Image

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ? (ജോസഫ് പടന്നമാക്കൽ)

Published on 22 March, 2020
കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ? (ജോസഫ് പടന്നമാക്കൽ)

കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തില്‍ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുതീ പോലെ പടര്‍ന്നു വരുന്ന കൊറോണയെ പ്രതിരോധിക്കുക എന്നത് രാഷ്ട്രത്തിലെ ഓരോ പൗരന്റെയും കടമയാണ്. ആഘോഷങ്ങളും പാര്‍ട്ടികളും അമേരിക്കയില്‍ നിയന്ത്രിച്ചിരിക്കുകയാണ്. കടകളെല്ലാം പ്രവര്‍ത്തന രഹിതമായി മാറിയിരിക്കുന്നു. ക്രയവിക്രയങ്ങള്‍ ഇല്ലാതെ മനുഷ്യരുടെ 'കയറ്റം ഇറക്കം' കുറഞ്ഞിരിക്കുന്നു. കൊറോണ വൈറസ് മൂലം സ്റ്റോക്ക് മാര്‍ക്കറ്റ് ചരിത്രത്തില്‍ തന്നെ വലിയ ഇടിവ് ഉണ്ടാക്കിയിരിക്കുന്നു. എങ്കിലും ദൈനം ദിന ജീവിതത്തില്‍ ചിലരുമായി സഹകരണം കൂടിയേ തീരൂ. ഡോക്ടര്‍മാരുടെ ഓഫിസ് സന്ദര്‍ശനം, ഷോപ്പിംഗ്, തലമുടി വെട്ടിക്കല്‍ ഇത്യാദി ഒഴിച്ചുകൂടാന്‍ സാധിക്കാത്ത നിത്യജീവിതത്തിന്റെ ഭാഗങ്ങളാണ്.

ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന 'കൊറോണ വൈറസ്' ഏതൊരു രാജ്യത്തിന്റെയും അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ ഒരു സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. പരിഷ്‌കൃത രാജ്യങ്ങള്‍ പോലും കൊറോണയെ എങ്ങനെ നേരിടാമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്. 'ഒരു യുദ്ധകാലവസ്ഥ പോലെ പടര്‍ന്നിരിക്കുന്ന കൊറോണ എന്ന മാരക രോഗത്തെ എതിരിടണമെന്നാണ്' പ്രസിഡന്റ് ട്രംപ് രാഷ്ട്രത്തോടായി ആഹ്വാനം ചെയ്തത്. ഒരു യുദ്ധം വരുമ്പോള്‍ സാധാരണ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഏതൊരു രാജ്യവും ഒരുങ്ങാറുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലും ശത്രുകളുടെ പാളയം കീഴടക്കിയ ശേഷമായിരുന്നില്ല, യുദ്ധകാഹളവുമായി രാജ്യങ്ങള്‍ രംഗപ്രവേശനം ചെയ്തത്. ട്രംപ് ഒരു യുദ്ധ കാല പ്രസിഡണ്ടിന്റെ സ്ഥാനം അവകാശപ്പെടുന്നുണ്ടെങ്കിലും അതിനുള്ള തയ്യാറെടുപ്പുകളില്‍ അമാന്തിക്കുന്നു. കൊറോണ വൈറസ് പ്രതിരോധത്തിന് സജ്ജമാകണമെങ്കില്‍ ദേശീയ ലെവലില്‍ മുഴുവനായി രോഗം ബാധിക്കണമെന്ന അഭിപ്രായത്തിലേക്ക് അദ്ദേഹം നീങ്ങുകയാണ്.

കോറോണവൈറസ് ലക്ഷണങ്ങള്‍ (COVID-19) തുടക്കത്തില്‍ തിരിച്ചറിയുവാന്‍ പ്രയാസമായിരിക്കും. മൂക്കൊലിപ്പ്, തൊണ്ണവേദന, കഫം, പനി എല്ലാം ആദ്യ ലക്ഷണങ്ങളാണ്. രോഗലക്ഷണം വര്‍ദ്ധിക്കുമ്പോള്‍ ശ്വാസം മുട്ടലുകളും അനുഭവപ്പെടും. വളരെ അപൂര്‍വമായി മാത്രമേ ഈ 'വൈറസ്' ജീവനു ഭീക്ഷണിയായി അപകടകാരിയാവുള്ളൂ. ആരോഗ്യമുള്ള ശരീര പ്രകൃതിയുള്ളവര്‍ക്ക് അധികം ഭയപ്പെടേണ്ടതില്ല. എന്നാല്‍ പ്രായമായവരും ആസ്മ, ഡയബറ്റിക്സ് ഉള്ളവരും ഹൃദ്രോഗം ഉള്ളവരും ശ്രദ്ധിക്കണം. ഇമ്മ്യൂണിറ്റി കുറവായതിനാല്‍ അത്തരക്കാര്‍ക്ക് വൈറസ് പിടിപെട്ടാല്‍ അവരുടെ ആരോഗ്യം വളരെ മോശമാകാന്‍ സാധ്യതയുണ്ട്. ന്യുമോണിയായും ബാധിക്കാം.

ചൂടുള്ള പ്രദേശമാണെങ്കിലും തണുപ്പുള്ള പ്രദേശമാണെങ്കിലും കൊറോണ വൈറസിന് വ്യത്യാസമില്ലെന്ന് അതിന്റ വ്യാപ്തി തെളിയിച്ചു കഴിഞ്ഞു. അതി ശൈത്യത്തിനും സ്‌നോയ്ക്കും ഈ വൈറസിനെ കൊല്ലാന്‍ സാധിക്കില്ല. സോപ്പും വെള്ളവും ഉപയോഗിച്ച് കൂടെ കൂടെ കൈകള്‍ കഴുകുകയെന്നതാണ് ഈ വൈറസിനുള്ള പ്രതിവിധി. 'കോവിഡ് 19' എന്ന് പേരിട്ടിരിക്കുന്നത് കൊറോണ വൈറസ് 2019 -ല്‍ മനുഷ്യ ശരീരത്തില്‍ കണ്ടുപിടിച്ചതുകൊണ്ടാണ്. ഈ വൈറസ് മൃഗങ്ങളിലും മനുഷ്യരിലും പകരാം. രോഗം വഷളാവുമ്പോള്‍ കിഡ്നി പരാജയവും മരണം വരെയും സംഭവിക്കാം.ന്യൂമോണിയയ്ക്കുള്ള കുത്തിവെപ്പുകൊണ്ട് 'കൊറോണ' വൈറസിന് പ്രയോജനപ്പെടുകയില്ല. ഗവേഷകര്‍ കൊറോണായ്ക്കുള്ള പുതിയ മരുന്ന് കണ്ടുപിടിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. കൊറോണ വൈറസ് ബാധിച്ചാല്‍ 'ആന്റി ബയോട്ടിക്കും' ഫലപ്രദമല്ല. കൊറോണ ബാധിച്ചവര്‍ ഏകാന്തമായി മറ്റുള്ളവരില്‍ നിന്നും അകന്നുള്ള വിശ്രമത്തില്‍ ഏര്‍പ്പെടണം.

രണ്ടാം ലോകമഹായുദ്ധത്തിലെ 'ഫ്രാന്‍ക്ലിന്‍ റൂസ്വെല്‍റ്റിനെ'പ്പോലെ ഹീറോ ആവണമെങ്കില്‍ ട്രംപിന് കൊറോണ വൈറസിനെ വ്യാപിച്ചു, ശക്തികൂട്ടി പ്രതിരോധം തുടങ്ങേണ്ടിയിരിക്കുന്നു. എങ്കിലേ അമേരിക്കയുടെ ശക്തനായ ഒരു കമാണ്ടര്‍ ഇന്‍ ചീഫ് എന്ന സ്ഥാനത്ത് എത്താന്‍ സാധിക്കുള്ളൂ. തിരഞ്ഞെടുപ്പ് വേളകളിലെല്ലാം വാചാലമായി അദ്ദേഹം സംസാരിക്കാറുണ്ട്. പ്രസംഗങ്ങള്‍ യുദ്ധകാല രാഷ്ട്രതന്ത്രജ്ഞരായ ചര്‍ച്ചിലിനെയും റൂസ്വെല്‍റ്റിനെയും കിടപിടിക്കുന്നതാണ്. 'ത്യാഗങ്ങളില്‍ക്കൂടി കൊറോണയോട് നാം മല്ലടിക്കണം. നാം ഒന്നായി പ്രവര്‍ത്തിക്കണം. നാം എല്ലാം ഒന്നാണ്. ഈ അജ്ഞാത ശത്രുവിനെ നാം തോല്‍പ്പിക്കും. നാം വിചാരിക്കുന്നതിലും അതിവേഗം ഈ രോഗത്തെ തരണം ചെയ്യും. പൂര്‍ണ്ണമായ വിജയം നേടും. അത് നമ്മുടെ സര്‍വകാല വിജയത്തേക്കാളും അത്യുജ്ജല വിജയമായിരിക്കുമെന്ന്' ഒരു ഐതിഹാസിക യുദ്ധ തന്ത്രജനെപ്പോലെ ട്രംപ് ചിലപ്പോള്‍ സംസാരിക്കാറുണ്ട്.

കൊറോണാ വയറസിനൊപ്പം പ്രസിഡണ്ടിന് മറ്റു വിദേശ ശത്രുക്കളെയും നേരിടേണ്ടതായുണ്ട്. ഈ പകര്‍ച്ച വ്യാധി ലോകത്ത് വ്യാപിക്കാന്‍ കാരണം ചൈനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതില്‍ ചൈനീസ് ഭരണകൂടം അമേരിക്കയോട് കടുത്ത വിരോധവും പുലര്‍ത്തുന്നു. മൂന്നുനാലു പ്രസ്സ് റിപ്പോര്‍ട്ടര്‍മാരെ ചൈന പുറത്താക്കുകയും ചെയ്തു. കൊറോണ വയറസിനെ രാഷ്ട്രീയവല്‍ക്കരിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് അമേരിക്ക നടത്തുന്നതെന്ന് ചൈന കുറ്റപ്പെടുത്തുകയും ചെയ്തു. 'അമേരിക്കയെ ആക്രമിക്കുന്നത് കാണപ്പെടാത്ത കൊറോണാ വൈറസ് മാത്രമല്ല, ചൈനക്കാരുമുണ്ടെന്ന്' ട്രംപിന്റെ പ്രസ്താവന ചൈനക്കാരെ കുപിതരാക്കിയിരുന്നു. അതേ സമയം 'ജോ ബൈഡന്‍' ചൈനയുടെ വശം ചേര്‍ന്നുള്ള പ്രസ്താവനകളും ഇറക്കുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥിതി ഗതികള്‍ ഗൗരവമായി എടുക്കുമെന്ന പ്രതീക്ഷയില്‍ ട്രംപിനെതിരെ ശക്തിയായുള്ള വിമര്‍ശനങ്ങളും അമേരിക്കന്‍ ജനതയില്‍ തുടരുന്നു.

കൊറോണ വൈറസിനെ തടയാനായി ഒരു വാക്സിന്‍ ഇന്നുവരെ മാര്‍ക്കറ്റില്‍ വന്നിട്ടില്ല. കണ്ടുപിടിച്ചിട്ടുമില്ല. നാം തന്നെ വൈറസ് പിടിപെടാതെ നമ്മുടെ ദിനചര്യകള്‍ക്ക് മാറ്റം വരുത്തേണ്ടതായുണ്ട്. വളരെ ശ്രദ്ധാപൂര്‍വം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട അടിയന്തിര സാഹചര്യമാണ് ഇന്ന് ഓരോരുത്തരും അഭിമുഖീകരിക്കുന്നത്. അസുഖം വരാതെ മനുഷ്യ സമ്പര്‍ക്കം കഴിയുന്നതും കുറയ്ക്കുക എന്നുള്ളതാണ് ഏറ്റവും വലിയ പ്രതിവിധി. കൊറോണ ബാധയുള്ള പ്രദേശങ്ങളില്‍ രോഗം തടയാനുള്ള മാര്‍ഗങ്ങള്‍ക്കായി മെഡിക്കല്‍ ബുള്ളറ്റിനിലും ഡോക്ടര്‍മാര്‍ പറഞ്ഞതുമായ അഭിപ്രായങ്ങള്‍ താഴെ അക്കമിട്ടു കുറിക്കുന്നു.

1. കൊറോണ വൈറസ് ബാധിക്കുന്നത് സാധാരണ വൈറസു ബാധിച്ച മറ്റൊരാളില്‍ നിന്നായിരിക്കും. അസുഖം ബാധിച്ചവരുമായി ഇടപെടേണ്ടി വരുന്നുവെങ്കില്‍ ആറടി അകലം പാലിക്കേണ്ടതും ആവശ്യമാണ്. കൂടുതല്‍ അടുത്ത് നില്‍ക്കുംതോറും വൈറസ് ചാടിപിടിക്കാന്‍ സാധ്യത കൂടുകയും ചെയ്യും. അടുത്തുനിന്നു രോഗം ബാധിച്ചവര്‍ മൂക്കുചീറ്റുകയോ കഫം തുപ്പുന്നതു തെറിക്കുകയോ ചെയ്താല്‍ വൈറസ് പകരാന്‍ സാധ്യതയുണ്ട്. സമീപത്തുള്ളവരുടെ 'തുപ്പല്‍' മൂക്കിലോ വായിലോ തെറിച്ചാല്‍ അത് ശ്വസിക്കുകയും വൈറസ് പകരുകയും ചെയ്യാം. ശ്വാസ കോശത്തിന് തകരാറു വരുന്നതുമൂലം ശ്വസിക്കാനും ബുദ്ധിമുട്ടു വരും.

2. വൈറസ് അണുബാധ ശരീരത്തില്‍ പിടിച്ചിട്ടില്ലെങ്കില്‍ മുഖം മൂടി ധരിക്കേണ്ട ആവശ്യമില്ല. എങ്കിലും അസുഖം ഉള്ളവരെ പരിചരിക്കേണ്ട ആവശ്യം വരുമ്പോള്‍ മാസ്‌ക്ക് ധരിക്കേണ്ടതായി വരും. ശുശ്രുഷ കള്‍ ചെയ്യുന്നവര്‍ക്കായി ഫേസ് മാസ്‌ക്ക് കരുതല്‍ ആവശ്യമാണ്.

3. നമ്മള്‍ സ്പര്‍ശിക്കുന്ന സ്ഥലങ്ങള്‍ ദിവസവും ക്‌ളീന്‍ ചെയ്തുകൊണ്ടിരിക്കണം. മേശ, വാതില്‍ നോബുകള്‍, (Knobs) സ്വിച്ചുകള്‍, ഫോണ്‍, കംപ്യുട്ടര്‍ കീ ബോര്‍ഡ്, ടോയ്ലറ്റ്, ഫോസെറ്റ്, സിങ്ക് എപ്പോഴും കഴുകി വെടിപ്പാക്കികൊണ്ടിരിക്കണം. വൃത്തിയാക്കാന്‍ ഡിറ്റര്‍ജെന്റ് സോപ്പും വെള്ളവും ഉപയോഗിക്കണം.

4. ജോലി സ്ഥലത്തുനിന്നു വീട്ടില്‍ വന്നാലും ദിവസവും ദേഹശുദ്ധി വരുത്തുകയും കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങള്‍ മാറി മാറി ധരിക്കുകയും വേണം. കൈകള്‍ കൂടെക്കൂടെ കഴുകിക്കൊണ്ടിരിക്കണം. പൊതുസ്ഥലങ്ങളിലാണെങ്കില്‍ കൈകള്‍ വൃത്തിയാക്കുന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ച് മൂക്ക് ചീറ്റേണ്ട അവസ്ഥയോ കഫം പുറമെ കളയേണ്ട സ്ഥിതി വിശേഷമോ വരുന്നുവെങ്കില്‍ കൈകള്‍ ശുദ്ധി വരുത്തേണ്ടത് അത്യാവശ്യമാണ്. സോപ്പുകള്‍ കൈവശമില്ലെങ്കില്‍ 'ആല്‍ക്കഹോള്‍ നാപ്ക്കിന്‍' ഉപയോഗിക്കണം. കഴുകാത്ത കൈകളാണെങ്കില്‍ കണ്ണ്, മൂക്ക്, വായ് സ്പര്‍ശിക്കാതെ ഇരിക്കുക. തുടര്‍ച്ചയായ കൈകഴുകല്‍, ജീവിതശൈലികളാക്കണം.

5. അസുഖമായവരുടെ സമീപത്ത് നില്‍ക്കാതിരിക്കുക. ആരോഗ്യം കുറഞ്ഞവര്‍ ആള്‍കൂട്ടത്തില്‍ നിന്നും അകന്നു നില്‍ക്കണം. വൈറസ് പിടിച്ചവര്‍ വീട്ടില്‍ തന്നെ വിശ്രമം എടുക്കുക. മെഡിക്കല്‍ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തു പോവാന്‍ പാടുള്ളൂ.

6. തുമ്മുമ്പോള്‍ 'ടിഷ്യു' കൈവശം ഇല്ലെങ്കില്‍ കൈകള്‍ കൊണ്ട് മുഖം മൂടി തുമ്മണം. ടിഷ്യുകള്‍ ഉടന്‍ ട്രാഷ് കാനില്‍ നിക്ഷേപിക്കുകയും വേണം.

7. അസുഖം ബാധിച്ചവരുടെ കാറില്‍ സഞ്ചരിക്കേണ്ടി വന്നാലും മാസ്‌ക്ക് ധരിച്ചിരിക്കണം.

8. പ്രായമായവര്‍ക്കും കഠിനമായ അസുഖം ഉള്ളവര്‍ക്കും ശ്വാസ കോശ രോഗം ഉള്ളവര്‍ക്കും ഡയബറ്റിക് ഉള്ളവര്‍ക്കും വൈറസ് ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്. അസുഖമുണ്ടായാല്‍ കൂടുതല്‍ സുരക്ഷിതത്തിനായി ഹെല്‍ത്ത് കെയര്‍ പ്രൊവൈഡറെ സമീപിക്കുകയും വേണം.

9. ഏതെങ്കിലും ഒരു ഓഫീസിലോ ഡോക്ടര്‍ ഓഫിസിലോ പോവേണ്ടി വന്നാല്‍ അവിടെയുള്ള വെയ്റ്റിംഗ് റൂമില്‍ കാണുന്ന കസേരകളില്‍ ഇരിക്കാതെ കഴിയുന്നതും മാറി നില്‍ക്കാന്‍ ശ്രമിക്കുക. ഇട്ടിരിക്കുന്ന ജാക്കറ്റ് അവിടെയുള്ള സന്ദര്‍ശകര്‍ക്കായുള്ള കസേരയില്‍ ഇടാതെ സൂക്ഷിക്കുക.

10. കൈകള്‍ വൃത്തിയാക്കാന്‍ 'വെറ്റ് നാപ്ക്കിന്‍' കാറില്‍ എപ്പോഴും തയ്യാറാക്കി സ്റ്റോക്ക് ചെയ്തു വെച്ചിരിക്കണം.

11. രോഗബാധിതരായവരുടെ സമീപങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍ മടങ്ങി വീട്ടില്‍ വരുമ്പോള്‍ ധരിച്ചിരിക്കുന്ന വേഷങ്ങള്‍ വീടിനുള്ളില്‍ കയറ്റാതെ കഴുകാനായി വാഷിംഗ് മെഷീനില്‍ ഇടുകയും പകരം വേറെ ഡ്രസ്സുകള്‍ ധരിക്കുകയും വേണം.

12. സമൂഹമായും കൂട്ടമായും പ്രാര്‍ഥന ഗ്രുപ്പുകള്‍ നടത്തുന്ന പ്രാര്‍ത്ഥനകളില്‍ സംബന്ധിക്കാതിരിക്കുക. പ്രാര്‍ത്ഥനകള്‍ പലരുടെയും വ്യക്തിപരമായ കാര്യങ്ങളാണെങ്കിലും ദേവാലയ സന്ദര്‍ശനവും, കുര്‍ബാന സ്വീകരണവും രൂപം മുത്തലും ഒഴിവാക്കാന്‍ ശ്രമിക്കുക. പകരം കുടുംബ പ്രാര്‍ത്ഥനകള്‍ സൗഹാര്‍ദ്ദ കുടുംബങ്ങളായി നടത്തേണ്ടവര്‍ ടെലിഫോണ്‍ വഴിയാകാം. രോഗം ഭേദമാകാന്‍ അത്ഭുത ധ്യാന ഗുരുക്കളുടെ ഉപദേശമല്ല വേണ്ടത്. ആവശ്യമെങ്കില്‍ ആരോഗ്യ സുരക്ഷാ പ്രവര്‍ത്തകരുടെ ഉപദേശം തേടണം.

13.ഇറച്ചിയും മുട്ടയും കഴിക്കുന്നതിനു മുമ്പ് പരമാവധി വേവിക്കുക, ചുമയും തുമ്മലുമുള്ളവരില്‍ നിന്നും അകന്നു നില്‍ക്കുക മുതലായവ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. മനുഷ്യന്റെ തുപ്പലുവഴിയല്ലാതെ കൊതുകു വഴി ഈ രോഗം പരത്തില്ലെന്നു ശാസ്ത്രലോകം പറയുന്നു. സോപ്പിട്ട് കൈകള്‍ കഴുകിയ ശേഷം കൈകള്‍ ഉണങ്ങാന്‍ ടൗവ്വലുകള്‍ കൊണ്ട് തുടക്കുകയും വേണം. പായ്ക്കറ്റിലല്ലാതെ തുറന്നിരിക്കുന്ന പച്ചക്കറികളോ, പഴവര്‍ഗങ്ങളോ കടയില്‍നിന്നും മേടിക്കരുത്. നല്ലവണ്ണം കഴുകി വെടിപ്പായ ശേഷം പാകം ചെയ്യുകയും വേണം.

14. ചിലര്‍ ആല്‍ക്കഹോളും ക്‌ളോറിനും ദേഹത്ത് സ്‌പ്രേ ചെയ്യുന്നു. അത് ഉള്ളിലേക്ക് പോയ വൈറസിനെ പ്രതിരോധിക്കില്ല. അത്തരം സ്‌പ്രേകള്‍ നമ്മുടെ കണ്ണിനും മൂക്കിനും പ്രശ്‌നങ്ങളുണ്ടാക്കും. വസ്ത്രങ്ങളും കേടാകും.

രണ്ടാം ലോക മഹായുദ്ധത്തിന്റെ ആവേശത്തോടെയാണ് ഇന്ന് അമേരിക്കന്‍ ജനത കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നത്. കാണാന്‍ സാധിക്കാത്ത അജ്ഞാത ശത്രുവിനെതിരെയാണ് പോരാട്ടം. മനുഷ്യരാശിക്കെതിരായുള്ള ശത്രുവിനെതിരെയാണ് ഈ ധാര്‍മ്മിക യുദ്ധം. യുദ്ധത്തില്‍ നാം ജയിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറയുന്നു. കൊറോണയ്‌ക്കെതിരെ സമര പ്രഖ്യാപനമായി അദ്ദേഹം 'ഡിഫെന്‍സ് പ്രൊഡക്ഷന്‍ ആക്ട്' എന്ന പുതിയ ഒരു ബില്ലില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍, ഖേദകരമെന്നു പറയട്ടെ, ബില്ല് നടപ്പാക്കുന്ന കാര്യത്തില്‍ ട്രംപ് ഇപ്പോള്‍ സംശയം പ്രകടിപ്പിക്കുന്നു. ആവശ്യത്തിനു ഫണ്ടുകള്‍ അനുവദിച്ചു ഹോസ്പിറ്റല്‍ ജോലിക്കാര്‍ക്കുള്ള അത്യാവശ്യ രക്ഷാ കവചങ്ങളും മാസ്‌ക്കും ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമമായിരുന്നു അത്. ഹോം ലാന്‍ഡ് ഡിഫന്‍സിനു ഒര്‍ഡര്‍ ലഭിക്കത്തക്ക വിധം ഒരു ബില്ലില്‍ ഒപ്പിടുകയും ചെയ്തിരുന്നു. കൊറോണ വൈറസിന്റെ പ്രതിരോധങ്ങള്‍ക്കായുള്ള ഈ തീരുമാനത്തില്‍ ട്രംപ് ഇപ്പോള്‍ അഭിപ്രായങ്ങള്‍ മാറ്റുന്ന രീതികളിലാണ് പുതിയ പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരിക്കുന്നത്.

കൊറോണ വൈറസിനെ സംബന്ധിച്ചുള്ള പ്രസിഡന്റ് ട്രംപിന്റെ പ്രാരംഭ തീരുമാനത്തെ സ്റ്റേറ്റ് ഗവര്‍ണ്ണര്‍മാരും കോണ്‍ഗ്രസ് അംഗങ്ങളും മെഡിക്കല്‍ തൊഴിലുകളില്‍ ഉള്ളവരും സ്വാഗതം ചെയ്തിരുന്നു. അപ്രതീക്ഷിതമായുണ്ടായ ഈ വസന്ത മൂലം അമേരിക്കയിലെ ഹോസ്പിറ്റലുകളില്‍ സുരക്ഷിതമായ രക്ഷാകവചങ്ങളുടെ കുറവുകള്‍ തീവ്രമായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നെഴ്‌സുമാരും സ്വന്തം ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഭയത്തിലാണ്. നിയന്ത്രിക്കാന്‍ പാടില്ലാത്ത വിധം കൊറോണ അതിവേഗം പടര്‍ന്നു പിടിക്കുമെന്നും ഭയപ്പെടുന്നു.

അമേരിക്കയില്‍ ആരോഗ്യമേഖല രൂക്ഷമായിരിക്കുന്ന സമയത്ത് പ്രസിഡന്റ് ട്രംപ് മുമ്പു പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് മാറ്റം വരുത്തിയിരിക്കുന്നു. ഭാവിയില്‍ 'കൊറോണ' രൂക്ഷമായി വളരുന്ന സാഹചര്യത്തില്‍ മാത്രമേ സുരക്ഷിത സംവിധാനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കാന്‍ കഴിയൂവെന്ന അഭിപ്രായമാണ് ഇപ്പോള്‍ ട്രംപിനുള്ളത്. ട്രംപ് ആദ്യം പറഞ്ഞ അഭിപ്രായങ്ങളില്‍ നിന്നും വ്യത്യസ്തമായി പറഞ്ഞപ്പോള്‍ പലരിലും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കൊറോണ വൈറസു ആയുധമായി കൈകളിലേന്തി പ്രസിഡന്റ് ട്രംപ് രാഷ്ട്രീയം കളിക്കുകയാണോയെന്നും ചിലരില്‍ സംശയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. സുരക്ഷിത കവചങ്ങളുടെ, മാസ്‌ക്കുകളുടെ ഉല്‍പ്പാദനം മന്ദീഭവിച്ചാല്‍ ആരോഗ്യ സുരക്ഷാമേഖലയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് 'നാന്‍സി പെലോസിയെ' പ്പോലുള്ളവര്‍ മുന്നറിയിപ്പും കൊടുത്തിട്ടുണ്ട്.' ഡിഫന്‍സ് പ്രൊഡക്ഷന്‍ നിയമം' ശക്തമാക്കിയില്ലെങ്കില്‍ അത്യാവശ്യ സുരക്ഷ നടപ്പാക്കുന്നതില്‍ അമേരിക്ക പരാജയപ്പെടുമെന്നും മുന്നറിയിപ്പ് കൊടുത്തു കഴിഞ്ഞു.

യുദ്ധകാല പ്രതീതിയുളവാക്കുന്ന തരത്തില്‍ രാഷ്ട്രത്തോടായി അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുന്ന പ്രസിഡന്റ് ട്രംപ് രാഷ്ട്രീയമായും സ്വന്തം നേട്ടങ്ങളും നേടാന്‍ കൊറോണായെ കാണുന്നുവോ എന്നും തോന്നിപ്പോവുന്നു. 'പ്രസിഡന്റ് എബ്രഹാം ലിങ്കണും' 'ഫ്രാങ്ക്‌ളിന്‍ റൂസ്വെല്‍റ്റും' രാഷ്ട്രത്തിന്റെ അന്ധകാരമായ ദിനങ്ങളില്‍ രാജ്യത്തിന്റെ ലക്ഷ്യമെന്തെന്ന് അറിഞ്ഞിരുന്നു. മഹാന്മാരായ അന്നത്തെ പ്രസിഡണ്ടുമാര്‍ അന്നുള്ള സമകാലീക ചരിത്രവും കൃതികളും പഠിച്ച് ജനങ്ങളുടെ വികാരങ്ങളെ ശരിയായി ഒപ്പിയെടുത്തിരുന്നു. അവര്‍ ജനങ്ങളോട് സത്യം പറഞ്ഞിരുന്നു. യുദ്ധകാലത്തിലെ അപകടസ്ഥിതിയെ മനസിലാക്കി രാജ്യം നയിച്ചിരുന്നു. 'റൂസ് വെല്‍റ്റ്' വീല്‍ ചെയറില്‍ ഇരുന്ന് അമേരിക്കയ്ക്കുവേണ്ടി ധീരമായി പോരാടി രണ്ടാം ലോകമഹായുദ്ധത്തില്‍ വിജയിച്ചു. ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ യുദ്ധകാല അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെങ്കിലും കൊറോണ വയറസിന്റെ അടിയന്തിരാവസ്ഥ ഒരു വശത്ത് മടക്കിവെച്ചുകൊണ്ടു രണ്ടാമതും പ്രസിഡണ്ടായി തിരഞ്ഞെടുക്കുന്നതിലുള്ള സംരംഭങ്ങളിലാണ്.

അമേരിക്കയുടെ ചരിത്രത്തിലെ മഹാന്മാരായ രണ്ടു പ്രസിഡന്റുമാരുടെ ചരിത്രകാരോടൊപ്പം ട്രംപിന് സ്ഥാനം കൊടുക്കുന്നതും അഭികാമ്യമാണോ? കഴിഞ്ഞ മൂന്നര വര്‍ഷങ്ങള്‍ക്കുള്ളിലെ അദ്ദേഹത്തിന്റെ ഭരണകാലത്തില്‍ ഒരു യുദ്ധം പ്രഖ്യാപിക്കുന്നത് ആദ്യമാണ്; യുദ്ധം വൈറസിനെതിരെയെന്നു മാത്രം. ദേശീയ ഐക്യം അദ്ദേഹം ആഹ്വാനം ചെയ്യുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ് 'റൂസ്വെല്‍റ്റ്' നാസികളുടെ വളര്‍ച്ചയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാറുണ്ടായിരുന്നു. അതിലൂടെ ആഗോള സ്വാതന്ത്ര്യവും കാംഷിച്ചിരുന്നു. കൊറോണ വൈറസ് അമേരിക്കയില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഭീഷണി വരാതിരിക്കുന്നതിനെപ്പറ്റി ട്രംപ് ചിന്തിച്ചിരുന്നു. ഒരു ഫ്‌ലൂ പോലുള്ള അസുഖമാണ്; അത് വന്നും പോയുമിരിക്കുമെന്ന ലാഘവത്തിലായിരുന്നു പ്രസിഡന്റ് സംസാരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അത് ഇത്രമാത്രം ഗുരുതരമാണെന്നുള്ള വസ്തുത പ്രസിഡന്റ് പുറത്താക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു.

യുദ്ധകാല നേതാക്കന്മാര്‍ യുദ്ധത്തില്‍ പാകപ്പിഴകള്‍ വന്നാല്‍ അവര്‍ തന്നെ അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് പതിവ്. 'ജനറല്‍ ഡ്യുവറ്റ് ഐസനോവറും', അമേരിക്കന്‍ പട്ടാളവും 1944 ജൂണ്‍ ആറാംതീയതി യുദ്ധകാഹളവുമായി നോര്‍മാന്‍ഡിയുടെ തീരത്ത് പോയപ്പോള്‍ പറഞ്ഞു, ഈ യുദ്ധത്തില്‍ എന്തെങ്കിലും തെറ്റുകള്‍ വരുകയാണെങ്കില്‍ , 'തെറ്റുകള്‍' എന്റെ മാത്രമായിരിക്കും. എന്നാല്‍ ട്രംപിന്റെ കൊറോണ വൈറസ് യുദ്ധവുമായി ഐസനോവറിന്റെ വാക്കുകളില്‍ യാതൊരു സാമ്യവും കാണുന്നില്ല. കൊറോണ വൈറസിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്ന് ട്രംപ് പ്രസ്താവിച്ചു കഴിഞ്ഞു.

ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള സ്വയം കഴിവിനെ പ്രശംസിക്കുന്ന ചിത്രങ്ങളൊന്നും റൂസ്വെല്‍റ്റിന്റെയോ എബ്രഹാം ലിങ്കന്റെയോ ചരിത്രത്തിലില്ല. ആധുനിക യുദ്ധ നേതാക്കന്മാരായ ലിണ്ടന്‍ ബി ജോണ്‍സണും ജോര്‍ജ് ബുഷും യുദ്ധത്തെ ഭയപ്പെട്ടുകൊണ്ടായിരുന്നു വൈറ്റ് ഹൌസിനെ കൈകാര്യം ചെയ്തിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ ജനത ഒറ്റകെട്ടായി റൂസ്വെല്‍റ്റിന്റെ പിന്നില്‍ അണി നിരന്നിരുന്നു. ട്രംപിനെ സംബന്ധിച്ച് കൊറോണ യുദ്ധ സാഹചര്യത്തില്‍ അമേരിക്കന്‍ ജനത വ്യത്യസ്ത അഭിപ്രായങ്ങള്‍ പുലര്‍ത്തുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം റൂസ്വെല്‍റ്റ് പടുത്തുയര്‍ത്തിയ പാശ്ചാത്യ രാജ്യങ്ങളുമായുള്ള സഹവര്‍ത്തിത്തവും സഹകരണവും ട്രംപിന്റെ കാലത്ത് പരിപൂര്‍ണ്ണമായി ഇല്ലാതായിയെന്നുള്ളതാണ് വസ്തുത. ലോകം മുഴുവന്‍ സാമ്പത്തിക അധഃപതനത്തിലേക്ക് വീഴുന്നു. ഓരോ രാജ്യത്തിലെയും സര്‍ക്കാരുകള്‍ അവരുടെ ജനങ്ങളെയും ജനജീവിതത്തെയും ഒറ്റപ്പെടുത്തുന്നു. ഷോപ്പുകളും റെസ്റ്റോറന്റുകളും ബിസിനസുകളും അടക്കുന്നു. റൂസ്വെല്‍റ്റിന്റെ കാലത്ത് വിമാനങ്ങളും കപ്പലുകളും ലോകത്തിന്റെ നാനാഭാഗത്തും ചുറ്റി തിരിഞ്ഞുകൊണ്ടിരുന്നു. യുദ്ധകാലത്തു, ബാങ്കിങ്ങും രാജ്യത്തിന്റെ സാമ്പത്തികവും ഭദ്രമായി നയിച്ചുകൊണ്ടിരുന്നു. അമേരിക്കയുടെ സാമ്പത്തിക മാന്ദ്യം (ഗ്രേറ്റ് ഡിപ്രെഷന്‍) തളരാതെ അദ്ദേഹം കൈകാര്യം ചെയ്തു. സോഷ്യല്‍ സെക്യൂരിറ്റി നടപ്പാക്കിയതോടെ രാജ്യത്തിന്റെ ദാരിദ്ര്യത്തിനും അറുതി വരുത്തി. അന്ന് യാഥാസ്ഥിതികരുടെ ശക്തമായ എതിര്‍പ്പുമുണ്ടായിരുന്നു. ട്രംപ് ഭരണകൂടവും ചിന്തിക്കുന്നത് വലിയ വലിയ കാര്യങ്ങള്‍ തന്നെ. നിര്‍ദ്ദേശിച്ചിരിക്കുന്ന 1.3 ട്രില്യണ്‍ പദ്ധതി അമേരിക്കയുടെ സാമ്പത്തികം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൊറോണ വൈറസ് എന്ന സുനാമി അവസാനിക്കുംവരെ ആശ്വാസവുമായിരിക്കും. എന്നാല്‍ ഈ വിപണനത്തെപ്പറ്റി പിന്നീടൊന്നും വൈറ്റ് ഹൌസ് സൂചിപ്പിക്കുന്നില്ല.

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ? (ജോസഫ് പടന്നമാക്കൽ)
Join WhatsApp News
വിദ്യാധരൻ 2020-03-22 09:33:07
ആരേയും കുറ്റപ്പെടുത്തുന്നത്കൊണ്ട് പരിഹരിക്കപ്പെടാവുന്ന ഒരു പ്രശനമല്ല ഇത്. ഒന്നിച്ചു നിന്ന് പരിഹരിക്കേണ്ട പ്രശനമാണ്. ഒരു വീട്ടിൽ തന്നെ മാതാവിന് ഒരഭിപ്രായം പിതാവിന് മറ്റൊരഭിപ്രായം എന്ന് വന്നാൽ മക്കളുടെ കാര്യം എന്താകും ? മക്കളുടെ അഭിപ്രായം കൂടി കേൾക്കാൻ മാതാപിതാക്കൾ തയ്യാറല്ലെങ്കിലത്തെ സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിക്കേ ? ഒരു നേതാവെന്ന നിലയിൽ ട്രമ്പ് ഒരു പരാജയമാണ്. ജനങ്ങളെ ഒന്നിച്ചു നിറുത്തുന്നതിൽ അയാൾ പരാജയപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും പേരിൽ അയാൾ ഭിന്നിപ്പ് ഉണ്ടാക്കി . അയാളുടെ ഭരണകൂടത്തിൽ ഉണ്ടായിരുന്നു പല പ്രഗത്‌ഭരായവരും രാജിവച്ചുപോയി. ആധുനിക യുഗത്തിൽ കഴിവുള്ള ഒരു നേതാവിനെ വിലയിരുത്തുന്നത്, മറ്റുള്ളവരിലെ കഴിവുകളെ ഉപയോഗിച്ച് എങ്ങനെ പൊതു നന്മക്ക് വേണ്ടി ഉപയോഗിക്കാം എന്നുള്ളതാണ് . അതുപോലെ ജനങ്ങളിൽ വിശ്വാസം വളർത്തിയെടുക്കുക എന്നതാണ് . ട്രംപ് ഇക്കാര്യത്തിൽ എല്ലാം പരാജയപ്പെട്ടു . ഇയാൾ പ്രശനത്തിന് പരിഹാരമല്ല നേരെമറിച്ച് പ്രശനത്തിന്റ ഭാഗമാണ്. ഇപ്പോൾ അയാൾ സൂക്ഷിക്കേണ്ടത് നമ്മളെപ്പോലെ പുറത്ത് ഇറങ്ങാതെ വീട്ടിലിരിക്കട്ടെ . അങ്ങനെ പ്രശ്‌നത്തിന് ഒരു പരിഹാരമാകട്ടെ . കൊറോണാ വൈറസ് പഠിപ്പിക്കുന്ന നല്ല പാഠങ്ങൾ നമ്മൾക്ക് ഉൾക്കൊള്ളാം. ഇവിടെ ഒരു ജാതിയെ ഉള്ളു അത് മനുഷ്യ ജാതിയാണ് . "മനുഷ്യാണാം മനുഷ്യത്വം ജാതിർഗോത്വം ഗവാം യഥാ ന ബ്രാഹ്മണാദിരസ്യൈവം ഹാ! തത്ത്വം വേത്തി കോfപിന." "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതിൽ" "ഒരു ജാതിയിൽനിന്നല്ലോ പിറന്നീടുന്നു സന്തതി നര ജാതിയിതോർക്കുമ്പോഴൊരു ജാതിയിലുള്ളതാം" "നരജാതിയിൽ നിന്നത്രേ പിറന്നീടുന്നു വിപ്രനും പറയൻതാനുമെന്തുള്ളതന്തരം നരജാതിയിൽ?" "പറച്ചിയിൽ നിന്നു പണ്ടു പരാശരമഹാമുനി പിറന്നു മറസൂത്രിച്ച മുനി കൈവർത്തകന്യയിൽ" "ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോർക്കുകിൽ ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ." (ജാതിനിർണയം -ശ്രീനാരായണഗുരു )
Boby Varghese 2020-03-22 10:11:47
God created Donald Trump to lead the nation in its fight against the Chinese Virus. When Trump stopped all the flights from China, the Democrats were in the process of impeaching him. His political enemies called him xenophobic. If Trump did not stopped those flights, tens of thousands will be dead by this time. Joe Biden became the director of public relations for the Chinese bastards. Our fake news all joined him. Trump is doing a great job as our commander in chief in this war. Thank you God for providing Donald Trump for us at this difficult time.
Boby Varghese 2020-03-22 10:30:25
Joe Biden is spearheading the public relations for China because he wants to show his gratitude. His son Hunter Biden got a $1.5 billion investment from China for a private equity fund. Hunter Biden at that time did not know how to spell equity.
Boby Varghese 2020-03-22 10:45:27
This Virus started in November of last year. Dr. Li, an Ophthalmologist in China, tried to warn the public about this virus. He and his wife were arrested and later found dead. The Chinese Govt tried to hide this from the world for more than a month and the world is paying for it, in human lives and economically.
Anthappan 2020-03-22 11:19:27
The need of the hour is good leadership. But, the Ill informed, depressed, frustrated, and people who don't know how to resolve their issues and blame others for their problems put a conman in WH and everybody is suffering for it. Trump is doing the same thing his supporters are doing by blaming China to satisfy his base rather than leading the nation by uniting people and motivating them to do the right thing. If anyone listen to his News Conference and the way he reacts to the journalists can understand his presence of mind. He is a person thinking for himself. Those who depend on him for any guidance are doomed. So let us practice social distancing, hand washing and all kind of hygienic measures to protect us and our family. Please don't try to hoard items which is needed for our fellow human beings. Stay safe. Do everything to get rid of this guy from WH.
The man with answers 2020-03-22 11:24:37
Boby Varghese has all the answers and make rest of the world look idiotic
ചൈന ഹാറ്റ്‌ 2020-03-22 13:05:02
ട്രംപന്മ്മാര്‍ വെക്കുന്ന ചുവന്ന തൊപ്പി ചൈനയില്‍ ഉണ്ട്ക്കുന്നത് ആണ്. ബോബി വെക്കുന്ന ഇ തൊപ്പിയെ ചൈന തൊപ്പി എന്ന് വിളിക്കാം
സ്വന്തം കാര്യം നോക്ക് സുഹൃത്തേ 2020-03-22 13:36:53
തമ്പിനെ സപ്പോർട്ട് ചെയ്ത റിപ്പബ്ലിക്കൻ സെനറ്റഴ്‌സും ഒരു ഡെമോക്രാറ്റിക്ക് സെനറ്ററും അവരുടെ സ്റ്റോക്ക് വിറ്റ് കാശാക്കി . ബോബിയും അത് ചെയ്യുക . ട്രംപും അതൊക്കെയാണ് ചെയ്യുന്നത് . സ്വന്തം കാര്യം നോക്ക് സുഹൃത്തേ ' . പിന്നെ ചുവന്ന തൊപ്പി വിൽക്കുന്നത് ഇവാങ്കയാണ് ...
American and Indian Patriotic 2020-03-22 20:22:13
America needs Trump not Bidan as the President of America. Trump is a corrupt-free president we ever had in recent history. He is the best commander in chief when the country badly needed strong leadership. He will effectively control the Corona at the juncture of this threat in critical epidemics. America will win only under the commander in chief President Trump. Those who are Indian patriots will definitely support Trump. Biden is a China supporter boy. He is not good for India. America and India can prosper together if Trump is reelected. Biden's interest is only China and his family business grow by taxpayers' money. If Biden is your choice the next president of America that means you are looser, beware that!
Coronavirus symptoms 2020-03-22 23:56:13
Coronavirus symptoms The symptoms of coronavirus can be similar to the flu or a bad cold. Symptoms include a fever, cough and shortness of breath, according to the Centers for Disease Control. Most healthy people will have mild symptoms. A study of more than 72,000 patients by the Centers for Disease Control in China showed 80 percent of the cases there were mild. But infections can cause pneumonia, severe acute respiratory syndrome, kidney failure and even death, according to the World Health Organization. Older people with underlying health conditions are most at risk. The CDC believes symptoms may appear anywhere from two to 14 days after being exposed. HUMAN CORONAVIRUSES ARE USUALLY SPREAD THROUGH... The air by coughing or sneezing Close personal contact, such as touching or shaking hands Touching an object or surface with the virus on it, then touching your mouth, nose or eyes before washing your hands. HELP STOP THE SPREAD OF CORONAVIRUS Stay home when you are sick. Eat and sleep separately from your family members Use different utensils and dishes Cover your cough or sneeze with your arm, not your hand. If you use a tissue, throw it in the trash. LOWER YOUR RISK Wash your hands often with soap and water for at least 20 seconds. If soap and water are not available, use an alcohol-based hand sanitizer. Avoid touching your eyes, nose, and mouth with unwashed hands. Avoid close contact with people who are sick. Clean and disinfect frequently touched objects and surfaces. If you are 60 or over and have an underlying health condition such as cardiovascular disease, diabetes or respiratory illnesses like asthma or COPD, the World Health Organization advises you to try to avoid crowds or places where you might interact with people who are sick.
ജോയി കോരുത് 2020-03-23 00:27:47
റഷ്യ ജനുവരിയിൽ അവരുടെ എല്ലാ ബോർഡറുകളും അടച്ചിരുന്നു. അവരുടെ കാര്യം ഇപ്പോൾ എത്രയായി എന്നും കൂടി നോക്കുക. ആ സമയത്ത്, അമേരിക്കൻ ഇന്റലിജൻസ് ഇക്കാര്യം അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളെ അറിയിച്ചിരുന്നു. അന്നേരം പ്രസിഡൻറ് പറഞ്ഞ കാര്യം കൂടി കൂട്ടിവായിക്കണം. ഇപ്പോൾ ഇവിടെ നടക്കുന്നത്, കതിരിൽ വളം വെയ്ക്കുക എന്ന്‌ കാരണവന്മാർ പറഞ്ഞ കാര്യമാണ്. ഏപ്രിൽ പകുതി വരെ കാത്തിരിക്കുക....ആരെ പുകഴ്ത്തണം ആരെ ഇകഴ്ത്തണം എന്ന്‌ അന്നേരം തീരുമാനിച്ചാൽ പോരേ.... ചൈനീസ്‌ വൈറസ് അല്ലേ, അധികം ആയുസുണ്ടാവുമോ... ആവോ !!!
Tom Abraham 2020-03-23 10:44:42
Trump s towers over all other past presidents with a team of professionals. Millions of unemployed and deserving Americans being supported $ 1200 Cheques soon. Emergency PPE productions, Private-public partnerships at the best. Governors on both parties regularly being consulted. Kudos, Mr President.
മാത്യൂ ജോയ്‌സ് 2020-04-09 13:24:24
മനുഷ്യാണാം മനുഷ്യത്വം ജാതിർഗോത്വം ഗവാം യഥാ ന ബ്രാഹ്മണാദിരസ്യൈവം ഹാ! തത്ത്വം വേത്തി കോfപിന." "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതിൽ" " ഇത് ശരിക്കും തനി തർജ്ജമ ആണോ സാറേ ?
Thomas Koovalloor 2023-01-05 22:02:08
After reading the comments about my friend Late Joseph Matthew Padannamakel’s article about COVID-19 pandemic, I felt sorry about the American Malayalee Commentators and Critics who were controlling the American Malayalee world. I just want to say one word about you: “ TRUE TO YOURSELF “. After 2 years later, on the 5th Day of January 2023, I fully read my friend Jose Matthew’s Article about the COVID -19 pandemic, once declared by World Health Organization A’s a pandemic which will wipe out the humanity from the earth, and now declared by the Biden administration as a non- life threatening Virus . Now we all know that who created the viruses and for what purpose. I wold say, the COVID-19 virus was created by some Scientists in their Labs with the intention of aiming at Nobel Prize. People like Joseph Matthew Padannamakel become victims of it, and some are laughing. What a heartless, merciless world.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക