Image

പ്രയര്‍ലൈന്‍ന്റെ നാലാമത് കോണ്‍ഫറന്‍സ് മെയ് 24 മുതല്‍ 27വരെ ബോസ്റ്റണില്‍

സതീഷ് പത്മനാഭന്‍ Published on 21 May, 2012
പ്രയര്‍ലൈന്‍ന്റെ നാലാമത് കോണ്‍ഫറന്‍സ് മെയ് 24 മുതല്‍ 27വരെ ബോസ്റ്റണില്‍
ബോസ്റ്റണ്‍ : അമേരിക്കയിലെയും, ലോകത്തിന്റെ നാനാഭാഗങ്ങളിലെയും വിശ്വാസികളെ ടെലിഫോണ്‍ ശൃംഖല വഴി ബന്ധപ്പെടുത്തിക്കൊണ്ട് നടക്കുന്ന പ്രാര്‍ത്ഥനാ സര്‍വ്വീസായ "പ്രയര്‍ലൈന്‍" ന്റെ നാലാമത് കോണ്‍ഫറന്‍സ് ഈ വരുന്ന (മെയ് 24,25,26,27) തീയതികളില്‍ ബോസ്റ്റണിലുള്ള ഇന്റര്‍നാഷണല്‍ ചര്‍ച്ച് ഓഫ് ഗോഡ് ദേവാലയത്തില്‍ നടക്കും.

അനുഗ്രഹീത ദൈവദാസന്‍മാരും ദൈവദാസിമാരും വചനം സംസാരിക്കും.

“ഞാന്‍ വേഗം വരുന്നു. നിന്റെ കിരീടം ആരും എടുക്കാതിരിക്കുവാന്‍ തക്കവണ്ണം നിനക്കുള്ളത് പിടിച്ചുകൊള്ളുക. ജയിക്കുന്നവനെ ഞാന്‍ എന്റെ ആലയത്തില്‍ ഒരു തൂണാക്കും.”

എന്നാണ് കോണ്‍ഫന്‍സ് തീം(Rev 3:11) തുടക്കത്തില്‍ മലയാളത്തില്‍ തുടങ്ങിയ പ്രയര്‍ലൈന്‍ ഇന്ന് ഇംഗീഷ്, സ്പാനിഷ്, തമിഴ്, തെലിഗ്, എന്നീ ഭാഷകളില്‍ ലഭ്യമാണ്. തല്‍സമയം സംപ്രേഷണം"www.intlcog.org" ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ഡോക്ടര്‍ ദാനിയേല്‍ രാജന്‍ & സൂസന്‍ ജോര്‍ജ്
978-257-2533,978-257-2423

പ്രയര്‍ലൈന്‍ന്റെ നാലാമത് കോണ്‍ഫറന്‍സ് മെയ് 24 മുതല്‍ 27വരെ ബോസ്റ്റണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക