Image

രോഗികള്‍ക്ക് സാന്ത്വനമേകി ഡാളസ്സിലെ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു

പി.പി.ചെറിയാന്‍ Published on 21 May, 2012
രോഗികള്‍ക്ക് സാന്ത്വനമേകി ഡാളസ്സിലെ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു
ഗാര്‍ലാന്റ്: ഡാളസ്-ഫോര്‍ട്ട് വര്‍ത്തിലെ പ്രായമായവരും, ഇന്‍ഷ്വറന്‍സ് ഇല്ലാത്തവരുമായ രോഗികള്‍ക്കു ആശ്വാസമേകി ഗാര്‍ലാന്റില്‍ ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂകേഷന്‍ സെന്ററും ഡാളസ് കേരള അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് വിജയകരമായി സമാപിച്ചു.

മെയ് 19 ശനിയാഴ്ച 8 മുതല്‍ ആരംഭിച്ച മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുവാനായി രാവിലെ മുതല്‍ തന്നെ അസ്സോസിയേഷന്‍ ഓഫീസു പരിസരത്ത് ഡാളസ് -ഫോര്‍ട്ട് വര്‍ത്ത് മേഖലകളില്‍ നിന്നും നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതിനോടനുബന്ധിച്ച് കാര്‍ട്ടര് ബ്ലഡ് സെന്ററുമായി സഹകരിച്ചു സംഘടിപ്പിച്ച രക്തദാനക്യാമ്പില്‍ രക്തദാനത്തിനായി യുവജനങ്ങളും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു.

ഐ. വര്‍ഗ്ഗീസ്, ചെറിയാന്‍ ചൂരനാട്, ജോര്‍ജ് ജോസഫ്, ബാബു. സി. മാത്യൂ, റോയ് കൊടുവത്ത് എന്നിവരുടെ നേതൃത്വത്തില്‍ അസ്സോസിയേഷന്‍ ഭാരവാഹികള്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുവാനെത്തിയവരെ ഹാര്‍ദവമായി സ്വീകരിച്ചു.

ഡോ. രാജീവ്, ഡോ. അംബികാ നായര്‍, ഡോ. മെറീന വെങ്കാലില്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു രോഗ നിര്‍ണ്ണയം നടത്തുകയും, ആവശ്യമായവര്‍ക്ക് മരുന്നിനുള്ള കുറിപ്പുകളും എഴുതി നല്‍കുകയും ചെയ്തു.

രോഗികളുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്കയക്കുന്നതിനും, രക്തസമ്മര്‍ദം പരിശോധിക്കുന്നതിനുമായി പീറ്റര്‍ നെറ്റോ, ഷെര്‍ലി കൊടുവത്ത് എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച നഴ്‌സുമാരും, ടെക്‌നീഷ്യന്മാരും സേവന സന്നദ്ധരായി രംഗത്തുണ്ടായിരുന്നു.
കേരള അസ്സോസിയേഷന്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള മെഡിക്കല്‍ ക്യാമ്പു പ്രവാസി മലയാളികള്‍ക്കു വലിയൊരു ആശ്വാസമാണ്. അസ്സോസിയേഷന്‍ പുതിയതായി വാങ്ങിയ കെട്ടിടം ആദ്യമായി സന്ദര്‍ശിക്കുന്നതിന് രോഗികളോടൊപ്പം കുടുംബാംഗങ്ങളും എത്തിചേര്‍ന്നിരുന്നു.

സൈമണ്‍ ജേക്കബ്, ടോമി നെല്ലുവേലില്‍, ഷിബു. കെ. ജോണ്‍, മാത്യൂ. ടി. നൈനാന്‍, ജോയ് ആന്റണി, പി.പി. സൈമണ്‍, പി.ടി. സെബാസ്റ്റ്യന്‍, രാജന്‍ മേപ്പുറം, രാജന്‍ ഐസക്ക്, ഡേവിസ് മുണ്ടല്‍ മാണി, തോമസ് വര്‍ഗ്ഗീസ്, മൈക്കിള്‍ മത്തായി എന്നിവരുടെ സേവനം മെഡിക്കല്‍ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് സഹായിച്ചതായി സെക്രട്ടറി ബാബു സി. മാത്യൂ. പറഞ്ഞു. ഡാളസ്സില്‍ നിരവധി സംഘടനകളും, ദേവാലയങ്ങളും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റെ മെഡിക്കല്‍ ക്യാമ്പ് ഇതില്‍ നിന്നൊക്കെ വ്യത്യസ്തത പുലര്‍ത്തുന്നു.
രോഗികള്‍ക്ക് സാന്ത്വനമേകി ഡാളസ്സിലെ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു
രോഗികള്‍ക്ക് സാന്ത്വനമേകി ഡാളസ്സിലെ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു
രോഗികള്‍ക്ക് സാന്ത്വനമേകി ഡാളസ്സിലെ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു
രോഗികള്‍ക്ക് സാന്ത്വനമേകി ഡാളസ്സിലെ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു
രോഗികള്‍ക്ക് സാന്ത്വനമേകി ഡാളസ്സിലെ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു
രോഗികള്‍ക്ക് സാന്ത്വനമേകി ഡാളസ്സിലെ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു
രോഗികള്‍ക്ക് സാന്ത്വനമേകി ഡാളസ്സിലെ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക