Image

'ഞാന്‍ വീട്ടിലിരിക്കുകയാണ്..നിങ്ങളോ?' ജനതാ കര്‍ഫ്യൂവിന് പിന്തുണയര്‍പ്പിച്ച്‌ ദുല്‍ഖര്‍ സല്‍മാന്‍

Published on 22 March, 2020
'ഞാന്‍ വീട്ടിലിരിക്കുകയാണ്..നിങ്ങളോ?' ജനതാ കര്‍ഫ്യൂവിന് പിന്തുണയര്‍പ്പിച്ച്‌ ദുല്‍ഖര്‍ സല്‍മാന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണയര്‍പ്പിച്ച്‌ നടന്‍ ദുല്‍ഖര്‍ സല്‍മാനും. "എന്റെ രാജ്യത്തിനും കുടുംബത്തിനും വേണ്ടി ഞാന്‍ വീട്ടിലിരിക്കുകയാണ്" എന്ന പ്ലക്കാര്‍ഡുമായാണ് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വൈകീട്ട് 5 മണിക്ക് ആരോഗ്യ സേനക്കായി കൈയ്യടിക്കാം എന്നും താരം പറയുന്നു.


ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഞാന്‍ വീട്ടിലിരിക്കുകയാണ്. നിങ്ങളും അങ്ങനെ തന്നെയെന്ന് വിശ്വസിക്കുന്നു. കൊറോണ വൈറസ് പടരുന്നത് തടയുന്നതിനും പ്രതിരോധിക്കാനുമായി ലോകത്തെമ്ബാടുമുള്ളവരെ ഒന്നിപ്പിക്കുന്ന രീതിയിലുള്ള മികച്ചൊരു ഉദ്ദ്യമമായിട്ടാണ് ഞാന്‍ ജനതാ കര്‍ഫ്യുവിനെ കാണുന്നത്.


കരസേന, നാവികസേന, വ്യോമസേന തുടങ്ങിയവരില്‍ നിന്നും ഒട്ടും പിന്നില്ലല്ല നമ്മുടെ ആരോഗ്യ സേന. ഇന്ന് വൈകീട്ട് 5 മണിക്ക് നമ്മള്‍ക്കെല്ലാവര്‍ക്കും നമ്മുടെ ആരോഗ്യസേനയ്ക്കായി കൈയടിക്കാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക