Image

ഫ്രാങ്ക് വീണ്ടും മരിച്ചു (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 22 March, 2020
ഫ്രാങ്ക്  വീണ്ടും മരിച്ചു (ശ്രീകുമാർ ഉണ്ണിത്താൻ)
കഴിഞ്ഞ ആഴ്ചയിൽ  ഒരു  ആശുപത്രിയില്‍  നടന്ന സംഭവമാണ് കഥക്ക് ആധാരം. ഫ്രാങ്ക് എന്ന മധ്യവയസ്കൻ കൊറോണ വൈറസ് മൂലം മരിക്കാനിടയാകുന്നു.  ഈ ആശുപത്രിയും രോഗിയെ CPR  നൽകി രക്ഷിക്കാൻ ശ്രമിച്ചു.  അരമണിക്കൂറോളം  സമയം എടുത്ത മെഡിക്കൽ ടീം രോഗിയുടെ ജീവൻ തിരുച്ചു പിടിക്കാൻ ആവുന്നതും ശ്രമിച്ചു. CPR നൽകിയ ഡോക്ടർ ആവട്ടെ രോഗി കൊറോണ വൈറസ് ബാധിതൻ ആണെന്ന് അറിഞിട്ടുകൂടി  തന്റെ  ഓവർ കോട്ടു പോലും ഊരിക്കളഞ്ഞു രോഗിയെ രക്ഷിക്കാൻ ശ്രമിച്ചു. തനിക്കു വൈറസ് പകരും എന്നതിനേക്കാൾ ഉപരി  ആ  രോഗിയെ  രക്ഷിക്കുക എന്നത് മാത്രമായിരുന്നു ലക്‌ഷ്യം.

അരമണിക്കൂർ നീണ്ട കോഡ്  അവസാനിക്കുബോൾ   രോഗി മരിച്ചതായി ഡോക്ടർ സർട്ടിഫൈ ചെയ്തു. കോഡ് ടീം അവരെല്ലാം തിരിച്ചു യൂണിറ്റിലേക്ക് പോകുബോഴും രോഗി മരിച്ചതിൽ ടീം വളരെ വിഷമത്തിൽ ആയിരുന്നു. ബോഡി പാക്ക് ചെയ്യുന്നതിന് വേണ്ടി ആളുകൾ എത്തി പാക്ക് ചെയ്യുന്ന  വഴി കൈ ചലിക്കുന്നത് കണ്ടു പാക്ക് ചെയ്യുന്ന അൾ  പേടിച്ചു വിളിച്ചു പറഞ്ഞു രോഗി മരിച്ചിട്ടില്ല. വെന്റിലേറ്ററിന്റെ  സഹായത്തോടു മാത്രം ശ്വസിച്ചിരുന്ന ആൾ  ഇപ്പോൾ  മിഷ്യന്റെ സഹായം  ഇല്ലാതെ തന്നെ ശ്വസിക്കുന്നു. ആ  മെഡിക്കൽ ടീമിന് ഒട്ടും വിശ്വസിക്കാൻ ആവുന്നതായിരിന്നില്ല  ഫ്രാങ്കിന്റെ  തിരുച്ചു വരവ് .

അതിൽ ഒരു നേഴ്സു ഫ്രാങ്കിനോട്  ചോദിച്ചു ഫ്രാങ്കിന്   ഇപ്പോഴെ ഞങ്ങളെ ഒന്നും വിട്ടു പിരിഞ്ഞു പോകേണ്ട അല്ലെ . അതെ എന്ന മട്ടിൽ ചിരിച്ചു കൊണ്ട് നഴ്സിന്റെ കൈയ്യിൽ പിടിച്ചു കുലുക്കി. മരിച്ച വിവരം  ഒരുപക്ഷേ  ഫ്രാങ്ക്  അറിഞ്ഞിട്ടുണ്ടാകില്ല. എന്തായാലും മെഡിക്കൽ ടീം വളരെ ഹാപ്പിയായി. മെഡിക്കൽ ടീമിനെ സംബന്ധിച്ചടത്തോളം ഒരു രോഗിയുടെ ജീവൻ രക്ഷിക്കുക എന്നത് അവരുടെ പരമമായ ലക്ഷ്യമാണ്. ഓരോ ജീവിതം നിലനിർത്തുബോഴും മെഡിക്കൽ ടീം പരസ്പരം സ്നേഹം പങ്കുവെക്കാറുണ്ട്. ഈ മഹാമാരിക്ക് മുന്നിൽ ചങ്കുറപ്പോടെ പ്രവർത്തിക്കുന്ന  ഈ  മെഡിക്കൽ ടീമിനെ എത്ര പ്രകിർത്തിച്ചാലും മതിവരില്ല .

അവന്‍ മാത്രം പിന്മാറുന്നില്ല
എപ്പോഴും എന്നോടുകൂടെയുണ്ട്
എന്റെ ഓരോ വാക്കിലും നോക്കിലും
ഞാന്‍ തിരിച്ചറിയുന്ന
എന്റെ (ഏക) ശത്രു.
(അതോ മിത്രമോ?)

മരണത്തെ കുറിച്ച് എവിടെയോ വായിച്ച ഒരു കവിതയാണ് . മരണം എന്ന ശത്രു ഫ്രാങ്ക്  അറിയാത്  തന്നെ   പിന്തുടരുന്നുണ്ടായിരുന്നു .

ആറുമണിക്കൂറിനു ശേഷം വീണ്ടും ഫ്രാങ്കിന്റെ  നില വഷളായി, ആറു മണിക്കൂറോളം മിഷ്യന്റെ സഹായം  ഇല്ലാതെ  ശ്വസിച്ചുകൊണ്ടിരുന്ന ഫ്രാങ്കിന്   ശ്വാസം കിട്ടാതെയായി. മെഡിക്കൽ ടീം CPR  നൽകി ജീവൻ രക്ഷിക്കാൻ വേണ്ടി മാക്സിമം ശ്രമിച്ചു. പക്ഷേ വിധി ഫ്രാങ്കിനെ  ഈ ലോകത്തെ യാതനകളിൽ നിന്നും മോചിതനാക്കി . അങ്ങനെ  ആറുമണിക്കൂർ ദൈവം നീട്ടി കൊടുത്ത ജീവിതം അവസാനിച്ചു. എന്തിനു വേണ്ടി  ആറുമണിക്കൂർ നീട്ടി കൊടുത്തു എന്നത് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.

മരണം എന്നത്  ആരും ഇഷ്ടപ്പെടുന്ന ഒന്നല്ല , ജനിച്ച മിക്ക മനുഷ്യരും ജീവിച്ചു കൊതി തീരാതെയാണ് മരണത്തിലേക്ക് പോകുന്നത്. എത്ര വാർദ്ധക്യത്തിൽ പെട്ട മനുഷ്യനും  കുറച്ചു നാൾകുടി  ജീവിച്ചിട്ട് മരിക്കണം എന്നതാണ് ആഗ്രഹം.പക്ഷേ ഒരുനാൾ  പ്രിയപ്പെട്ടതായതെല്ലാം ഉപേക്ഷിച്ചു പോകുകതന്നെ വേണം.

 ഒരുപാട് കൂടിചേരലുകളുടെയും വേർപിരിയലുകളുടെയും സംഗമമാണ് ജീവിതം. ഓരോ വേർപിരിയലുകളും വേദന ആണെങ്കിലും യാത്രാമൊഴിക്കൊപ്പം നിർവികാരത സൂക്ഷിക്കാതെ വയ്യ. അങ്ങനെ  ഫ്രാങ്ക്  ഒരു കുടുംബാംഗത്തെ  പോലും കാണാതെ  യാത്രയായി.

എവിടെവെച്ചു, എങ്ങനെ  എന്ന്  ചിന്തിക്കാൻ പോലും സാധിക്കാത്ത ഒരു പ്രീതിഭാസം ആണ് മരണം എന്നത് . എല്ലാ മതങ്ങളും ഒരു പോലെ അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യവും. മരണമെന്ന  രാക്ഷസ്സന്റെ മുമ്പില്‍  ജാതി മത ഭേദമന്യേ എല്ലാവരും  അടിയറവു പറയും .  തിരിഞ്ഞു നോക്കുമ്പോൾ യാത്രപറച്ചിലുകളുടെ സമഗ്രതയായി മാറുന്നു ജീവിതം. പക്ഷേ ഫ്രാങ്കിന്  മാത്രം ആരോടും യാത്ര പറയുവാൻ പറ്റിയില്ല. ഈ  വൈറസ് വാഹകനെ കുടുംബാംഗങ്ങൾക്കു  പോലും കാണുവാൻ പേടിയായിരുന്നു. അവർക്കു വലുത് അവരുടെ ജീവനാണ് .

ഫ്രാങ്കിന്റെ ഫ്യൂണറൽ സർവീസിലെങ്കിലും ഉറ്റവരും ഉടയവരും കാണാൻ എത്തുമെന്ന് ഫ്രാങ്കിന്റെ ആത്മാവ്  ആശിച്ചുകാണും. ഒരു  ഉചിതമായ ഒരു യാത്ര അയപ്പ് എങ്കിലും ഈ  മനുഷ്യന്റെ ആത്മാവ്  പ്രതിഷിച്ചു കാണും. പക്ഷേ ആരോരും ഇല്ലാത്തവനെ പോലെ ഫ്രാങ്ക് മണ്ണിലേക്ക് ലയിക്കുബോൾ ഒരു നോക്ക് കാണുവാൻ പോലും  ആരും ഉണ്ടായിരുന്നില്ല. അവർക്കെല്ലാം പേടി ആയിരുന്നത് ഫ്രാങ്കിനെ അല്ല മറിച്ചു കൊറോണ വൈറസിനെ ആയിരുന്നു.

മരണം എന്നത് ഒരു ഈശ്വര നിശ്ചയം ആണ് , ഒരു ശക്തിക്കും ഈശ്വര നിശ്ചയത്തെ മറിക്കടക്കുവാന്‍ സാധ്യമല്ല ദൈവത്തിന്റെ കണക്ക് പുസ്തകത്തിൽ ഉള്ളതിനേക്കാൾ ആറു മണിക്കൂർ മുൻപ് ഫ്രാങ്കിനെ  തിരിച്ചു വിളിച്ചതാകാം. കണക്ക് പിശകിയതുമൂലം ആ തെറ്റ് തിരുത്താൻ വേണ്ടി  ആകുമോ ആറുമണിക്കൂർ നേരത്തെ ജീവിതം നീട്ടി കൊടുത്തത്. എത്ര ചിന്തിച്ചിട്ടും ആ ഡോക്ടർക്ക് എന്താണ് നടന്നത് എന്ന് മനസിലാകുന്നില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക