Image

നിങ്ങളേയും വൈറസ് കീഴടക്കാം; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

Published on 21 March, 2020
നിങ്ങളേയും വൈറസ് കീഴടക്കാം; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ജനീവ: കൊറോണ വൈറസ് യുവാക്കളേയും ബാധിക്കാമെന്നും ജീവന്‍ അപകടത്തിലാക്കാമെന്നും അതിനാല്‍ പ്രായം ചെന്നവരും അനാരോഗ്യമുള്ളവരുമുള്‍പ്പെടെ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. 


വിരുന്നില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയതിന് തൊട്ടു പിന്നാലെയാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.


'പ്രായമുള്ളവരിലാണ് സാധ്യത കൂടുതലെങ്കിലും യുവാക്കളും കുട്ടികളും വൈറസ് ബാധയില്‍ നിന്ന് സുരക്ഷിതരല്ല. ലോകത്താകമാനം നിരീക്ഷണത്തിലുള്ളതും വൈറസ് ബാധ ഗുരുതരമായതുമായവരില്‍ ഭൂരിഭാഗം 50 വയസിന് താഴെയുള്ളവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 


രണ്ടു ലക്ഷത്തിലധികം പേര്‍ രോഗബാധിതരാണെന്നതും പതിനായിരത്തിലധികം പേര്‍ മരിച്ചതും ചരിത്രത്തിലെ ദുഃഖകരമായ പ്രധാനസംഭവമാണ്'. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ജനറല്‍ തെദ്രോസ് അദനോം ഗുട്ടറോസസ് പറഞ്ഞു.


'നിങ്ങള്‍ക്ക് നല്‍കാന്‍ എനിക്കൊരു സന്ദേശമുണ്ട്. നിങ്ങള്‍ അജയ്യരല്ല. നിങ്ങളേയും വൈറസ് കീഴടക്കാം. ദിവസങ്ങളോളം ആശുപത്രിയയില്‍ തളച്ചിടാനോ ജീവന്‍ നഷ്ടപ്പെടുത്താനോ ഈ വൈറസിന് കഴിയും. ഒരു പക്ഷെ നിങ്ങളെ ബാധിച്ചില്ലെങ്കിലും മറ്റൊരാളുടെ മരണത്തിന് നിങ്ങള്‍ കാരണമായേക്കാം. അതിനാല്‍ എവിടെയൊക്കെ സഞ്ചരിക്കണമെന്ന് തീരുമാനമെടുക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്.


കൊറോണവൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്ന് പുതിയ കേസുകളൊന്നും വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്യാത്തത് ഈ കഠിനമായ പ്രതിസന്ധിയെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള പ്രത്യാശ നല്‍കുന്നു'. തെദ്രോസ് പറഞ്ഞു. ദുര്‍ബലമായ ആരോഗ്യാന്തരീക്ഷമുള്ള രാജ്യങ്ങളില്‍ വൈറസ് വ്യാപനം കനത്ത ആഘാതം സൃഷ്ടിച്ചേക്കാമെന്നും അത്തരം രാജ്യങ്ങളെ കുറിച്ചാണ് ഇപ്പോള്‍ ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.


പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഊര്‍ജിതമാക്കുന്നതിനും ലോകാരോഗ്യസംഘടനയ്ക്ക് സഹായം നല്‍കാമെന്ന് ചൈന വാഗ്ദാനം നല്‍കിയതായി തെദ്രോസ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരേയും മറ്റത്യാവശ്യ മെഡിക്കല്‍ സാമഗ്രികളും കപ്പല്‍ മാര്‍ഗം എത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വ്യോമമാര്‍ഗമുള്ള ഗതാഗതം നിലച്ചതിനാല്‍ ആരോഗ്യപ്രവര്‍ത്തകരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുന്നതായി ലോകാരോഗ്യസംഘടനയുടെ അത്യാഹിതവിഭാഗത്തിന്റെ തലവന്‍ ഡോ. മൈക്ക് റയാന്‍ പറഞ്ഞു. വൈറസ് ടെസ്റ്റ് നടത്താനാവശ്യമായ സംവിധാനം ലോകാരോഗ്യസംഘടന ഒരുക്കിയതായും ഡോ. മൈക്ക് അറിയിച്ചു.

You are not invincible against COVID-19: WHO tells youth

Geneva, March 21 (IANS) Tedros Adhanom Ghebreyesus, Director-General of the World Health Organization (WHO), warned young people that they were "not invincible" against the coronavirus pandemic.

"Today I have a message for young people: You are not invincible," the WHO chief said at a live-streamed press conference on Friday in Geneva, hours before the organization reported that the number of infections worldwide climbed in the last 24 hours by roughly 25,000 to 234,073.

Fatalities increased by around 800 on Thursday to 9,840.

"This virus could put you in the hospital for weeks or even kill you," Ghebreyesus said.

"Even if you don't get sick, the choices you make about where you go could be the difference between life and death for someone else."

Ghebreyesus said that self-restraint could save lives.

"Solidarity is the key to defeating COVID-19. Solidarity between countries but also between age groups," he added.

"Every loss of life is a tragedy. It is also a motivation to double down and do everything we can to stop transmission and save lives."

The head of the WHO acknowledged that the drop in coronavirus cases in China was good news for all countries.

"Yesterday, Wuhan reported no new cases for the first time since the outbreak started. Wuhan provides hope for the rest of the world," he added.

"Of course we must exercise caution. The situation can reverse but the experience of cities and countries that have pushed back this virus gives hope and courage."

During his speech, Ghebreyesus said health authorities were learning more about the virus day by day.

"One of the things we are learning is that although older people are the hardest-hit and younger people are not spared," he added.

He continued that the experience of many countries had proved that many patients under 50 who are infected "required hospitalization".

Ghebreyesus recommended anyone under lockdown to maintain healthy habits, such as not smoking, doing exercise and, if they are still allowed to go out, taking walks while keeping a distance with others.

He added that citizens must only trust reliable information regarding coronavirus figures and possible treatments.

"COVID-19 is taking so much from us, but it's also giving us something special: the opportunity to come together as one humanity, to work together, to learn together and to grow together," he said.

COVID-19 virus stays for 3 days on plastic, stainless steel

Los Angeles, March 21 (IANS) The virus that causes COVID-19 remains for several hours to days on surfaces and in aerosols -- detectable for up to three hours in aerosols, up to four hours on copper, up to 24 hours on cardboard and up to two to three days on plastic and stainless steel, a new study has claimed.


People may acquire the coronavirus through the air and after touching contaminated objects and this is the reason new cases are soaring globally.

"This virus is quite transmissible through relatively casual contact, making this pathogen very hard to contain," said James Lloyd-Smith, co-author and professor of ecology and evolutionary biology at University of California-Los Angeles.

"If you're touching items that someone else has recently handled, be aware they could be contaminated and wash your hands," he said in a paper published in the New England Journal of Medicine.

The study attempted to mimic the virus being deposited onto everyday surfaces in a household or hospital setting by an infected person through coughing or touching objects, for example.

The scientists then investigated how long the virus remained infectious on these surfaces.

In February, Lloyd-Smith and colleagues reported in the journal eLife that screening travellers for COVID-19 is not very effective.

People infected with the virus -- officially named SARS-CoV-2 -- may be spreading the virus without knowing they have it or before symptoms appear.

The biology and epidemiology of the virus make infection extremely difficult to detect in its early stages because the majority of cases show no symptoms for five days or longer after exposure.

"Many people won't have developed symptoms yet," Lloyd-Smith said. "Based on our earlier analysis of flu pandemic data, many people may not choose to disclose if they do know".

Avoid close contact with people who are sick,avoid touching your eyes, nose and mouth, stay home when you are sick, cover coughs or sneezes with a tissue, and dispose of the tissue in the trash.

Clean and disinfect frequently touched objects and surfaces using a household cleaning spray or wipe, said researchers.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക