Image

അകലം (കവിത: സുമി മീനങ്ങാടി)

Published on 22 March, 2020
അകലം (കവിത: സുമി മീനങ്ങാടി)



മിഴികളിൽ കടലിരമ്പുമ്പോൾ
തിരകളെ ഹൃദയത്തിൽ കെട്ടിയിടുക
ഹൃദയം തകർന്നടിയുമ്പോൾ
കനവുകളുടെ വിത്തുപാവുക
മൊഴികളിൽ അഗ്നി പടരുമ്പോൾ
ചിന്തകളിലേക്ക് ആവാഹിക്കുക
വിരിയുമൊരു മിന്നൽ പിണറിൽ ഹൃദയമുരുക്കി
നമുക്കിടയിലൊരു നൂൽപ്പാലമിടുക
എന്നെങ്കിലും ഞാനില്ലാതായാലും
അടികൾ അളന്ന് നിനക്കതിലൂടെ
എന്നിലേക്കുള്ള അകലം കുറയ്ക്കാം



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക