Image

ടെക്‌സസില്‍ സ്‌ക്കൂളുകളും ഭക്ഷണശാലകളും ജിംനേഷ്യങ്ങളും ബാറുകളും അടയ്ക്കുവാന്‍ ഗവര്‍ണ്ണര്‍ ഉത്തരവിട്ടു (എബ്രഹാം തോമസ്)

എബ്രഹാം തോമസ് Published on 21 March, 2020
ടെക്‌സസില്‍ സ്‌ക്കൂളുകളും ഭക്ഷണശാലകളും ജിംനേഷ്യങ്ങളും ബാറുകളും അടയ്ക്കുവാന്‍ ഗവര്‍ണ്ണര്‍ ഉത്തരവിട്ടു (എബ്രഹാം തോമസ്)
ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് സംസ്ഥാനത്തെ സ്‌ക്കൂളുകളും റെസ്‌റ്റോറന്റുകളിലെ ഡൈനിംഗ് ഏരിയകളും ജിംനേഷ്യങ്ങളും ബാറുകളും ശനിയാഴ്ച രാവിലെ മുതല്‍ ഏപ്രില്‍ 3 വരെ താല്‍ക്കാലികമായി അറിയിച്ചു ക്യാപിറ്റോള്‍ ഹില്ലില്‍ നിന്ന് ടെലിവൈസ് ചെയ്ത അറിയിപ്പുണ്ടായി. ആബട്ടിന്റെ ഈ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ആവശ്യമെന്നു കണ്ടാല്‍ ഏപ്രില്‍ 3 ന് ശേഷവും നീട്ടിയേക്കും എന്നും അറിയിച്ചു.

സാമൂഹ്യ ഒത്തുചേരലുകള്‍ പത്തുപേരില്‍ കൂടുരുത്, നേഴ്‌സിംഗ് ഹോമുകളിലും റിട്ടയര്‍മെന്റ് സെന്ററുകളിലും ക്രിട്ടിക്കല്‍ അസിസ്റ്റന്‍സില്ലാതെ സന്ദര്‍ശകര്‍ എത്തരുത് എന്നും ഓര്‍ഡറില്‍ പറയുന്നു. റെസ്റ്റോറന്റുകളില്‍ നിന്ന് ടുഗോ ഓര്‍ഡറായോ ഡെലിവറി ഓര്‍ഡറായോ ഭക്ഷണം വാങ്ങാം. ഈ ഓര്‍ഡറുകള്‍ക്കൊപ്പം മദ്യവും വാങ്ങുന്നതിന് വിലക്കില്ല.

സ്‌ക്കൂളുകള്‍ താല്‍ക്കാലികമായി അടയ്ക്കുകയാണെങ്കിലും സൂപ്രണ്ടുമാര്‍ സ്റ്റേറ്റ് അധികാരികളുമായി യോജിച്ച് ഓണ്‍ലൈനോ മറ്റ് സംവിധാനത്തിലോ ഉള്ള പഠന സാമഗ്രികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കുവാന്‍ സഹായിക്കണം.
ഇതൊരു ഷെല്‍ട്ടര്‍ ഇന്‍ പ്ലെയിസ് ഓര്‍ഡര്‍ അല്ലെന്നും ജനങ്ങള്‍ ആവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് സ്‌റഅറോറുകളിലോ ബാങ്കുകളിലോ പാര്‍ക്കുകളിലോ പോകുന്നതിന് വിലക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഓഫീസുകളും ജോലി സ്ഥലങ്ങളും തുറന്ന് പ്രവര്‍ത്തിക്കാം. പക്ഷേ കഴിയുന്നിടത്തോളം ജോലിക്കാര്‍ വീട്ടിലിരുന്ന് പണിയെടുക്കണം.
താന്‍ സ്വയം കഴിയുന്നത്രയും യാത്രകള്‍ ഒഴിവാക്കുകയാണെന്ന് ആബട്ട് പറഞ്ഞു. വൈറസ് പടരാതിരിക്കുവാന്‍ മുന്‍കരുതലായി ആണ് ഇത്. ടൗണ്‍ഹാള്‍ സന്ദേശത്തില്‍ താന്‍ ടെസ്റ്റഅ ചെയ്ത് വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചുവെന്നും ആബട്ട് വ്യക്തമാക്കി. തന്റെ ഓര്‍ഡര്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് നടപ്പാക്കാന്‍ കഴിയും. ടെക്‌സസ് ആല്‍ക്കഹോളിക് ബിവറേജ് കമ്മീഷന്‍ ഓര്‍ഡര്‍ ലംഘിച്ച് മദ്യം നല്‍കിയാല്‍ നടപടി എടുക്കും.

സംസ്‌കാര ചടങ്ങുകളും ആരാധനാലയങ്ങളിലെ സര്‍വീസും ഓര്‍ഡര്‍ പാലിച്ച് നിര്‍ബാധം നടത്താനാവുന്നതാണ്. എന്നാല്‍ സംസ്‌ക്കാര ചടങ്ങുകള്‍ കഴിയുന്നതും ലളിതമാക്കുകയും ദുഃഖാര്‍ത്തരായ ബന്ധുമിത്രാദികള്‍ക്ക് പ്രത്യേകം പ്രത്യേകം സംഘം ഒരുക്കുകയും അല്ലെങ്കില്‍ ചടങ്ങുകള്‍ ഓണ്‍ലൈനില്‍ ദര്‍ശിക്കുവാന്‍ സംവിധാനം ഒരുക്കുകയോ വേണം.

സംസ്ഥാനത്തിന് വളരെവേഗം സുഗമമായി രോഗം ഉണ്ടെന്ന് സംശയിക്കുന്നവരെ ക്വാരന്റൈന്‍ ചെയ്യാന്‍ കഴിയും. ടെക്‌സസ് ഡിപ്പാര്‍ട്ടുമെന്റ് സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസസ് പബ്ലിക് ഹെല്‍ത്ത് ഡിസാസ്റ്റര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തിന് ഈ അധികാരം ലഭിച്ചിട്ടുണ്ട്. ഇതിനു മുമ്പ് 1901 ല്‍ വസൂരി പടര്‍ന്നു പിടിച്ചപ്പോഴാണ് സ്്‌റ്റേറ്റിന് ഈ അധികാരം ഉണ്ടായിരുന്നത്.

ഈ നടപടികള്‍ കൊവിഡ്-19 പകരാതിരിക്കുവാനുള്ള ഉചിതമായ നീക്കമാണെന്ന് ഡിഎസ്എച്ച് എസ് കമ്മീഷ്ണര്‍ ജോണ്‍ ഹെല്ലര്‍ സ്‌റ്റെല്ലഡ്ട് പറഞ്ഞു. ഇതിന് മുമ്പ് ഗവര്‍ണ്ണര്‍ മേയര്‍മാര്‍ക്കും കൗണ്ടി, സ്‌ക്കൂള്‍ ബോര്‍ഡുകള്‍ക്കും നടപടികള്‍ എടുക്കുവാനുള്ള അധികാരം നല്‍കിയിരുന്നു. ഇപ്പോള്‍ ടെക്‌സസിലെ ധാരാളം കൗണ്ടികളില്‍ നിന്ന് രോഗബാധയുടെ പുതിയ കേസുകള്‍ ദിനംപ്രതി റിപ്പോര്‍ട്ടു ചെയ്യുകയാണ്. ഈ പശ്ചാത്തലത്തിലാണ് ടെക്‌സസ് സംസ്ഥാനത്തെ മുഴുവന്‍ ബാധിക്കുന്ന നടപടികളുമായി ഗവര്‍ണ്ണര്‍ മുന്നോട്ടു വന്നത്.

ആബട്ടിന്റെ ആദ്യ ഓര്‍ഡറിന്റെ വ്യാഖ്യാനം ഉണ്ടായത് മദ്യം വാങ്ങാനാവില്ല എന്നായിരുന്നു. എന്നാല്‍ സ്‌റ്റേറ്റ് ഓഫ് ടെക്‌സസ് റീട്ടെയിലര്‍മാരെയും റെസ്റ്റോറന്റുകളെയും അവരുടെ ജീവനക്കാരെയും സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ് എന്നറിയിച്ച് ഗവര്‍ണ്ണര്‍ നല്‍കിയ വിശദീകരണത്തില്‍ ടുഗോ(പിക്കപ്പ്), ഹോം ഡെലിവറി ഭക്ഷണത്തിനൊപ്പം മദ്യവും ഓര്‍ഡര്‍ ചെയ്യാം എന്ന് വ്യക്തമാക്കി.

ടെക്‌സസില്‍ സ്‌ക്കൂളുകളും ഭക്ഷണശാലകളും ജിംനേഷ്യങ്ങളും ബാറുകളും അടയ്ക്കുവാന്‍ ഗവര്‍ണ്ണര്‍ ഉത്തരവിട്ടു (എബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക