Image

'കയ്യില്‍ കഥയുണ്ടോ? ഇങ്ങോട്ട് അയച്ചോളൂ, കിടിലന്‍ ആണെങ്കില്‍ സിനിമയാക്കാം'; ജൂഡ് ആന്റണി

Published on 21 March, 2020
'കയ്യില്‍ കഥയുണ്ടോ? ഇങ്ങോട്ട് അയച്ചോളൂ, കിടിലന്‍ ആണെങ്കില്‍ സിനിമയാക്കാം'; ജൂഡ് ആന്റണി

കൊറോണ പടര്‍ന്നു പിടിച്ചതോടെ രാജ്യത്തെ സിനിമ ഷൂട്ടിങ്ങുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടന്നതോടെ നിരവധി പേര്‍ ഇപ്പോള്‍ വീടിനുള്ളില്‍ കഴിച്ചുകൂട്ടുകയാണ്. ഇപ്പോള്‍ വീട്ടില്‍ ബോര്‍ അടിച്ച്‌ ഇരിക്കുന്ന സിനിമ ഭ്രാന്തന്മാര്‍ക്കായി ഒരു പ്ലാന്‍ മുന്നോട്ടുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. നിങ്ങളുടെ മനസില്‍ തോന്നുന്ന കഥകള്‍ എഴുതി അയച്ചോളൂ എന്നും കിടിലം ആണെങ്കില്‍ സിനിമയാക്കാമെന്നുമാണ് ജൂഡ് ഫേയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.


കഥകള്‍ അയക്കേണ്ട മെയില്‍ ഐഡിയും നല്‍കിയിട്ടുണ്ട്. പോസിറ്റീവും നെ​ഗറ്റീവുമായ നിരവധി കമന്റുകള്‍ പോസ്റ്റിന് ലഭിക്കുന്നുണ്ട്. മികച്ച കഥയാണെങ്കില്‍ അത് നിങ്ങള്‍ അടിച്ചു മാറ്റി സിനിമയാക്കില്ലേ എന്നാണ് ചിലരുടെ ചോദ്യം. എന്നാല്‍ ജൂഡ് ഇതിനോടെല്ലാം പോസ്റ്റീവായാണ് പ്രതികരിച്ചത്. കഥ അയച്ചത് തെളിവാണെന്നും പോസിറ്റീവായി കാണാനുമായിരുന്നു കമന്റ്.


ജൂഡിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്

വീട്ടില്‍ ചുമ്മാ ഇരിക്കുന്ന സിനിമ സ്വപ്നം കാണുന്നവര്‍ക്കും എനിക്കും ഒരു എന്റര്‍ടൈന്‍മെന്റ്. ഒരു കുഞ്ഞു ഐഡിയ . നിങ്ങളുടെ മനസ്സില്‍ തോന്നുന്ന അല്ലെങ്കില്‍ പണ്ടെപ്പോഴോ തോന്നിയ കഥകള്‍ കുത്തി കുറിച്ച്‌ (സമയമെടുത്ത് മതി, കാരണം സമയം ഇഷ്ടം പോലെ ഉണ്ടല്ലോ ), ഇങ്ങോട്ടു അയച്ചോ . ഞാന്‍ കുത്തിയിരുന്ന് വായിച്ചോളാ. കിടിലം കഥയാണേ നമുക്ക് സിനിമയാക്കാന്നെ.
ഫോട്ടോ ഒക്കെ അയച്ചു വെറുപ്പിക്കരുതെന്നു അഭ്യര്‍ത്ഥിക്കുന്നു ☺️

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക