Image

രൂപയക്ക് റെക്കൊര്‍ഡ് തകര്‍ച്ച; ഡോളറൊന്നിന് 55 രൂപ

Published on 21 May, 2012
രൂപയക്ക് റെക്കൊര്‍ഡ് തകര്‍ച്ച; ഡോളറൊന്നിന് 55 രൂപ
മുംബൈ: ഡോളറിനെതിരെ രൂപ അതിന്റെ എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ഡോളറൊന്നിന് 55 രൂപയെന്ന നിരക്കിലാണ് ഇപ്പോള്‍ വിപണിയില്‍ വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ വിനിമയ വിപണിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂപയുടെ ഇടിവ് തുടരുകയായിരുന്നു. വെള്ളിയാഴ്ച 54.91 എന്ന എല്ലാക്കാലത്തെയും കുറഞ്ഞ നിരക്കിലായിരുന്നു വിനിമയം അവസാനിപ്പിച്ചിരുന്നത്.

യൂറോപ്യന്‍ പ്രതിസന്ധി ഉയര്‍ത്തിവിട്ട ആശങ്കകളുടെ പശ്ചാത്തലത്തില്‍ സമ്പദ്‌വ്യവസ്ഥയില്‍ നിന്നും ഫണ്ടുകള്‍ പുറത്തേക്ക് ഒഴുകുന്നതാണ് ഇതിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡോളറിന്റെ വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലില്‍ ഇറക്കുമതിക്കാര്‍ വന്‍തോതില്‍ ഡോളറുകള്‍ വാങ്ങിക്കൂട്ടുന്നത് രൂപയുടെ മൂല്യമിടിയാന്‍ കാരണമായതായും വിലയിരുത്തപ്പെടുന്നുണ്ട്.

റിസര്‍വ് ബാങ്ക് പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ട് രൂപയുടെ മൂല്യം ഇടിയുന്നത് തടയുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടുവരുനന്തിനിടെയാണ് മൂല്യം വീണ്ടും ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക