ടി സമരംചെയ്യേണ്ടി വന്നത് ? കാലാകാലം കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാരിൽ നീതിബോധമുള്ളവരുംകരുണയും കരുതലും ഉള്ള നേതൃത്വം ഇല്ലാതെ പോകുന്നത് കൊണ്ടാണ്ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത്


കേരളത്തിലെ ക്രൈസ്തവമാനേജ്മെന്റുകൾ നടത്തുന്ന ആശുപത്രികളിലും സമരംചെയേണ്ടി വന്നു എന്നതാണ് വസ്തുക്രൈസ്തവത എന്തിന്റെ അടയാളമാണ് ? ക്രിസ്തു എന്താണ് നമ്മെ പഠിപ്പിച്ചത് ? പൗരാണിക  സമൂഹത്തിലെ അനീതിയ്ക്കുംഅസമത്വങ്ങൾക്കും എതിരെ  പോരാടി മരണം വരിച്ച ക്രിസ്തുനാഥൻ ലോകത്ത് ഒരുപുതിയ നിയമംപുതിയ വ്യവസ്ഥ തന്റെ ജീവിതത്തിലൂടെ കാട്ടിത്തന്നുക്രിസ്തുവിന്റെജനനം തന്നെ ലോകത്തിലെ  സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാസന്തോഷം  ആയിട്ടാണ് വിളംബരം ചെയ്യപ്പെട്ടത്.


സത്യത്തിനും നീതിയ്ക്കും വേണ്ടി പോരാടി ജീവിതം ബലിയർപ്പിച്ച , അത് ജീവിതധർമ്മമായി നമ്മെ പഠിപ്പിച്ച ക്രിസ്‌തുവിന്റെ പേരിൽ ഇന്ന് രോഗശാന്തിതട്ടിപ്പുകാർ മുതൽവൻ കോർപ്പറേറ്റ് ഭീകരന്മാർ വരെ വിലസുന്ന ഒരു വ്യവസായ മേഖലയായി ക്രൈസ്തവമതംമാറിയിട്ടുണ്ട്എന്നാ  യഥാർത്ഥ മനുഷ്യനന്മ ലാക്കാക്കി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾഇല്ലാതില്ല എന്നുള്ളത് അല്പമെങ്കിലും പ്രതീക്ഷ നൽകുന്നു.


കേരളത്തിലെയോ ഇന്ത്യയിലെയോ സർക്കാരുകൾ നീതിബോധമുള്ളവരും സമത്വബോധമുള്ളവരുമായിരുന്നെങ്കിൽ നമ്മുടെ നഴ്‌സുമാർ മാന്യമായ ശമ്പളത്തിന് വേണ്ടി മുറവിളി കൂട്ടേണ്ടുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ലഅവർ വിദേശ രാജ്യങ്ങളിൽ തൊഴിൽതേടി പോകേണ്ടിവരുമായിരുന്നില്ല.


ഇന്ന് നോക്കൂലോകത്താകമാനം ഉള് ആരോഗ്യ പ്രവർത്തകർ തങ്ങളുടെ ജീവനും കൂടിഅർപ്പിച്ചു അഹോരാത്രം കഠിനാധ്വാനം ചെയ്യുകയാണ്മാരകമായ കൊറോണ വൈറസിൽനിന്നും ലോകത്തെ രക്ഷിക്കാൻആശുപത്രികളിൽ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകരുംശുചീകരണപ്രവർത്തകർനഴ്‌സ് അസ്സിസ്റ്റന്റ്സ് , മെഡിക്കൽടെക്‌നിഷ്യൻസ് , ഫാർമസിസ്റ്സ് , മാനേജ്‌മന്റ് വർക്കേഴ്സ് , പോലീസ് , ഫയർഫൈറ്റെർസ് , ട്രാൻസ്‌പോർട് വർക്കേഴ്സ് തുടങ്ങി മനുഷ്യകുലത്തിനുവേണ്ടി  ജീവിതംബലിയർപ്പിക്കുന്ന  എല്ലാ അത്യാഹിത വിഭാഗ പ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക