Image

യു.പി.എ സര്‍ക്കാര്‍ തിങ്കളാഴ്ച മൂന്നു വര്‍ഷം തികക്കുന്നു

Published on 21 May, 2012
യു.പി.എ സര്‍ക്കാര്‍ തിങ്കളാഴ്ച മൂന്നു വര്‍ഷം തികക്കുന്നു
ന്യൂദല്‍ഹി: രണ്ടാം യു.പി.എ സര്‍ക്കാര്‍ തിങ്കളാഴ്ച മൂന്നു വര്‍ഷം തികക്കുന്നു. വിവാദങ്ങളുടെ കരിനിഴലില്‍ സഖ്യകക്ഷികളുടെ സമ്മര്‍ദങ്ങളില്‍ ഞെരുങ്ങിയാണ് കേന്ദ്ര സര്‍ക്കാര്‍ നാലാമാണ്ടിലേക്ക് കടക്കുന്നത്.
 2ജി, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്, ഏറ്റവുമൊടുവില്‍ ടട്ര ട്രക്ക് തുടങ്ങിയ കോഴക്കഥകള്‍ രണ്ടാം യു.പി.എ സര്‍ക്കാറിനെ വേട്ടയാടുകയാണ്. ആഗോളമാന്ദ്യത്തിലും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടാനായതാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നേട്ടങ്ങളില്‍ മുന്നില്‍. തെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള നാളുകളാണ് ഇനിയുള്ളത്. എന്നാല്‍, ജനപ്രിയമല്ലാത്ത തീരുമാനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി രണ്ടുദിവസം മുമ്പ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത് ദിവസങ്ങള്‍ക്കകം വരാന്‍ പോകുന്ന എണ്ണ, പാചകവാതക വില വര്‍ധനയെക്കുറിച്ചാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക