Image

നിരവധി മലയാളികളും കൊറോണ വൈറസ് ഭീഷണിയില്‍

Published on 22 March, 2020
നിരവധി മലയാളികളും കൊറോണ വൈറസ് ഭീഷണിയില്‍
ന്യു യോര്‍ക്ക്: കോവിഡ്-19 തങ്ങളെ ബാധിക്കില്ല എന്നാണു മിക്ക മലയാളികളും ഇപ്പോഴും കരുതുന്നത്. മലയാളികള്‍ക്കു മാത്രമല്ല അമേരിക്കയിലെനല്ലൊരു പങ്ക് ആളുകള്‍ക്കും -പകുതിയോ അതില്‍ കൂടുതലോ-പേര്‍ക്ക് രോഗം വരാനാണു സാധ്യത കൂടുതലെന്നു ഓള്‍ കേരള മെഡിക്കല്‍ ഗ്രാഡ്വേറ്റ്‌സ് മുന്‍ പ്രസിഡന്റ് ഡോ. തോമസ് മാത്യു.

മലയാളി കുടുംബങ്ങളില്‍ ഒരാളെങ്കിലും ആശുപത്രിയില്‍ ജോലി ഉള്ളവരായിരിക്കും. അവര്‍ക്ക് രോഗ സാധ്യത വളരെ കൂടുതല്‍. ആശുപത്രികളില്‍ ആവശ്യത്തിനു മാസ്‌കോ ഗൗണോ പോലും ഇല്ല എന്നതാണു ഇപ്പോഴത്തെ സ്ഥിതി. കിട്ടുന്നത് കഴുകി ഉപയോഗിക്കാനാണു നിര്‍ദേശം. ഈ സ്ഥിതിയില്‍ എത്രയയോക്കെ ശ്രദ്ധിച്ചാലും അവരില്‍ നിന്നു വീട്ടിലുള്ളവര്‍ക്കും വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

ആര്‍ക്കെങ്കിലും രോഗം വന്നാല്‍ 14 ദിവസത്തേക്കു അക്കാര്യം അറിയണമെന്നില്ല. പനിയും മറ്റും തുടങ്ങുമ്പോഴാണല്ലോ എല്ലാവരും ഐസൊലേറ്റ് ചെയ്യുന്നത്. അപ്പോഴേക്കു വീട്ടിലുള്ളവര്‍ക്കൊക്കെ വൈറസ് വന്നേക്കാം.

രോഗം വരുന്നവരെയൊക്കെ കിടത്താനോ ചികില്‍സിക്കാനോ ആശുപത്രികളില്‍ സൗകര്യമില്ല.കാലിഫോര്‍ണിണിയയിലും ന്യു യോര്‍ക്കിലും ഇപ്പോല്‍ തന്നെ ടെസ്റ്റ് നടത്താന്‍ കടമ്പകളേറേ. ടെസ്റ്റിനു ഡോക്ടറൂടെ പ്രിസ്‌ക്രിപ്ഷന്‍ വേണം. എന്നാലും ടെസ്റ്റിനു മുന്‍പ് വിദഗര്‍ ടെസ്റ്റ് വേണൊ എന്നു വീണ്ടും അപഗ്രഥിക്കും. വീട്ടില്‍ മറ്റാര്‍ക്കെങ്കിലും രോഗം ഉണ്ടെന്നോ മറ്റോഅറിഞ്ഞാല്‍ പെട്ടെന്ന് ടെസ്റ്റ് നടത്തും.

ടെസ്റ്റ് നടത്തി കോവിഡ് ആനെന്നു സ്ഥിരീകരിച്ചാലും വലിയ കാര്യമൊന്നുമില്ല. കാര്യമായ മരുന്നൊന്നുമില്ല. അതിനാല്‍ വീട്ടിലുരുന്നു ആവശ്യമെങ്കില്‍ ടൈലനോളും കഴിച്ച് ധാരാളം വെള്ളവും കുടിച്ചിരിക്കാനാണു ഉപദേശം.

നേരെ മറിച്ച് മറ്റു രോഗമുള്ളവരും പ്രായമായവരുമൊക്കെ ചികില്‍സ തേടണം.

ഫ്‌ലൂ സീസണ്‍ വരൂമ്പോള്‍ പനിയുമായി വരുന്നവര്‍ക്ക് ഫ്‌ലൂ എന്ന ധാരണയിലാണു മരുന്നു നല്‍കുന്നത്. ഇപ്പോള്‍ ഗുരുതരമായി പനി വന്നാല്‍അത് കോവിഡ് എന്ന ധാരണയിലാണു ചികില്‍സ.

കോവിഡ് ആണെന്നു വ്യക്തമായാല്‍ 15 ദിവസമെടുക്കും അത് പൂര്‍ണ നിലയിലെത്താന്‍. രോഗബാധ ഇല്ലാതായി തീരാന്‍ വീണ്ടും 15 ദിവസം. ചുരുക്കത്തില്‍ ഒന്നര മാസം.നാലു പേരുള്ള വീട്ടിലെ ഓരോരുത്തര്‍ക്കും വ്യത്യസ്ഥ ദിനങ്ങളില്‍ രോഗബാധ വന്നാല്‍ എത്ര ദിവസം ജോലി നഷ്ടമാകുമെന്ന് ആലോചിക്കാവുന്നതേയുള്ളു.

ഒരു വീട്ടിലുള്ളവര്‍ രണ്ടോ മൂന്നോ മാസം ഒക്കെ ജോലിക്കു പോയില്ലെങ്കിലത്തെ അവസ്ഥ ഊഹിക്കാമല്ലോ.

അത് അമേരിക്കയെ എങ്ങനെ ബാധിക്കുമെന്നതും ചിന്തനീയം.

ചികില്‍സക്ക് രണ്ടു മൂന്നു മരുന്നുകള്‍ ചേര്‍ന്ന സയുക്തമാണു ഉപയോഗിക്കുന്നത്. മരുന്നും വക്‌സിനുമൊക്കെ കണ്ടെത്താന്‍ പരീക്ഷണങ്ങള്‍ തക്രുതിയായി നടക്കുന്നു. എന്നാല്‍ അത്ഫലവത്തായി വരാന്‍ ഇനിയും സമയമെടുക്കും

ഏപ്രില്‍ അവസനത്തോടെയോ മേയിലോ രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തും. അപ്പോഴേക്കും ഡോക്ടര്‍മാരടക്കമുള്ള ഹെല്ത്ത് കെയര്‍ പ്രൊഫഷനുകളില്‍ നല്ലൊരു പങ്കിനു രോഗം വന്നെന്നിരിക്കാം.പിന്നെ ആരു ചികില്‍സിക്കും?

രോഗം ഒരിക്കല്‍ വന്നാല്‍ പിന്നെ വരുമോ ഇല്ലയോ എന്നത് ഇനിയും ഉറപ്പില്ല. ഫ്‌ലൂ ഒര്‍ക്കല്‍ വന്നാലും പിന്നെയും വരുന്നുണ്ടല്ലോ.

ചെറുപ്പക്കാര്‍ക്കും അപകട സാധ്യത ഉണ്ടെനാണു റിപ്പോര്‍ട്ടുകള്‍.

ഇക്കാര്യങ്ങളെപ്പറ്റിയൊക്കെ വിശദമായി ചച്ച ചെയ്യാനും നമ്മുടെ സമൂഹത്തിനു അടിയന്തര സഹായമെത്തിക്കുന്നതിനെപറ്റി ആലോചിക്കുവാനായി ഇന്ന് (ഞായര്‍) രാത്രി 8:30-നു ടെലികോണ്‍ഫറന്‍സ് നടത്തുന്നു. ഏഷ്യാനെറ്റിന്റെ ഡോ. ക്രുഷ്ണ കിഷോര്‍ ആണ് മോഡരേറ്റര്‍. ഡോ. തോമസ് മാത്യുവിനെ കൂടാതെ ഏതാനും ഡോക്ടര്‍മാരും മറ്റു വിദഗ്ദരും സംശയങ്ങള്‍ക്കു മറുപടി നല്കൂന്നു.

ന്യു യോര്‍ക്ക് ക്വീന്‍സ്-ലോംഗ് ഐലന്‍ഡ് കേന്ദ്രമായ എക്കോയുടെ സേവന പരിപാടിയുടെ ഭാഗമാണു ഈ ടെലികോണ്‍ഫറന്‍സ്. ഈ മേഖലകളില്‍ രോഗം വ്യാപിച്ചാല്‍ ഏതെല്ലാം വിധത്തില്‍ എക്കോക്കു തുണയ്ക്കാന്‍ കഴിയുമെന്നു ചര്‍ച്ച ചെയ്യും

വിളിക്കേണ്ട നമ്പറുകള്‍ 973-409-3117
access: 7183437600
skype
844-567-1320
access: 821877944
നിരവധി മലയാളികളും കൊറോണ വൈറസ് ഭീഷണിയില്‍
Join WhatsApp News
അവൻ വരും വരാതിരിക്കില്ല 2020-03-22 08:17:02
ഇത് എല്ലാവരും വായിക്കുന്നത് നല്ലതാണ്. കൊറോണ വന്ന ശേഷം വിഷമിച്ചിട്ടു കാര്യമില്ല. അവൻ വരും വരാതിരിക്കില്ല. അതിനാൽ തയ്യാറെടുക്കുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക