Image

വധശിക്ഷ രാഷ്ട്രപതി ജീവപര്യന്തമാക്കി കുറച്ചു

Published on 21 May, 2012
വധശിക്ഷ രാഷ്ട്രപതി ജീവപര്യന്തമാക്കി കുറച്ചു
ന്യൂദല്‍ഹി: 18 വര്‍ഷം മുമ്പ് ഡെറാഡൂണില്‍ റിട്ട. ബ്രിഗേഡിയര്‍ ശ്യാംലാല്‍ ഖന്നയേയും മകനേയും ബന്ധുവിനേയും കൊലപ്പെടുത്തിയെന്ന കേസില്‍ സുപ്രീംകോടതി വധശിക്ഷക്ക് വിധിച്ച വീട്ടുവേലക്കാരന്‍ ഓംപ്രകാശിന്റെ വധശിക്ഷ രാഷ്ട്രപതി ജീവപര്യന്തമാക്കി കുറച്ചു.
ദയാഹരജിയില്‍ മാപ്പു നല്‍കുന്ന 27ാമത്തെ കേസാണിത്. അഞ്ച് പേരുടെ മാപ്പപേക്ഷമാത്രമേ പ്രസിഡന്റ് തള്ളിയുള്ളൂ. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ ശാന്തം, മുരുഗന്‍, പേരറിവാളന്‍, ഖലിസ്താന്‍ തീവ്രവാദി ദേവീന്ദ്ര പാല്‍ സിങ്, അസമില്‍ നിന്നുള്ള മഹേന്ദ്രനാഥ് ദാസ് എന്നിവരുടെ അപേക്ഷകളാണ് തള്ളിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക