Image

ടി.പി ചന്ദ്രശേഖരന്‍ വധത്തിനെതിരെ പ്രതികരണവുമായി മോഹന്‍ലാല്‍.

Published on 21 May, 2012
ടി.പി ചന്ദ്രശേഖരന്‍ വധത്തിനെതിരെ പ്രതികരണവുമായി മോഹന്‍ലാല്‍.
തന്റെ 52ാമത് പിറന്നാള്‍ ദിനത്തില്‍ തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത 'ഓര്‍മയില്‍ രണ്ട് അമ്മമാര്‍'എന്ന തലക്കെട്ടില്‍ വന്നിരിക്കുന്ന കുറിപ്പില്‍ രോഗബാധിതയായി കിടക്കുന്ന തന്റെ അമ്മയെ കുറിച്ചും മകന്റെ വേര്‍പാടില്‍ മനംനൊന്തിരിക്കുന്ന ചന്ദ്രശേഖരന്റെ അമ്മയെകുറിച്ചും പറഞ്ഞിരിക്കുന്നു.

തന്റെജീവിതയാത്രയില്‍ 52 നാഴികക്കല്ലുകള്‍ പിന്നിട്ടതിന്റെ സന്തോഷം അനുഭവിക്കാനാവുന്നില്ലെന്ന വിഷമത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്. 'ഈ വര്‍ഷം എന്റെ പിറന്നാളിന് മുകളില്‍ നിറയെ സങ്കടത്തിന്റെ മഴക്കാറുകള്‍ മൂടിയിരിക്കുന്നു. രണ്ട് അമ്മമാരെ കുറിച്ചുള്ള ഓര്‍മകള്‍ ആ മൂടലുകള്‍ക്കിടയില്‍ വിങ്ങി നില്‍ക്കുന്നു...' ഇങ്ങിനെ തുടങ്ങുന്ന വരികളില്‍ കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്നവര്‍ പൊറുക്കുന്ന കേരളത്തില്‍ ജീവിക്കുന്നതിന്റെ വേവലാതികള്‍ നിറഞ്ഞു നില്‍ക്കുന്നു.

'എനിക്കൊന്ന് നോവുമ്പോള്‍ എന്റെ അമ്മയുടെ മനസ്സു പിടക്കുന്നത് ഞാന്‍ തൊട്ടറിഞ്ഞിട്ടുണ്ട്. അപ്പോള്‍ കൊത്തി നുറുക്കപ്പെട്ട മകനെയോര്‍ത്തിരിക്കുന്ന ആ അമ്മയുടെ മനസ്സിലെ സങ്കടക്കടലും എനിക്ക് തൊട്ടറിയാന്‍ സാധിക്കും. കണ്ണീരിന്റെ കടലില്‍ എന്റെ ജന്മദിന ആഹ്ലാദങ്ങള്‍ മുങ്ങിപ്പോകുന്നു.
ടി.പി.ചന്ദ്രശേഖരനെ നേരിട്ട് പരിചയമില്ല. പക്ഷേ അദ്ദേഹത്തിന് എന്റെ പ്രായമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഏകദേശം എന്റെ അമ്മയുടെ പ്രായമായിരിക്കും ആ അമ്മയ്ക്കും. രാഷ്ട്രീയം പറയുന്നില്ലെങ്കിലും കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ തന്നെ മടി തോന്നുന്നുവെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
ടി.പി ചന്ദ്രശേഖരന്‍ വധത്തിനെതിരെ പ്രതികരണവുമായി മോഹന്‍ലാല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക