Image

ഏലിയാമ്മ പോത്തന്റെ സംസ്കാരം ശനിയാഴ്ച

ജോര്‍ജ് തുമ്പയില്‍ Published on 20 March, 2020
ഏലിയാമ്മ പോത്തന്റെ സംസ്കാരം ശനിയാഴ്ച
ന്യൂയോര്‍ക്ക്: കല്ലൂപ്പാറ പുതുശേരി മൂവക്കോട്ട് മഞ്ഞനാംകുഴിയില്‍ എം.ജെ. പോത്തന്റെ (കുഞ്ഞുണ്ണി) ഭാര്യ നിര്യാതയായ ഏലിയാമ്മ പോത്തന്റെ (91) സംസ്കാരം മാര്‍ച്ച് 21-നു ശനിയാഴ്ച രാവിലെ 9.30-നു ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം ചെങ്ങരൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടത്തും. തിരുവല്ല കറ്റോട് മാലിയില്‍ കുടുംബാംഗമാണ് പരേത.

ന്യൂയോര്‍ക്കിലും, ന്യൂജേഴ്‌സിയിലും, ഫിലാഡല്‍ഫിയയിലുമുള്ള മക്കളും മരുമക്കളും, മറ്റു ബന്ധുക്കളും ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് വിസ ലഭ്യമാക്കി, വിമാന ടിക്കറ്റ് എടുത്തെങ്കിലും നിലവിലുള്ള നിയമവ്യവസ്ഥകളും സാഹചര്യങ്ങളും കണക്കിലെടുത്ത് യാത്ര ഒഴിവാക്കുകയും സംസ്കാര ചടങ്ങുകള്‍ ലൈവ് സ്ട്രീമിംഗിലൂടെ കണ്ട് തൃപ്തിപ്പെടുവാനും തീരുമാനിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് അധികൃതര്‍ അനുഭാവപൂര്‍വ്വം നോക്കി കണ്ടെങ്കിലും, നാട്ടിലെത്തിയാലുള്ള ഭവിഷ്യത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ചര്‍ച്ച ചെയ്തപ്പോള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഏറെ വേദനിപ്പിക്കുന്ന തീരുമാനത്തിലെത്താന്‍ പ്രേരിപ്പിച്ചതെന്ന് മകന്‍ സജി എം. പോത്തന്‍ പറഞ്ഞു.

മക്കള്‍: എം.വി. ജോണ്‍ (സണ്ണി- കൊച്ചി, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിഗ് കമ്മിറ്റി അംഗം), സാലി ഏലിയാസ് (ഫിലാഡല്‍ഫിയ),  പരേതനായ തോമസ് പോത്തന്‍ (ജയ), ഏബ്രഹാം പോത്തന്‍ (സാജന്‍- ന്യൂജേഴ്‌സി), അലക്‌സ് പോത്തന്‍ (ഫിലാഡല്‍ഫിയ), സജി എം. പോത്തന്‍ (ന്യൂയോര്‍ക്ക്- മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം, ഫൊക്കാന ദേശീയ കമ്മിറ്റി അംഗം).

മരുമക്കള്‍: സിസിലി ജോണ്‍ (കുളത്തുംമട്ടക്കല്‍, പൂവത്തൂര്‍), അഡ്വ. റ്റി.പി ഏലിയാസ് (ഫിലാഡല്‍ഫിയ- പൊയ്ക്കാട്ടില്‍ കോതമംഗലം), ഡോ. സുജ പോത്തന്‍ (ന്യൂജേഴ്‌സി), എലിസബത്ത് പോത്തന്‍ (ഫിലാഡല്‍ഫിയ), റെബേക്ക പോത്തന്‍ (സുഷ- ന്യൂയോര്‍ക്ക്).

കൊച്ചുമക്കള്‍: ഡോ. ടീന എല്ലിസ് ജോണ്‍, ഡോ. ജാക്‌സണ്‍ പി. ജോണ്‍, സിമ്മി ബിബിന്‍, ബെര്‍ളി (ഓസ്‌ട്രേലിയ), സെര്‍ളി, ബേസിന്‍, മെറിള്‍, മിഷേല്‍, ജസ്റ്റീന, ജെന്‍സീന, മേരി ഗ്രേസ്, നെവിന്‍, സാറാ.

വിവരമറിഞ്ഞ് ഫോണ്‍, മെയില്‍ സന്ദേശങ്ങളിലൂടെയും നേരിട്ടും അനുശോചനം അറിയിച്ച എല്ലാവരോടും കുടുംബാംഗങ്ങള്‍ നന്ദി അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക