Image

ജി കെ പിള്ള, പോള്‍ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്: ഫൊക്കാനയുടെ ഔദ്യോഗിക വക്താക്കള്‍

അനില്‍ ആറന്മുള Published on 21 March, 2020
ജി കെ പിള്ള, പോള്‍ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്:  ഫൊക്കാനയുടെ ഔദ്യോഗിക വക്താക്കള്‍
ന്യൂ യോര്‍ക്ക് : അമേരിക്കയില്‍ മലയാളി സമൂഹത്തിനും
ഉപരി ഇന്ത്യന്‍ അമേരിക്കന്‍ സാമൂഹ്യ മണ്ഡലങ്ങളില്‍ നിറ സാന്നിധ്യങ്ങളായ മൂന്നു നേതാക്കന്മാരായിരിക്കും ഇനി അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഔദ്യോഗിക വക്താക്കള്‍. ഇവരെ നാമനിര്‍ദ്ദേശം ചെയ്തവിവരം ഫൊക്കാന പ്രസിഡന്റ് ശ്രി മാധവന്‍ നായരാണ് അറിയിച്ചത് .

ഇനിമേല്‍ ഫൊക്കാനയുടെ ഔഗ്യോഗികമായ എല്ലാ അറിയിപ്പുകളും മാധ്യമ കുറിപ്പുകളും, കൊറോണ ഭീതിയിലാണ്ട പ്രവാസിമലയാളികള്‍ക്കു ഉപകാരപ്രദമായ പരിപാടികളും നിര്‍ദ്ദേശങ്ങളും അതോടൊപ്പം ജൂലൈ മാസത്തില്‍ അറ്റ്‌ലാന്റിക് സിറ്റിയില്‍ നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷെന്റെ പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണവും ജി കെ പിള്ളയുടെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റിയായിരിക്കും നടപ്പിലാക്കുക.

ഹൂസ്റ്റണിലെ അറിയപ്പെടുന്ന ബിസിനെസ്സ് കാരനും ചാര്‍ട്ടേഡ് അകൗണ്ടന്റ്റുമാണ് ഫൊക്കാനയുടെ മുന്‍ പ്രസിഡന്റായ ജി കെ. ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്റെയും കേരളാ ഹിന്ദു സൊസൈറ്റി യുടെയും പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചിട്ടുള്ള ജി കെ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്.

ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ്, ട്രസ്റ്റി ചെയര്‍മാന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശ്രി പോള്‍ കറുകപ്പള്ളി ന്യൂയോര്‍ക് മലയാളി സമൂഹത്തിലെ നിറ സാന്നിധ്യമാണ്. ന്യൂയോര്‍ക് മലയാളി അസോസിയേഷെന്റെ പ്രസിഡന്റ് പദം പല തവണ അലങ്കരിച്ചിട്ടുള്ള പോള്‍ മാധ്യമ പ്രവര്‍ത്തന രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട് .

ഫൊക്കാനയുടെ മുന്‍ സെക്രട്ടറി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്നീനിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ശ്രി ഫിലിപ്പോസ് ഫിലിപ്പ് കൊല്ലം ടി കെ എം എന്‍ജിനിയറിങ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, മലങ്കര സഭ മാനേജിങ് കമ്മറ്റിയംഗം, കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍, ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്മാന് , നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൌണ്‍സില്‍ അംഗം, റോക്ലാന്റ് കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി കമ്മറ്റി അംഗം എന്നീ ചുമതലകളില്‍ പ്രവര്‍ത്തിക്കുന്നു.

Join WhatsApp News
പിളർന്നു??? 2020-03-21 16:26:25
അപ്പോൾ ഫൊക്കാന പിളർന്നു അല്ലെ? ജനറൽ സെക്രട്ടറി, എക്സിക്യു്റ്റിവ് വൈസ് പ്രസിഡന്റ് എന്നിവരെയൊക്കെ ഒഴിവാക്കി. അങ്ങനെ പ്രസിഡന്റ് വിചാരച്ചാൽ അവരെ ഒഴിവാക്കാനാകുമോ? ഇതൊന്നും ശരിയല്ല. ഒരു സംഘടനയും ഇങ്ങനെ നിലനിൽക്കില്ല
പഴയ ഫോകാനക്കാരൻ 2020-03-21 17:40:40
ഇന്നലെ വന്നു പുറം വാതിലിലൂടെ തത്വം കാറ്റിൽ പറത്തി നുഴഞ്ഞു കയറിയ ഈ സൊ called ഫൊക്കാനാ പ്രെസിടെന്റിനു ഇപ്രകാരം ഒരു അപ്പോയിന്റ്‌മെന്റിന് അവകാശവും അധികാരവുമില്ല . ഇയാളെ ഉടൻ impeach നടത്തി Vicepresident മിസ്റ്റർ കളത്തിൽ സ്ഥാനം ഏൽക്കുക. പിന്നെ ഫോമാ ആയാലും ഫോക്കന ആയാലും കോൺവെൻഷന് ആയി പിരിച്ച മുഴുവൻ പണവും തിരിച്ചു നൽകുക കരയിൽ ആയാലും കപ്പലിൽ ആയാലും കൺവെൻഷൻ നടക്കുകയില്ല . സേഫ് അല്ലാ . കാശു ഫുൾ റീഫണ്ട് കൊടുക്കുക .
Raju Mylapra 2020-03-21 17:45:08
ഹാവൂ… ഇപ്പോഴാണ് ഒരു സമാധാനം കിട്ടിയത്. കൊറോണയെക്കുറിച്ചുള്ള ഔദ്യോധിക അറിയിപ്പുകൾ എവിടെ നിന്നും കിട്ടുമെന്നോർത്തു ടെൻഷൻ അടിച്ചിരുന്നപ്പോഴാണ് ഈ വാർത്ത ഒരു കാവൽ മാലാഖയെപ്പോലെ മുന്നിൽ എത്തിയത്. അമേരിക്കൻ മലയാളീ സമൂഹത്തിനും ഉപരി ഇന്ത്യൻ അമേരിക്കൻസാമൂഹ്യ മണ്ഡലങ്ങളിൽ നിറ സാന്ന്യധങ്ങളായ മൂന്നു നേതാക്കൻമ്മാരായിരിക്കും ഇനി അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഔദ്യോധിക വാക്താക്കൾ. FOKANA പ്രസിഡന്റ് ശ്രീ മാധവൻ നായർ അറിയിച്ചതാണിത്‌. നന്ദി ചേട്ടാ നന്ദി. ഈ അവസരത്തിൽ സമയോചിതമായ ഈ തീരുമാനം എടുത്തതിനു അമേരിക്കൻ മലയാളികൾ നിങ്ങളോടു എന്നും കടപ്പെട്ടിരിക്കും.
Common man 2020-03-21 18:08:12
നിങ്ങൾക്കൊന്നും ഒരു പണിയും ഇല്ലേ. ഇവിടെ കൊറോണ കാരണം ഭീതിയിൽ ജനങ്ങൾ കഴിയുന്നു, നിങ്ങൾ പ്രാഞ്ചിമാർ ആടി തിമിർക്കുന്നു. Shame on you guys.
Mathew Thomas 2020-03-21 18:22:39
Why don't you guys do something at this critical situation? We are not even sure if there will be FOKANA convention this year. How can you serve the community now with your official capacity?
Bobby Jacob 2020-03-21 19:59:28
I thought this nonsense ended yesterday with the Coronavirus Hotline. Now this news? So you are telling the malayalee public that all fokana news will be given by only these three people? Why is that? Has President lost he ability to lead the organization? What happened to the Fokana general secretary? It is the responsiblity of the secretary to send the news. Where is the executive committee members? They also have the right to send news. They are the people who were elected by the General Body?? Were they all fired by the President? Or maybe he suspended all of them? OK, how about the National committee? They were also elected by the General Body. Have they lost their voice in fokana? Seems like the power hungry President is destroying the organization. Seems like President is a bit paranoid. Seems like he is being a selfish person. Unable to lead the organization. Unable to work with others in his National Committee. Very unfortunate situation in fokana. President responsibility is to unify the members of fokana. Especially when it is close to the convention. But, instead he is dividing everyone. The organization is no ones person business. It's for the Malayalee Organizations to come together to form fokana. So maybe the President should realize that and start working on unifying everyone. These so called king makers will forget about you Mr. President after the convention. You will be a zero in the society very soon. They will move on or have already moved on to their next puppet.
Mallu 2020-03-21 20:10:38
അങ്ങനെ ഫൊക്കാന പോക്കായി .
Fokann King 2020-03-21 20:41:57
king maker’s can’t do anything for the current coronavirus time! You are thinking you guys are something great in Malayalm community..... it’s your dream!!! As soon you guys get off from this organization, this will grow up. Please leave.
യുവ രക്തം 2020-03-21 20:43:55
പ്രീയ ഫൊക്കാന അമ്മാവന്മാരെ, ചുമ്മാ കസേരകൾ, തസ്‌തികകൾ , മാറി മാറി കുത്തിയിരിക്കാതെ , യുവജനങ്ങൾക്ക്‌ വിട്ടുകൊടുക്കു . ചുമ്മാ കിംഗ് മേക്കേഴ്‌സ് ആകാതെ . 60 കഴിഞ വയസ്സന്മാർ റിട്ടയർ ആകണം . ചുമ്മാ ബ്ലാ ബ്ലാ പറഞ്ഞു കടിച്ചു തുങ്ങാതെ . നിങ്ങൾ ഒക്കെ സ്ഥാനം ഒഴിഞ്ഞാൽ ഫോകാനയും ഫോമായും ഒന്നു വെടിപ്പായി ശുദ്ധമായി കിട്ടും . ഇപ്പോഴത്ത പ്രസിഡന്റ് നാട്ടിൽ പോയി ചില ടീവി പരിപാടികളിൽ പങ്കെടുത്തു അമേരിക്കൻ മലയാളിക്കു നാണക്കേട് ഉണ്ടാക്കി . ചുമ്മാ വിറച്ചു വിറച്ചു ബ്ലാ ബ്ളാ ഉത്തരം മുട്ടി . വിട്ടു കോട .. വിട്ടു പിടി അമ്മാവന്മാരെ . പൊന്നാടയും പുതച്ചോണ്ടു ഇറങ്ങി കൊടുക്ക് . യുവ ജനം നയിക്കട്ടെ .
vaayanakkaran 2020-03-21 21:06:04
വളരെ നല്ല ന്യൂസ്. ഫൊക്കാന നശിപ്പിക്കും എന്നതിൽ സംശയമില്ല.
എബ്രഹാം kalathil 2020-03-21 22:03:04
സത്യത്തിൽ ഈ മൂന്ന് അപ്പോയിന്മെന്റ് കണ്ടപ്പോൾ ഒരു ഹിന്ദി സിനിമയുടെ പേര് ആണ് ഓർമ വരുന്നത്. ഇതുപോലെ ഒരു പ്രസിഡന്റ് ഫൊക്കാന ചരിത്രത്തിൽ ഇല്ല. ഇയാൾ അരുവന്ന വിചാരം. എവിടെ ഫൊക്കാന എക്സിക്യൂട്ടീവ്സ് ? ചേംബർ ഓഫ് കോമേഴ്‌സ്, നാമം തുടങ്ങി പല പഴയ വീഡിയോസ് ഫേസ്ബുക്കിൽ വന്നത് ഇപ്പോഴും ലൈവ് ആണ്.
vaayanakkaran 2020-03-22 10:57:10
വളരെ നല്ല ന്യൂസ്. മലയാളം പോലും നല്ലവണ്ണം സംസാരിക്കാൻ അറിയാത്തവനെയും, എവിടെ ചെന്നാലും പ്രശ്നങ്ങൾ ഉണ്ടാക്കുകയും കുളം കലക്കിയും ആയവനും കൂടി ഫൊക്കാന നശിപ്പിക്കും എന്നതിൽ സംശയമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക