Image

ബാഹുബലി നായകന്‍ പ്രഭാസ് ക്വാറന്റൈനില്‍; ആരാധകരോട് സുരക്ഷിതരായിരിക്കണമെന്ന് താരം

Published on 22 March, 2020
ബാഹുബലി നായകന്‍ പ്രഭാസ് ക്വാറന്റൈനില്‍; ആരാധകരോട് സുരക്ഷിതരായിരിക്കണമെന്ന് താരം

മഹാമാരിയില്‍ വിറങ്ങലിച്ചു കഴിയുകയാണ് ലോകം. രാജ്യങ്ങള്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിലാണ്. ഭരണാധികാരികള്‍ തൊട്ടുള്ള ആളുകള്‍ അതീവജാഗ്രതയാണ് പുലര്‍ത്തുന്നത്. സിനിമാതാരങ്ങളും നിയന്ത്രണങ്ങള്‍ പാലിച്ച്‌ വീടിനുള്ളില്‍ കഴിയുകയാണ്.


വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റെന് വിധേയനായിരിക്കുകയാണ്. പ്രഭാസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. എല്ലാവരും കൃത്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും ബാഹുബലി താരം ആവശ്യപ്പെട്ടു.


കെ.കെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ജോര്‍ജിയയിലായിരുന്നു താരം. കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് സംഘം ഹൈദരാബാദില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ താരം തീരുമാനിച്ചത്.

ചിത്രത്തിലെ നായിക പൂജ ഹെഡ്ഗെ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ താന്‍ സ്വയം ക്വാറന്റൈനില്‍ പോവുകയാണെന്ന് വ്യക്തമാക്കി പൂജ ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പും പങ്കുവച്ചിരുന്നു.


വിദേശത്ത് പോയ മിക്ക താരങ്ങളും കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. മലയാള നടി മംമ്ത മോഹന്‍ദാസും ഈയിടെ ക്വാറന്റൈനില്‍ ആണെന്ന് സൂചിപ്പിച്ച്‌ സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക