Image

മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ട്: ആഷിഖ് അബു

Published on 20 March, 2020
മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ട്: ആഷിഖ് അബു


കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതം സിനിമയാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു. ആഷിഖിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുമായി നടത്തിയ സംഭാഷണത്തില്‍ ആണ് സംവിധായകന്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതം സിനിമയാക്കാന്‍ അവസരം വരുകയാണെങ്കില്‍ അന്ന് പിണറായി വിജയന്‍ എന്ന രാഷ്ട്രീയക്കാരന്റെ സിനിമ വെള്ളിത്തിരയില്‍ എത്തിക്കുമെന്ന് ആഷിഖ് അബു പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടലുകള്‍ നടത്തുന്ന ആഷിഖ് അബു സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ അഭിപ്രായങ്ങളും നിലപാടുകളും പറയാറുണ്ട്. എന്നാല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ബി ഉണ്ണികൃഷ്ണനും ചേര്‍ന്ന് പിണറായി വിജയന്റെ ജീവിതം സിനിമ എടുക്കാന്‍ പദ്ധതിയുണ്ടെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

നിപ്പ വൈറസ് പടര്‍ന്നപ്പോള്‍ കേരളം സ്വീകരിച്ച മാതൃകാപരമായ നടപടികള്‍ വൈറസ് എന്ന സിനിമയിലൂടെ ആഷിഖ് അബു വെള്ളിത്തിരയില്‍ എത്തിച്ചിരുന്നു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക