Image

ജയില്‍ എഡിജിപിക്ക്‌ വാഹനാപടത്തില്‍ പരിക്ക്‌

Published on 21 May, 2012
ജയില്‍ എഡിജിപിക്ക്‌ വാഹനാപടത്തില്‍ പരിക്ക്‌
കണ്ണൂര്‍: ജയില്‍ എഡിജിപിക്ക്‌ വാഹനാപകടത്തില്‍ പരിക്കേറ്റു. എഡിജിപി ഡോ. അലക്‌സാണ്‌ടര്‍ ജേക്കബ്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ട്രെയിനികളുടെ പാസിംഗ്‌ ഔട്ട്‌ പരേഡില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. കന്റോണ്‍മെന്റ്‌ ഏരിയയില്‍വച്ച്‌ എഡിജിപി സഞ്ചരിച്ച സ്‌കോര്‍പ്പിയോയില്‍ എതിരെ വന്ന പട്ടാള വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തിന്‌ മിലിട്ടറി ആശുപത്രിയില്‍ ചികിത്സ നല്‍കി. പരിക്ക്‌ സാരമുള്ളതല്ല. ഇന്ന്‌ രാവിലെയാണ്‌ സംഭവം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക