Image

നിര്‍ഭയക്കു നീതി കിട്ടിയോ? പരിഷ്കൃത സമൂഹത്തിനു ചേർന്ന വിധിയോ ഇത്? (ജോസഫ് ജോണ്‍)

ജോസഫ് ജോണ്‍ Published on 21 March, 2020
 നിര്‍ഭയക്കു നീതി കിട്ടിയോ? പരിഷ്കൃത സമൂഹത്തിനു ചേർന്ന വിധിയോ ഇത്? (ജോസഫ് ജോണ്‍)
നിര്‍ഭയക്കു നീതി കിട്ടണമെങ്കില്‍ രാജ്യത്തു ഒരു പീഡനകേസുപോലും പുതുതായി റിപ്പോര്‍ട്ട് ചെയ്യാതിരിക്കണം. പക്ഷെ കണക്കുകള്‍ അങ്ങനെയല്ല നമ്മോടുപറയുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി പോലും നിര്‍ഭയക്കു നീതി കിട്ടിയെന്നു പറഞ്ഞാശ്വസിക്കുന്നു.

പാട്ടുപാടിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു ഡല്‍ഹിയില്‍ ജനങ്ങള്‍ വിധിയെ ആഘോഷിക്കുന്നു. നിര്‍ഭയുടെ അമ്മയുടെ വാക്കുകള്‍ ഒരു അമ്മയുടെ വേദനയുടെ പശ്ചാത്തലത്തില്‍ ഒരുപക്ഷെ ന്യായീകരിക്കാം. പക്ഷെ ഒരു സംസ്‌കൃത സമൂഹത്തിനു ചേര്‍ന്നതാണ് ഈ വിധിയെന്നു ഞാന്‍ കരുതുന്നില്ല. മറിച്ചൊരു അഭിപ്രായം ഉള്ളവര്‍ ഉണ്ടാകുമെന്നറിയാം.

ഇത്തരം വിധികള്‍ സമൂഹത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ടുവരും എന്നു ഞാന്‍ കരുതുന്നില്ല. മോശം സ്ത്രീ സുരക്ഷയില്‍ ഇന്ത്യ ലോകത്തു നാലാം സ്ഥാനത്താണ്. 2011 ല്‍ മാത്രം 26000 പീഡന കേസുകളാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. അതിലും എത്രയോ ഇരട്ടിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍.

കഴിഞ്ഞുപോയ എട്ടു വര്‍ഷങ്ങളില്‍ ആ സംഖ്യയും ആനുപാതികമായി ഉയര്‍ന്നിട്ടുണ്ടാകുമല്ലോ? കഴിഞ്ഞ ദിവസം പോലും കാസര്‍കോട്ടു സ്‌കൂള്‍ കുട്ടിയെ ശുചിമുറിയില്‍ ഒരു അദ്ധ്യാപകന്‍ പീഡിപ്പിച്ചു എന്ന വാര്‍ത്ത നാം കേട്ടതേയുള്ളൂ. നാം ഭാരതീയര്‍ എല്ലാറ്റിനെയും വികാരപരമായിട്ടാണ് നോക്കി കാണുന്നത്. അതുകൊണ്ടു തന്നെയാണല്ലോ മതത്തിനും അതിലെ ആചാരങ്ങള്‍ക്കുമായി കൊല്ലാനും ചാകാനും പോലും നാം തയ്യാറാകുന്നത്.

സൗദി അറേബ്യപോലെയുള്ള രാജ്യങ്ങള്‍ ഈ വിഷയങ്ങളില്‍ കൈക്കൊള്ളുന്ന പ്രാകൃത നിയമങ്ങള്‍ സാംസ്‌കാരിക ഔന്നത്യം അവകാശപ്പെടുന്ന നമുക്ക് ഭൂഷണമല്ല. ബോധവല്‍ക്കരണത്തിന്റെയും അതിലൂടെ സാമൂഹിക സഭ്യതയുടെയും അഭാവം ഇത്തരം വിഷയങ്ങളെ പര്‍വ്വതീകരിക്കുന്നു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ അടുത്തു ഇടപഴകാന്‍ യാഥാസ്ഥിതികമായ നമ്മുടെ പഴഞ്ചന്‍ ചിന്തകള്‍ ഇപ്പോഴും അനുവദിക്കാറില്ല. സെക്‌സിനെ ഇന്ത്യയില്‍ ഇപ്പോഴും ഒരു പാപമായി മതങ്ങള്‍ ചിത്രീകരിക്കുന്നു. അജന്തയും എല്ലോറയും ഒക്കെ കാലങ്ങളായി നമ്മോടു പറയാതെ പറയുന്ന ഒരു ലൈംഗീക സംസ്‌കാരമുണ്ട്.

വാത്സ്യായന മഹര്‍ഷി രചിച്ച കാമസൂത്രം പലരും കരുതുന്നതുപോലെ സെക്‌സിനെ പ്രൊമോട്ട് ചെയ്യുന്ന ഒരു ഗ്രന്ഥമല്ല മറിച്ചു സെക്‌സിന്റെ വിവിധങ്ങളായ തലങ്ങളെ അത് പ്രതിപാദിക്കുന്നു. അതില്‍ പറയുന്ന 7 അധികരണങ്ങള്‍ ശ്രദ്ധയോടെ വായിച്ചാല്‍ വളര്‍ന്നുവരുന്ന തലമുറക്കു സെക്‌സിനെക്കുറിച്ചുള്ള ധാരണകളില്‍ സാരമായ മാറ്റം സംഭവിക്കാം.

ബയോളജി ക്ലാസ്സിലെ ശാരീരികാവയവങ്ങളും അതിന്റെ ഘടനയും എന്ന പാഠം പോലും പഠിപ്പിക്കുവാന്‍ നമ്മുടെ അദ്ധ്യാപകര്‍ തയ്യാറാവുന്നില്ല. പിന്നെയല്ലേ അവര്‍ കാമസൂത്രം പഠിപ്പിക്കുക. അങ്ങനെയൊരു സമൂഹത്തില്‍ ഇത്തരം പീഡനങ്ങളുടെ തുടര്‍ക്കഥകള്‍ നാം കേട്ടുകൊണ്ടേയിരിക്കും.

കൊറോണവന്നു നിരപരാധികളായ ആയിരങ്ങള്‍ മരിക്കുമ്പോള്‍ ഈ നാലുജീവനുകള്‍ നമ്മുടെ ഇരുണ്ട സംസ്‌കാരത്തിന്റെ പ്രതീകങ്ങളായി നമ്മെ നോക്കി പല്ലിളിക്കുക തന്നെ ചെയ്യും. തൂക്കുമരണം ഒരു സംസ്‌കൃത സമൂഹത്തിനു ഭൂഷണമല്ല. അതുകൊണ്ടുതന്നെ നിര്‍ഭയക്കു നീതി കിട്ടിയെന്നു വിശ്വസിക്കാനും എനിക്കാവില്ല.

കഴിഞ്ഞ 27 വര്‍ഷമായി സിസ്റ്റര്‍ അഭയുടെ ഘാതകര്‍ നിയമങ്ങളെ ആള്‍ബലം കൊണ്ടും പണത്തിന്റെ സ്വാധീനം കൊണ്ടും കീശയിലാക്കി നമ്മുടെ മുന്നില്‍ അവാര്‍ഡുകള്‍വരെ വാങ്ങി ഞെളിഞ്ഞു നടക്കുമ്പോള്‍ നാം നമ്മോടുതന്നെ വല്ല മറുഭാഷയും പറഞ്ഞു സ്വയം ആശ്വസിക്കുകയെ നിര്‍വാഹമുള്ളൂ

 നിര്‍ഭയക്കു നീതി കിട്ടിയോ? പരിഷ്കൃത സമൂഹത്തിനു ചേർന്ന വിധിയോ ഇത്? (ജോസഫ് ജോണ്‍) നിര്‍ഭയക്കു നീതി കിട്ടിയോ? പരിഷ്കൃത സമൂഹത്തിനു ചേർന്ന വിധിയോ ഇത്? (ജോസഫ് ജോണ്‍)
Join WhatsApp News
RAPE PREVENTION.COM 2020-03-21 10:16:30
Violence against women We are seeing alarming rates of violence against women in India. Sadly, in most cases, the perpertrators are men. Until the day we say enough is enough and start handling the perpertrator in the language they understand and stop expressing our anger in social media. These people will continue. These individuals give a bad name to the entire male population. There needs to be enough strict laws to punish and in some cases, SAVE them for a purpose which will be detailed later.Now, the existing punishment does not seem to curtail the problem. Remember, not long ago, a veterinary lady doctor was assaulted and killed (This is not to bring back painful memories but to establish steps that everybody be familiar with) The men involved are fairly young and healthy. Their punishment should send a chilling message to anyone trying to commit this sort of crime. NEVER AGAIN.In this situation, the police acted very foolishly. The bastards were shot and killed. What an easy way to confront a problem! I am going to lay out some plans to stop and eradicate this problem altogether. It may be a pipe-dream. But, unless we try, we won’t know the impact. So, let us address this issue step by step: 1. We need to educate the public about the consequences of crimes. Education, in this matte ,is very important. . People need to understand what is in-store for them . Ignorance has no place today. 2.Everybody has a responsibility to use commonsense. This can include, but not limited, to the following:Travel when it is safe, try not to be alone, choose daytime if possible and be familiar with the place of your visit, let the family members know your location and the expected time of return when possible. etc. etc. Let us talk about the perpertrators. As I said earlier, These are healthy men. They should never be allowed to” father” a child because it will be an insult to the child. So let us look at their primary organ. It has only two functions. After the following procedure,They will be left with only one function. This is a medical procedure called “PENECTOMY”. Sounds cruel? Talk to some of the family members of the victim. When they choose to be bad, they are relinquishing their rights to be FREE.. From this point on, the state (government) own them. They volunteered themselves to be the HUMAN ORGAN BANK. (This is a made up name). The state should feed them well until their last organ is harvested. Oh, mandatory donation of blood, at an allowable period, is a requirement. Let us talk about the recipients: (They shall never have any criminal records in their resume). Their priorities are determined on a “first come first serve basis” from a national database which should be kept open to the public. Checks and balances must be maintained regularly. Shall we give it a try? (CHANGES WILL NOT HAPPEN OVERNIGHT BUT OVER TIME
josecheripuram 2020-03-22 06:00:04
There is a direct effect on crime against punishment.The question is What is the punishment?Death penalty cannot be reversed if wrongly convicted.People coming from broken family has behavioral&criminal minds.To eliminate these problems,we have to start from the very root,the family,the childhood.Who cares about Children?When they grow up to be criminal there is no use of trying to correct them,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക