Image

കോവിഡ് 19: മാസ്‌ക്കും, സോപ്പും വിതരണം ചെയ്ത് ബോധവല്‍ക്കരണവുമായി വിജയ് ഫാന്‍സ് അസോസിയേഷന്‍

Published on 21 March, 2020
കോവിഡ് 19: മാസ്‌ക്കും, സോപ്പും വിതരണം ചെയ്ത് ബോധവല്‍ക്കരണവുമായി വിജയ് ഫാന്‍സ് അസോസിയേഷന്‍

കോവിഡ് 19 ലോകം മുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ മാസ്‌ക്കുകളും സോപ്പുകളും വിതരണം ചെയ്ത് ബോധവല്‍ക്കരണവുമായി വിജയ് ഫാന്‍സ് അസോസിയേഷന്‍. ചെന്നൈയിലെ സോഷിഗനല്ലൂര്‍ എന്ന സ്ഥലത്താണ് വിജയ് മക്കള്‍ ഇയാക്കം അംഗങ്ങളാണ് ബോധവല്‍ക്കരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മാസ്‌ക്കുകളും സോപ്പുകളും, നിലവെമ്ബു കഷായങ്ങളുമടക്കമുള്ള വസ്തുക്കള്‍ ഇവര്‍ ജനങ്ങള്‍ക്ക് കൈമാറി. മറ്റ് താരങ്ങളുടെ ആരാധകരും ഇത്തരത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഇന്ത്യയില്‍ 271 ആളുകള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 267,462 പേര്‍ക്കാണ് ലോകത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 39 പേരാണ് തമിഴ്‌നാട്ടില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. 3,481 പേരാണ് വീട്ടില്‍ ഐസൊലേഷനിലുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക